ടെലിവിഷൻ റിയാലിറ്റി ഷോയായ 'നായികാ നായകനിലെ' മുഖങ്ങളുമായി വരുന്ന ലാൽ ജോസ് (Lal Jose) ചിത്രത്തിന് പേരിട്ടു. 'സോളമന്റെ തേനീച്ചകൾ' (Solomante Theneechakal) എന്ന സിനിമയുടെ ടൈറ്റിൽ റിവീൽ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. മഴവിൽ മനോരമയിൽ പ്രക്ഷേപണം ചെയ്ത അഭിനേതാക്കളെ കണ്ടെത്തുന്ന റിയാലിറ്റി ഷോ ആയിരുന്നു 'നായികാ നായകൻ'. ഈ പരിപാടിയിൽ നിന്നുള്ളവർ പിന്നീട് അഭിനയ രംഗത്ത് വ്യത്യസ്ത ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.
ശംഭു, ദർശന, ആഡിസ്, വിൻസി എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുക. കുഞ്ചാക്കോ ബോബൻ, ലാൽ ജോസ്, സംവൃത സുനിൽ എന്നിവർ ജഡ്ജ് ആയ റിയാലിറ്റി ഷോ ആയിരുന്നു 'നായികാ നായകൻ'. ചിത്രത്തിന്റെ ഷൂട്ടിംഗ് 2021 നവംബർ മാസത്തിൽ ആരംഭിച്ചു. 'തട്ടിൻപുറത്ത് അച്യുതൻ' എന്ന കുഞ്ചാക്കോ ബോബൻ- ലാൽ ജോസ് ചിത്രത്തിൽ ഇതേ ഷോയിലെ ചില മത്സരാർത്ഥികൾ വേഷമിട്ടിരുന്നു.
പി.ജി. പ്രഗീഷ് രചന നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം വിദ്യാസാഗർ. ഗാനരചന : വയലാർ ശരത്ചന്ദ്രവർമ്മ, വിനായക് ശശികുമാർ. എക്സ്ക്യൂട്ടീവ് പ്രൊഡ്യൂസർ: ഇക്ബാൽ കുറ്റിപ്പുറം, മോഹനൻ നമ്പ്യാർ, DoP: അജ്മൽ സാബു, എഡിറ്റർ: രഞ്ജൻ എബ്രഹാം, പ്രൊഡക്ഷൻ കൺട്രോളർ: രഞ്ജിത് കരുണാകരൻ.
Summary: Lal Jose movie featuring contestants of the reality show Naayika Naayakan has been titled Solomante Theneechakal. The film has Shambhu, Darshana, Addis and Vincy on board. Scripted by P.G. Prageesh, the music department is handled by Vidyasagar, marking a reunion of the director-composer after a pretty long hiatus
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.