നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ധ്യാൻ ശ്രീനിവാസന്റെ 'വീകം'; ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

  ധ്യാൻ ശ്രീനിവാസന്റെ 'വീകം'; ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

  Title poster of Dhyan Sreenivasan Veekam movie released | ഫാമിലി ത്രില്ലർ ആയി അണിയിച്ചൊരുക്കുന്ന ചിത്രം ഒക്ടോബറിൽ ഷൂട്ടിങ് ആരംഭിക്കും

  വീകം

  വീകം

  • Share this:
   അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു അവതരിപ്പിച്ച് ഷീലു എബ്രഹാം നിർമ്മിക്കുന്ന ചലച്ചിത്രം 'വീകം' ടൈറ്റിൽ പോസ്റ്റർ കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും ഉണ്ണി മുകുന്ദനും ചേർന്ന് പുറത്തിറക്കി.

   കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങൾക്ക് ശേഷം സാഗർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'വീകം'. ധ്യാൻ ശ്രീനിവാസൻ, സിദ്ദിഖ്, ഷീലു അബ്രഹാം, അജു വർഗീസ്, ദിനേശ് പ്രഭാകർ, ഡെയിൻ ഡേവിസ്, ഡയാന ഹമീദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്.

   ധനേഷ് രവീന്ദ്രനാഥ് ഛായാഗ്രഹണവും വില്ല്യം ഫ്രാൻസിസ് സംഗീതവും ഹരീഷ് മോഹൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. ചിത്രത്തിന്റെ ഫിനാൻസ് കൺട്രോൾ അമീർ കൊച്ചിനും പ്രൊജക്റ്റ് ഡിസൈൻ ജിത്ത് പിറപ്പിൻകോടും മീഡിയ മാർക്കറ്റിങ് അരുൺ പൂക്കാടനും നിർവഹിക്കുന്നു.

   ഫാമിലി ത്രില്ലർ ആയി അണിയിച്ചൊരുക്കുന്ന ചിത്രം ഒക്ടോബറിൽ ഷൂട്ടിങ് ആരംഭിക്കും.

   പൃഥ്വിരാജ്, ജോജു ജോർജ്ജ്, ഷീലു എബ്രഹാം എന്നിവരെ കേന്ദ്രകഥാപാത്രമാക്കി അബാം മൂവീസിലെ തന്നെ ചിത്രമായ സ്റ്റാർ റിലീസിന് ഒരുങ്ങുകയും ചെയ്യുന്നുണ്ട്. കേരളത്തിൽ തിയേറ്ററുകൾ തുറന്നാൽ ആദ്യം റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്ന സിനിമയാണ് 'സ്റ്റാർ'.   Also read: 'മിന്നൽ മുരളി' ഈ ക്രിസ്തുമസിന്; റിലീസ് തിയതി പ്രഖ്യാപിച്ചു

   മലയാള സിനിമയിലെ സൂപ്പർഹീറോ ചിത്രമായ 'മിന്നൽ മുരളി' ക്രിസ്തുമസ് സമ്മാനമായി പ്രേക്ഷകർക്ക് മുന്നിലെത്തും. ഡിസംബർ 24 ചിത്രത്തിന്റെ റിലീസ് തിയതിയായി പ്രഖ്യാപിച്ചു. ടൊവിനോ തോമസ് നായകനാവുന്ന ചിത്രം സംവിധാനം ചെയ്തത് ബേസിൽ ജോസഫ്. 'മിന്നൽ മുരളി'നെറ്ഫ്ലിക്സിലൂടെ ലോകമെമ്പാടും പ്രദർശിപ്പിക്കും. വീക്കെൻഡ് ബ്ലോക്ക്‌ ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മാണം.

   മിന്നൽ മുരളിയുടെ ചിത്രീകരണ അനുഭവത്തെ കുറിച്ച് ടോവിനോ തോമസിന്റെ വാക്കുകൾ: "തുടക്കം മുതലേ എനിക്ക് മിന്നൽ മുരളി എന്ന കഥാപാത്രത്തോട് ഒരടുപ്പവും സ്നേഹവുമുണ്ടായി. സിനിമയുടെ മികച്ച വിജയം ഉറപ്പുവരുത്തുന്നതിനായി ഞാൻ നിരന്തരം സംവിധായകനുമായി സംവദിക്കുകയും കഥാപാത്രത്തിന്റെ പൂർണ്ണതക്കുവേണ്ടി ഒരുപാട് പ്രയത്നിക്കുകയും ചെയ്തു. ഒരുപാടു കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. പ്രതികൂലമായ ഈ ചുറ്റുപാടിലും പ്രേക്ഷകർ നെറ്റ്ഫ്ലിക്സിലൂടെ സ്വന്തം വീടുകളിലിരുന്ന് സിനിമ കാണുകയും ആസ്വദിക്കുകയും ചെയ്യുന്നതിൽ ഞാൻ സന്തോഷിക്കുന്നു. ഞാൻ മിന്നൽ മുരളിയെ ഇഷ്ടപ്പെടുന്നതുപോലെ ഓരോ പ്രേക്ഷകനും മിന്നൽ മുരളിയെ നെഞ്ചേറ്റും എന്നാണ് എന്റെ പ്രതീക്ഷ".
   Published by:user_57
   First published: