നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Its My Law | ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ബിനു പപ്പു; 'ഇറ്റ്സ് മൈ ലോ' ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

  Its My Law | ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ബിനു പപ്പു; 'ഇറ്റ്സ് മൈ ലോ' ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

  Title poster of 'Its My Law' movie released | നായികാ-നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങളായിരിക്കും

  ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ബിനു പപ്പു

  ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ബിനു പപ്പു

  • Share this:
   ഫിലിംഫോറസ്റ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സൂരജ് വാവ നിർമ്മിക്കുന്ന 'ഇറ്റ്സ് മൈ ലോ' (Its My Law) യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഇന്ദ്രൻസ്, (Indrans) ജാഫർ ഇടുക്കി (Jaffar Idukki), ബിനു പപ്പു (Binu Pappu) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനീഷ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'Its My Law' (ഇത് എന്റെ നിയമം). ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നർ ആരൊക്കെയാണെന്ന് അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. പ്രമുഖ താരങ്ങളുടെ ഫേസ്ബുക്ക് പേജ് വഴിയാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങിയത്.

   ചിത്രത്തിലെ നായികാ-നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങളായിരിക്കും എന്ന സൂചനയുണ്ട്. സീമാ ജി. നായർ, കൊളപ്പുള്ളി ലീല, മോളി കണ്ണമാലി, ശിവജി ​ഗുരുവായൂർ, ജയൻ ചേർത്തല, ചെമ്പിൽ അശോകൻ, അൻവർ സാദത്ത്, സ്റ്റെന, തങ്കച്ചൻ‌, ബിനു അടിമാലി, കൊച്ചുപ്രേമൻ, സാജു കൊടിയൻ, രാജ സാഹിബ്, കൃഷ്ണപ്രഭ എന്നിരാണ് മറ്റ് അഭിനേതാക്കൾ.

   ക്യാമറ - അരുൺ രവി, സം​ഗീതം - സ്വിസ് ബാബു, പശ്ചാത്തലസം​ഗീതം - ജെസിൻ ജോർജ്, ലിറിക്സ് - അജീവ് ആലുങ്കൽ, കരീം എടക്കര, രാജൻ പീരുമേട്, എഡിറ്റർ -ജെറിൻ രാജ്, കോസ്റ്റ്യൂം - പ്രസാദ് അന്നക്കര, സി.എം.ഒ. - റെക്സ് ജോസഫ്, കാസ്റ്റിങ് ഡയറക്ടർ - രാജേഷ് ആർ., ആർട്ട് ​- ഗിരീഷ്. മേക്കപ്പ് - മിറ്റ ആന്റണി, കോറിയോ​ഗ്രഫി - ഡെസ്മോൻ ബാരെ, സ്റ്റിൽസ് - ജെഷീർ ജലീൽ, പ്രൊഡക്ഷൻ കൺട്രോളർ - ശശി പൊതുവാൾ, പ്രൊഡക്ഷൻ മാനേജർ - ഇർഷാദ് കൊടുങ്ങല്ലൂർ, പ്രൊജക്ട് ഡിസൈനർ - അൻസിൽ ജലീൽ, ഫിനാൻഷ്യൽ മാനേജർ - മിലൻ പി. സിജു, മീഡിയ കോർഡിനേറ്റർ - ഷാ ഷബീർ, ‍‍ഡിസൈൻ - സി.ആർ.ഇ.എ., പി.ആർ.ഒ. - മഞ്ചു ​ഗോപിനാഥ്.   Also read: സനൽകുമാർ ശശിധരന്റെ എസ്. ദുർഗ്ഗ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തു

   ഏറെ വിവാദങ്ങള്‍ക്കൊടുവിൽ സനല്‍കുമാര്‍ ശശിധരന്‍ (Sanalkumar Sasidharan) തിരക്കഥ സംവിധാനം ചിത്രസംയോജനം എന്നിവ നിർവ്വഹിക്കുന്ന 'എസ്. ദുര്‍ഗ്ഗ' (S. Durga) സൈന പ്ലെ ഒ.ടി.ടി.യില്‍ റിലീസായി. റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലിലെ (International Film Festival Rotterdam -IFFR) ഹിവോസ് ഗോള്‍ഡന്‍ ടൈഗര്‍ (Hivos Tiger Award) പുരസ്‌കാരം അടക്കം പല അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും പുരസ്‌കാരങ്ങള്‍ വാരികൂട്ടിയപ്പോഴും സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടല്‍ ഒരു സിനിമയ്ക്ക് നല്‍കിയിരുന്ന പ്രദര്‍ശനാനുമതി പിന്‍വലിച്ച അനുഭവം കൂടിയുണ്ട് എസ് ദുര്‍ഗ്ഗയ്ക്ക്.

   ഒടുവില്‍ 'സെക്‌സി ദുര്‍ഗ്ഗ' എന്ന പേര് 'എസ് ദുര്‍ഗ്ഗ'യാക്കി മാറ്റിയ ശേഷം മാത്രമാണ് സനലിന്റെ മൂന്നാമത്തെ മുഴുനീള സിനിമയ്ക്ക് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി ലഭിക്കുന്നത്. ആഖ്യാനശൈലി കൊണ്ടും ഏറെ വേറിട്ട് നില്‍ക്കുന്ന 'എസ് ദുര്‍ഗ്ഗ' അവതരണത്തിലെ 'സ്വാഭാവികത' കൊണ്ടും ശ്രദ്ധേയമായ സിനിമയാണ്.
   Published by:user_57
   First published:
   )}