• HOME
  • »
  • NEWS
  • »
  • film
  • »
  • Love Jihad | മീര നന്ദൻ വീണ്ടും മലയാള സിനിമയിൽ; 'ലൗ ജിഹാദ്' സിനിമയുടെ ടൈറ്റിൽ പോസ്റ്റർ

Love Jihad | മീര നന്ദൻ വീണ്ടും മലയാള സിനിമയിൽ; 'ലൗ ജിഹാദ്' സിനിമയുടെ ടൈറ്റിൽ പോസ്റ്റർ

കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം പൂർണമായും ദുബായിലാണ് ചിത്രീകരിച്ചത്

ലൗ ജിഹാദ് പോസ്റ്റർ

ലൗ ജിഹാദ് പോസ്റ്റർ

  • Share this:
    സുരാജ് വെഞ്ഞാറമൂട് (Suraj Venjaramood), സിദ്ദിഖ് (Siddique), ലെന (Lena), മീര നന്ദൻ (Meera Nandan), ഗായത്രി അരുൺ (Gayathri Arun) എന്നിവർ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു 'ലൗ ജിഹാദ്' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന് സംവിധായകൻ ബാഷ് മുഹമ്മദാണ്. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം പൂർണ്ണമായും ദുബായിലാണ് ചിത്രീകരിച്ചത്.

    ദുബായിൽ താമസിക്കുന്ന ഹിന്ദു - മുസ്ലിം കുടുംബങ്ങൾക്കിടയിൽ നടക്കുന്ന ഒരു പ്രണയവും തുടർന്നുണ്ടാകുന്ന കാര്യങ്ങളും രസകരമായ രീതിയിൽ അവതരിപ്പിക്കുന്നതാണ് 'ലൗ ജിഹാദ്'.

    നവാഗതരായ അമൃത, ജോസ് കുട്ടി സുധീർ പറവൂർ എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. അലിഗ്രാറ്റോ സിനിമയുടെ ബാനറിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ഷീജ ബാഷ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സന്തോഷ് കൃഷ്ണൻ, തിരക്കഥ- ബാഷ് മുഹമ്മദ്, ശ്രീകുമാർ അറക്കൽ. ഛായാഗ്രഹണം- പ്രകാശ് വേലായുധൻ, എഡിറ്റിങ്- മനോജ്, സംഗീതം- ഷാൻ റഹ്മാൻ, ഗാനരചന- ഹരിനാരായണൻ, സൗണ്ട് ഡിസൈൻ- ശ്രീജേഷ് നായർ, ഗണേശ് മാരാർ. അസോസിയേറ്റ് ഡയറക്ടർ- പാർത്ഥൻ, പ്രൊഡക്ഷൻ ഡിസൈനർ- അജി കുറ്റിയാനി, ലൈൻ പ്രൊഡ്യൂസർ- ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകർ, കോസ്റ്റ്യൂം- ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്- സജി കാട്ടാക്കട, സ്റ്റിൽസ്- പ്രേംലാൽ, വി എഫ് എക്സ്- കോക്കനട്ട് ബഞ്ച്, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്. ഡിസൈൻസ്- അബ്ദുൾ നാസർ. ചിത്രം 2022 മാർച്ചിൽ തിയെറ്ററുകളിലെത്തും.




    Also read: ഇതിനപ്പുറം ചാടിക്കടന്നവനാണീ... ടൊവിനോയുടെ പറക്കും ചലഞ്ച് ഏറ്റെടുത്ത് സുരാജ് വെഞ്ഞാറമൂട്

    ഉയരത്തിൽ പൊന്തിപ്പറക്കാൻ മിന്നൽ മുരളിക്ക് (Minnal Murali) മാത്രമല്ല, ശ്രമിച്ചാൽ മറ്റുള്ളവർക്കും സാധിക്കും എന്നതിന് ഉദാഹരണവുമായി സുരാജ് വെഞ്ഞാറമൂട് (Suraj Venjaramood). കഴിഞ്ഞ ദിവസങ്ങളിൽ വായുവിൽ കൈവിട്ടു പറക്കുന്ന തന്റെ വീഡിയോ ടൊവിനോ തോമസ് (Tovino Thomas) പോസ്റ്റ് ചെയ്തിരുന്നു. തൊട്ടുപിന്നാലെ അതുപോലെ ഉയരുന്ന തന്റെ ചിത്രം സുരാജ് പോസ്റ്റ് ചെയ്തു. ചലഞ്ച് സ്വീകരിച്ചിരിക്കുന്നു എന്ന് ക്യാപ്‌ഷൻ നൽകിയ ശേഷം ടൊവിനോ, മിന്നൽ മുരളി സംവിധായകൻ ബേസിൽ ജോസഫ് എന്നിവരെയും ടാഗ് ചെയ്തിട്ടുണ്ട്. ഒപ്പം #flying #minnalmurali #challenge എന്നീ ഹാഷ്ടാഗുകളുമുണ്ട്.

    സുരാജിന്റെ പോസ്റ്റിനു മുക്ത, ജുവൽ മേരി, സൂരജ് തേലെക്കാട് തുടങ്ങിയവർ കമന്റ് ചെയ്തിട്ടുണ്ട്.

    Summary: Title poster of the movie featuring Suraj Venjaramood, Siddique, Lena, Meera Nandan and Gayathri Arun got released. The film is named Love Jihad, set against the backdrop of two Malayali families settled abroad
    Published by:user_57
    First published: