• HOME
  • »
  • NEWS
  • »
  • film
  • »
  • Jaladhara Pumpset Since 1962 | ഉർവശി, ഇന്ദ്രന്‍സ്; 'ജലധാര പമ്പ് സെറ്റ് - സിന്‍സ് 1962' മോഷൻ പോസ്റ്റർ ഇതാ

Jaladhara Pumpset Since 1962 | ഉർവശി, ഇന്ദ്രന്‍സ്; 'ജലധാര പമ്പ് സെറ്റ് - സിന്‍സ് 1962' മോഷൻ പോസ്റ്റർ ഇതാ

ആക്ഷേപ ഹാസ്യ ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ റിലീസായി

ജലധാര പമ്പ് സെറ്റ് - സിന്‍സ് 1962

ജലധാര പമ്പ് സെറ്റ് - സിന്‍സ് 1962

  • Share this:
    ഉർവശി, (Urvashi) ഇന്ദ്രന്‍സ് (Indrans) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആശിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന 'ജലധാര പമ്പ് സെറ്റ് - സിന്‍സ് 1962' (Jaladhara Pumpset Since 1962) എന്ന ആക്ഷേപ ഹാസ്യ ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ റിലീസായി. വണ്ടര്‍ഫ്രെയിംസ് ഫിലിംലാന്റിന്റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗര്‍, സംഗീത ശശിധരന്‍, ആര്യ പൃഥ്വിരാജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തിൽ നിർവ്വഹിക്കുന്നു.

    തിരക്കഥ,സംഭാഷണം- ആശിഷ് ചിന്നപ്പ, പ്രജിന്‍ എം.പി., കഥ- സാനു കെ. ചന്ദ്രൻ, സംഗീതം, ബിജിഎം- കൈലാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിജു കെ. തോമസ്, എഡിറ്റര്‍- രതിന് രാധാകൃഷ്ണന്‍, കല- ദിലീപ് നാഥ്, മേക്കപ്പ്-സൈനൂപ് രാജ്, ഗാനരചന- മനു മഞ്ജിത്, കോസ്റ്റ്യൂം- അരുണ്‍ മനോഹര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- രാജേഷ് അടൂര്‍, സൗണ്ട് ഡിസൈന്‍-ധനുഷ് നായനാര്‍, ഓഡിയോഗ്രാഫി- വിപിന്‍ നായര്‍, കാസ്റ്റിംഗ് ഡയറക്ടര്‍-ജോഷി മേടയില്‍, വി.എഫ്.എക്‌സ്.- ശബരീഷ്, ലൈവ് ആക്ഷന്‍ സ്റ്റുഡിയോസ്, സ്റ്റിൽസ്- നൗഷാദ് കണ്ണൂര്‍, പബ്ലിസിറ്റി ഡിസൈന്‍- 24 എഎം, പി.ആര്‍.ഒ.- എ.എസ്. ദിനേശ്.



    Also read: ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കി ആമിർ ഖാന്റെ 'ലാൽ സിംഗ് ഛദ്ദ' ട്രെയ്‌ലർ

    കാത്തിരിപ്പിനൊടുവിൽ എല്ലാ സിനിമാ-ക്രിക്കറ്റ് പ്രേമികൾക്കും മുന്നിൽ ഈ വർഷത്തെ ഏറ്റവും വലിയതും ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതുമായ ബോളിവുഡ് ട്രെയ്‌ലർ എത്തിക്കഴിഞ്ഞു. ആമിർ ഖാൻ (Aamir Khan), കരീന കപൂർ ഖാൻ (Kareena Kapoor Khan), മോന സിംഗ്, ചൈതന്യ അക്കിനേനി എന്നിവർ വേഷമിടുന്ന ‘ലാൽ സിംഗ് ഛദ്ദ’യുടെ (Lal Singh Chaddha) ട്രെയ്‌ലർ റിലീസ് ചെയ്‌തു.

    ഈ വർഷത്തെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന 'ലാൽ സിംഗ് ഛദ്ദ'യുടെ ട്രെയ്‌ലർ ലോകമെമ്പാടുമുള്ള ക്രിക്കറ്റ്, സിനിമാ പ്രേമികളെ മറ്റൊരു ആവേശക്കടലിലാഴ്ത്തിയ T20 ഫൈനൽ മത്സരത്തിനിടയിൽ ടി.വിയിൽ ലോഞ്ച് ചെയ്തു. ലോക ടെലിവിഷൻ പ്ലാറ്റ്‌ഫോമിലും സ്‌പോർട്‌സ് ലോകത്തും ട്രെയ്‌ലർ ലോഞ്ചിംഗിലൂടെ സിനിമക്ക് ഗംഭീര തുടക്കമായിരിക്കുകയാണ്.

    ‘ലാൽ സിംഗ് ഛദ്ദ’യുടെ ശ്രദ്ധേയമായ ട്രെയ്‌ലർ പ്രേക്ഷകരെയും പ്രത്യേകിച്ച് ആമിർ ഖാന്റെ ആരാധകരെയും വികാരഭരിതവും വിസ്മയിപ്പിക്കുന്നതുമായ ഒരു യാത്രയിലേക്ക് കൂട്ടിക്കൊണ്ടു വന്നു എന്ന് പറഞ്ഞാൽ തെറ്റില്ല. ലാൽ സിംഗ് ഛദ്ദയുടെ കൗതുകകരവും നിഷ്കളങ്കവുമായ ലോകത്തേക്ക് വെളിച്ചം വീശുന്ന കാഴ്ചയാണ് ഈ ട്രെയ്‌ലർ.

    Summary: Title poster for the movie 'Jaladhara Pumpset - Since 1962' got released. The movie has its titular characters played by Indrans and Urvashi. The film is touted to be a satirical take on a set of events
    Published by:user_57
    First published: