നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'തേപ്പി'ന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി; വിനോദ് കോവൂർ മുഖ്യവേഷം ചെയ്യും

  'തേപ്പി'ന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി; വിനോദ് കോവൂർ മുഖ്യവേഷം ചെയ്യും

  Title poster of Theppu movie is out | ടൈറ്റിൽ പോസ്റ്റർ ജയസൂര്യ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു

  തേപ്പ്

  തേപ്പ്

  • Share this:
   'അപർണ ഐ.പി.എസ്.' എന്ന ചിത്രത്തിനു ശേഷം വി.എം. ലത്തീഫ് നിർമ്മിച്ച് വിനോദ് കോവൂരിനെ (Vinod Kovoor) പ്രധാന കഥാപാത്രമാക്കി സാദിക്ക് നെല്ലിയോട്ട് സംവിധാനം ചെയ്യുന്ന 'തേപ്പ്' (Theppu movie) എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ചലച്ചിത്ര താരം ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.   ലാസി എന്റർടൈൻമെന്റിന്റെ രണ്ടാമത്തെ സിനിമയായ 'തേപ്പ്' എന്ന ചിത്രത്തിൽ മലയാളത്തിലെയും തെന്നിന്ത്യയിലെയും പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു. കോഴിക്കോട്ടും അട്ടപ്പാടിയുമായി ജനുവരി ആദ്യം ചിത്രീകരണം ആരംഭിക്കുമെന്ന് നിർമ്മാതാവ് വി.എം. ലത്തീഫ് പറഞ്ഞു. സംവിധായകന്റെ കഥക്ക് തിരക്കഥ സംഭാഷണം സാദിഖ്,സുധി എന്നിവർ ചേർന്ന് എഴുതുന്നു. വാർത്താ പ്രചരണം- എ.എസ്. ദിനേശ്.   Also read: 'അമ്മ ശരിക്കും ഇത്രയും സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ?' നവ്യയുടെ പിറന്നാൾ കേക്ക് കണ്ട മകന്റെ ചോദ്യം

   കഴിഞ്ഞ ദിവസം നടി നവ്യ നായരുടെ (Navya Nair) ജന്മദിനമായിരുന്നു. പലപ്പോഴും അമ്മയ്ക്ക് സർപ്രൈസ് പിറന്നാൾ കേക്ക് ഒരുക്കുന്ന മകൻ സായ് കൃഷ്ണ ഇക്കുറിയും പതിവ് മുടക്കിയില്ല. ഒപ്പം നവ്യയുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. ഇത്തവണ സായ് കൃഷ്ണയുടെ സർപ്രൈസ് കൂടാതെ തന്നെ മറ്റൊരു കേക്ക് കൂടി നവ്യയുടെ പക്കലെത്തി. ഇത് കണ്ട് ശരിക്കും അമ്പരന്നത് മകനാണ്. നവ്യ ഇത്രയും നാൾ അഭിനയിച്ച ചിത്രങ്ങളുടെ സ്റ്റിൽസ് ചേർത്തുവച്ചതായിരുന്നു ഈ കേക്കിന്റെ (Navya's birthday cake) പ്രതലം. ബിസ്‌കോഫ്‌, പ്രാലിൻ ചോക്ലേറ്റ് എന്നിവ ചേർത്തതായിരുന്നു ഈ സ്‌പെഷൽ കേക്ക്.

   ഫിലിം റീൽ പോലെ ഒരുക്കിയ കേക്കിന്റെ വിവിധ വശങ്ങൾ കാട്ടിത്തരുന്ന വീഡിയോ സഹിതമാണ് നവ്യ പോസ്റ്റ് ചെയ്തത്. 'അമ്മ ശരിക്കും ഇത്രയും സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ?' എന്നായിരുന്നു മകന് അത്ഭുതം.

   നവ്യ നായർ നായികയാകുന്ന വി.കെ. പ്രകാശ് ചിത്രമാണ്‌ 'ഒരുത്തീ'. നീണ്ട ഇടവേളക്ക് ശേഷം നവ്യ അഭിനയത്തിലേക്ക് തിരിച്ചു വരുന്ന ചിത്രത്തിന്റെ നിർമാണം ബെൻസി നാസറും, കഥയും തിരക്കഥയും സംഭാഷണവും എസ്. സുരേഷ് ബാബുവുമാണ് കൈകാര്യം ചെയ്യുന്നത്.

   'ഇഷ്ടം' എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന നവ്യ നായർ, നന്ദനം എന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട ബാലാമണി ആയത്. നവ്യക്ക് സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിക്കൊടുത്ത ബാലാമണിയെ തിരികെ കൊണ്ട് വന്ന ഒരുത്തീയുടെ ഫസ്റ്റ് ലുക്ക് അന്നൗൺസ്‌മെന്റ് വീഡിയോയും പോസ്റ്ററും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. 'ദി ഫയർ ഇൻ യു' എന്ന ടാഗ് ലൈനോടുകൂടി വന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വൻ സ്വീകാര്യതയാണ് പ്രേക്ഷകർ നൽകിയത്.

   Summary: Vinod Kovoor to play lead in the Malayalam movie Theppu. Title poster of the film was released by actor Jayasurya 
   Published by:user_57
   First published:
   )}