ടൊവിനോയുടെ വില്ലൻ ലുക്കുമായി മാരി2 സെക്കൻഡ് ട്രെയ്‌ലർ. ധനുഷിന്റെ കഥാപാത്രമായ മാരിയുടെ എതിരാളിയായാണ് ടൊവിനോയുടെ ബീജ എത്തുന്നത്. ആക്ഷൻ രംഗങ്ങൾ കൊണ്ട് നിറഞ്ഞതാണ് ട്രെയ്‌ലർ. റൊമാൻറിക് ആക്ഷൻ വിഭാഗത്തിലാണ് 2015ൽ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗം. ആദ്യ ഭാഗത്തിൽ കാജൽ അഗർവാളായിരുന്നു നായിക. ബീജയെന്ന വില്ലൻ വേഷമാണ് ടൊവിനോ കൈകാര്യം ചെയ്യുന്നത്. കഥാപാത്രത്തിന് ശബ്ദം നൽകിയിരിക്കുന്നതും ടൊവിനോ തന്നെയാണ്. ആ ശബ്ദം ട്രെയ്ലറിൽ കേൾക്കാം.
സായി പല്ലവി, വരലക്ഷ്മി ശരത്കുമാർ എന്നിവർ മാരി2 ൽ നായികാ വേഷം കൈകാര്യം ചെയ്യുന്നു. ഡിസംബർ 21ന് പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബാലാജി മോഹനാണ്. ഏപ്രിൽ മാസം ചിത്രീകരണം ആരംഭിച്ച ചിത്രമാണ് മാരി 2. വട ചെന്നൈയാണ് ധനുഷിന്റെ തിയേറ്ററിലെത്തിയ ഏറ്റവും പുതിയ ചിത്രം. മലയാളിക്ക് സുപരിചിതനായ ടൊവിനോയും, സായി പല്ലവിയും ഒന്നിച്ചെത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
ചിത്രം നിർമ്മിച്ചിരിക്കുന്നത് ധനുഷിന്റെ വണ്ടർബാർ പ്രൊഡക്ഷൻസ് ആണ്. യുവൻ ശങ്കർ രാജയുടേതാണ് സംഗീതം. അന്യ ഭാഷയിൽ നെഗറ്റിവ് കഥാപാത്രമായി ടൊവിനോ എത്തുന്നതിതാദ്യമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Dhanush, Film trailer, Maari 2, Sai Pallavi, Tamil cinema, Tovino Thomas, ടൊവിനോ, ടൊവിനോ തോമസ്, സായി പല്ലവി