നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ജോജു ജോർജിന്റെ ദ്വിഭാഷാ ആക്ഷൻ ചിത്രം വരുന്നു; 'കൾട്ട്' ടൈറ്റിൽ പുറത്തിറങ്ങി

  ജോജു ജോർജിന്റെ ദ്വിഭാഷാ ആക്ഷൻ ചിത്രം വരുന്നു; 'കൾട്ട്' ടൈറ്റിൽ പുറത്തിറങ്ങി

  ജോജു ജോർജ്ജിനെ കൂടാതെ നടനും സംവിധായകനുമായ മിഷ്കിൻ, 'സര്‍പട്ട പരമ്പരൈ' യിലെ ഡാൻസിംഗ്‌ റോസ്‌ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ഷബീർ എന്നിവരും സിനിമയുടെ ഭാഗമാണ്

  കൾട്ട്

  കൾട്ട്

  • Share this:
   ജോജു ജോർജ്ജിനെ നായകനാക്കി മലയാളം തമിഴ്‌ ഭാഷകളിലായി സൻഫീർ കെ. സംവിധാനം ചെയ്യുന്ന 'കൾട്ട്‌' ഒഫീഷ്യൽ ടൈറ്റിൽ ലുക്ക്‌ പുറത്തിറക്കി. ആക്ഷന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ചിത്രത്തിൽ ജോജു ജോർജ്ജിനെ കൂടാതെ നടനും സംവിധായകനുമായ മിഷ്കിൻ, 'സര്‍പട്ട പരമ്പരൈ' യിലെ ഡാൻസിംഗ്‌ റോസ്‌ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ഷബീർ, സഞ്ജന നടരാജൻ, അനന്യ രാമപ്രസാദ്‌, മൂന്നാർ രമേശ്‌, രാക്ഷസൻ, വട ചെന്നൈ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ തമിഴ്‌ തുടങ്ങിയവരും അഭിനയിക്കുന്നു.

   കാർത്തിക്ക് സുബ്ബരാജ്- ചിയാൻ വിക്രം കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പേരിടാത്ത ചിത്രം, നിവിൻ പോളിയുടെ തുറമുഖം എന്നിവയുടെ സ്റ്റണ്ട് ഡയറക്ടറായ സ്റ്റണ്ട് ഡയറക്ടറായ 'സൂപ്പർ സുബ്ബരായ' യുടെ മകൻ കൂടിയാണ് ദിനേശ്. സ്റ്റണ്ട് മാസ്റ്റർ ദിനേശാണ് കൾട്ടിൻ്റെയും ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. തമിഴിൽ മുൻപ് ധനുഷ് ചിത്രം ജഗമേ തന്തിരം, പറവ, ഈട, സർവം താളമയം എന്നീ ചിത്രങ്ങളുടെയും സ്റ്റണ്ട് ഡയറക്ടറായിരുന്നു ദിനേശ്.

   അടുത്തമാസം പോണ്ടിച്ചേരിയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിക്കും. രചന: സഫര്‍ സനല്‍, രമേഷ് ഗിരിജ.‌ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നു. പോസ്റ്റർ ഡിസൈൻസ്‌: അമൽ ജോസ്‌, വാർത്താ പ്രചരണം: മഞ്ജു ഗോപിനാഥ്‌.
   View this post on Instagram


   A post shared by JOJU (@joju_george)


   Also read: Miya George | വാതിക്കല് വെള്ളരിപ്രാവ്‌ പാടി ലൂക്കയ്‌ക്കൊപ്പം മിയ; വീഡിയോയുമായി ഇൻസ്റ്റഗ്രാമിൽ

   മകൻ ലൂക്കയ്‌ക്കൊപ്പം 'വാതിക്കല് വെള്ളരിപ്രാവ്‌...' എന്ന ഗാനം പാടി മിയ ജോർജ് (Miya George). മകനെ അരികിൽ ചേർത്തുകിടത്തി പാടുകയാണ് മിയ. അമ്മയുടെ പാട്ടിന് മകൻ നല്ലതുപോലെ പ്രതികരിക്കുന്നുമുണ്ട്. ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് മിയ മകൻ ലൂക്ക ജോസഫ് ഫിലിപ്പിനെ (Luca Joseph Philip) ഏവർക്കും പരിചയപ്പെടുത്തിയത്. ഗർഭിണിയായ നാളുകളിലോ കുഞ്ഞ് പിറന്നതോ ഒന്നും സോഷ്യൽ മീഡിയയിൽ ആഘോഷിക്കാത്ത മിയക്ക് ഒട്ടേറെപ്പേർ അഭിനന്ദനം അറിയിക്കുകയും ചെയ്തു. അശ്വിൻ ഫിലിപ് (Aswin Philip) ആണ് മിയയുടെ ഭർത്താവ്.

   2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു മിയ. തുടർന്നും അഭിനയിക്കുന്നതിൽ അശ്വിന് പ്രശ്നങ്ങളില്ലെന്നും താൻ സിനിമ വിടുന്നില്ലെന്നും വിവാഹസമയത്ത് തന്നെ മിയ വ്യക്തമാക്കിയിരുന്നു. 2020ലെ ലോക്ക്ഡൗണിനിടെയായിരുന്നു മിയയുടെ വിവാഹം.

   പൃഥ്വിരാജ് നായകനായ ഡ്രൈവിംഗ് ലൈസൻസ് ആണ് മിയയുടെ ഏറ്റവും ഒടുവിൽ റിലീസായ സിനിമ.

   Summary: Title released for Joju George starring multi-lingual action drama Cult. The film is being readied in Malayalam and Tamil
   Published by:user_57
   First published:
   )}