• HOME
  • »
  • NEWS
  • »
  • film
  • »
  • Vichithram | ചിത്രം 'വിചിത്രം'; ഷൈൻ ടോം, ബാലു വർഗീസ് സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

Vichithram | ചിത്രം 'വിചിത്രം'; ഷൈൻ ടോം, ബാലു വർഗീസ് സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

'വിചിത്രം' എന്ന സിനിമയുടെ ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി

വിചിത്രം

വിചിത്രം

  • Last Updated :
  • Share this:
    ഷൈൻ ടോം ചാക്കോ (Shine Tom Chacko), ബാലു വർഗീസ് (Balu Varghese), ജോളി ചിറയത്ത്, കനി കുസൃതി, ലാൽ, കേതകി നാരായൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അച്ചു വിജയൻ സംവിധാനം നിർവഹിക്കുന്ന 'വിചിത്രം' എന്ന സിനിമയുടെ ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത്ത് ജോയും അച്ചു വിജയനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിർവ്വഹിച്ചിരിക്കുന്നത് നിഖിൽ രവീന്ദ്രനാണ്.

    സിനോജ് വർഗീസ്, അഭിരാം രാധാകൃഷ്ണൻ, ജെയിംസ് ഏലിയ, തുഷാര പിള്ള, ബിബിൻ പെരുമ്പിള്ളി തുടങ്ങിയവരും അഭിനയിക്കുന്ന ചിത്രം ആഗസ്റ്റ് മാസം തിയെറ്ററുകളിലെത്തും. അർജുൻ ബാലകൃഷ്ണൻ ഛായാഗ്രഹണവും മിഥുൻ മുകുന്ദൻ സംഗീതസംവിധാനവും നിർവഹിക്കുന്നു. പ്രമുഖ മ്യൂസിക്ക് ബാൻഡ് ആയ സ്ട്രീറ്റ് അക്കാദമിക്ക്സും ചിത്രത്തിന്റെ ഭാഗമാകുന്നു.

    പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, എഡിറ്റർ - അച്ചു വിജയൻ, കോ-ഡയറക്ടർ - സൂരജ് രാജ്, ക്രിയേറ്റീവ് ഡയറക്ടർ - ആർ. അരവിന്ദൻ, പ്രൊഡക്ഷൻ ഡിസൈൻ- റെയ്സ് ഹൈദർ & അനസ് റഷാദ്, കോ-റൈറ്റർ: വിനീത് ജോസ്, ആർട്ട് - സുഭാഷ് കരുൺ, മേക്കപ്പ് - സുരേഷ് പ്ലാച്ചിമട, കോസ്റ്റ്യൂം - ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ഉമേഷ് രാധാകൃഷ്ണൻ, സൗണ്ട് ഡിസൈൻ - വിഷ്ണു ഗോവിന്ദ്- ശ്രീ ശങ്കർ, സ്റ്റിൽ - രോഹിത് കെ. സുരേഷ്, വിഎഫ്എക്‌സ് സൂപ്പർവൈസർ - ബോബി രാജൻ, വി.എഫ്.എക്സ്. സ്റ്റുഡിയോ- ഐറിസ് പിക്സൽ, പി.ആർ.ഒ. - ആതിര ദിൽജിത്ത്, ഡിസൈൻ - അനസ് റഷാദ്, ശ്രീകുമാർ സുപ്രസന്നൻ.






    Also read: വീട്ടിൽ കയറിയ മോഷ്ടാവിനെ പട്ടികടിച്ചു; കുഞ്ചാക്കോ ബോബന്റെ പുതിയ സിനിമയുടെ പോസ്റ്റർ ശ്രദ്ധേയമാവുന്നു

    കുഞ്ചാക്കോ ബോബൻ (Kunchacko Boban) വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ബിഗ്‌ ബഡ്ജറ്റ്‌ സിനിമ 'ന്നാ താൻ കേസ് കൊട്' (Nna Thaan Case Kodu) എന്ന ചിത്രത്തിന്റെ കൗതുകം നിറഞ്ഞ പോസ്റ്റർ പുറത്തിറങ്ങി. 'ചീമേനി മാന്വൽ' എന്ന പത്രത്തിൽ വന്ന ഫുൾ പേജ് വാർത്തയുടെ മാതൃകയിലുള്ള ഒഫീഷ്യൽ പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.

    'MLA-യുടെ വീട്ടിൽ കയറിയ മോഷ്ടാവിനെ പട്ടി കടിച്ചു, നാട്ടുകാർ പിടിച്ചുകെട്ടി പോലീസിൽ ഏൽപ്പിച്ചു' എന്ന തലക്കെട്ടോടുകൂടിയ വാർത്തയ്‌ക്കൊപ്പം മലയാളികൾ മുൻപെങ്ങും കാണാത്ത ദൈന്യഭാവത്തോടെ, പിൻകാലിലെ മുറിവ് ഡ്രസ് ചെയ്തുകൊണ്ടുള്ള ചാക്കോച്ചന്റെ നിൽപ്പും ഭാവവും ചിരിയുണർത്തുന്നതാണ്. മോഷ്ടാവായ നായകന്റെ നിലവിലെ അവസ്ഥ പത്രവാർത്താരൂപത്തിൽ വ്യക്തമാക്കുന്നതിനൊപ്പം ചിത്രത്തിന്റെ ഔദ്യോഗിക റീലീസ് തിയതിയും പോസ്റ്ററിലൂടെ പ്രഖ്യാപിക്കുകയുണ്ടായി. ആഗസ്റ്റ്‌ 12ന് കേരളമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും.

    എസ്.ടി.കെ. ഫ്രെയിംസിൻ്റെ ബാനറിൽ നിർമ്മാതാവ്‌ സന്തോഷ് ടി. കുരുവിള നിർമ്മാണവും, കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമ്മാണം നിർവ്വഹിക്കുന്ന 'ന്നാ താൻ കേസ് കൊട്' ഹാസ്യപശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്.
    Published by:user_57
    First published: