എട്ട് കൊല്ലം മുൻപ് പുച്‌ഛിച്ചവരോട് ടൊവിനോയുടെ മാസ്സ് മറുപടി, സംഗതി വൈറൽ

ഇന്ന് സംവിധായകന്മാർ നായകനാക്കാൻ കൊതിക്കുന്ന മികച്ച നടനാണ് ടൊവിനോ

news18india
Updated: March 16, 2019, 3:56 PM IST
എട്ട് കൊല്ലം മുൻപ് പുച്‌ഛിച്ചവരോട് ടൊവിനോയുടെ മാസ്സ് മറുപടി, സംഗതി വൈറൽ
ഇന്ന് സംവിധായകന്മാർ നായകനാക്കാൻ കൊതിക്കുന്ന മികച്ച നടനാണ് ടൊവിനോ
  • Share this:
2011, ജൂൺ 28. അന്ന് 'എന്ന് നിന്റെ മൊയ്‌ദീൻ തിയേറ്ററിലെത്തിയിട്ടില്ല'. എന്തിനേറെ പറയുന്നു ടൊവിനോ തോമസ് എന്ന നടനെ സിനിമാലോകം കണ്ടെത്തിയിട്ടു പോലുമുണ്ടായിരുന്നില്ല. 'അപ്പുവേട്ടനായി' ആരും തിരിച്ചറിഞ്ഞു തുടങ്ങിയിട്ടില്ല. ഏതൊരു കലാകാരനേയും പോലെ, സിനിമാ മോഹം നെഞ്ചിൽ കൊണ്ട് നടന്ന ടൊവിനോക്ക് നെഞ്ചിൽ തറക്കുന്ന പരിഹാസത്തിന്റെ കൂരമ്പുകൾ ഏറ്റുവാങ്ങേണ്ടി വന്നു. പക്ഷെ എന്തോ മനസ്സിൽ ഉറപ്പിച്ച പോലെയായിരുന്നു ആ ചെറുപ്പക്കാരൻ. ഒന്നും നോക്കാതെ ധൈര്യപൂർവം ടൊവിനോ അന്നിട്ട ഫേസ്ബുക് പോസ്റ്റ് ഇപ്പോൾ വൈറൽ ആണ്. പോസ്റ്റ് ഇങ്ങനെ.

"ഇന്ന് നിങ്ങളെന്നെ വിഡ്ഢിയെന്നു പരിഹസിക്കുമായിരിക്കും, കഴിവില്ലാത്തവനെന്ന് മുദ്രകുത്തി എഴുതിത്തള്ളുമായിരിക്കും. പക്ഷെ ഒരിക്കൽ ഞാൻ ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും. അന്ന് നിങ്ങൾ എന്നെയോർത്തു അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ധാർഷ്ട്യമല്ല. വിഡ്ഢിയുടെ വിലാപവുമല്ല. മറിച്ച്, ഒരു കഠിനാധ്വാനിയുടെ ആത്മവിശ്വാസമാണ്."



സ്വന്തം കഴിവിൽ അടിയുറച്ച വിശ്വാസം ഉണ്ടായിരുന്ന ആ ചെറുപ്പക്കാരൻ ഇന്ന് സംവിധായകന്മാർ നായകനാക്കാൻ കൊതിക്കുന്ന മികച്ച നടനാണ്. 2019ൽ കേവലം മൂന്നു മാസം മാത്രം ആയിരിക്കെ, ടൊവിനോയുടെതായി ചിത്രങ്ങളുടെ നീണ്ട നിര തന്നെയുണ്ട്.



ഗോദ സംവിധായകൻ ബേസിൽ ജോസഫിനൊപ്പം മിന്നൽ മുരളിയിൽ ടൊവിനോ നായകനാവുന്നുണ്ട്. ജിയോ ബേബിയുടെ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്, അരുൺ ബോസിന്റെ ലൂക്ക, ആഷിഖ് അബുവിന്റെ വൈറസ്, സലിം അഹമ്മദിന്റെ ആൻഡ് ദി ഓസ്കർ ഗോസ് ടൂ, മനു അശോകന്റെ ഉയരെ, ആൽബിയുടെ ജോ, പ്രവീൺ പ്രഭാകരന്റെ കൽക്കി, ജിത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന ആരവം എന്നീ സിനിമകളാണ് ടൊവിനൊ നായകനായി പുറത്തിറങ്ങാനുള്ളത്. ഇതിന് പുറമെ മോഹൻലാൽ- പൃഥ്വിരാജ് ടീമിന്റെ ലൂസിഫറിലും പ്രധാനപ്പെട്ട റോളിലാണ് ടൊവിനോ എത്തുന്നത്.‌ ഇതിൽ ലൂസിഫർ മാർച്ച് 28 ന് തിയേറ്ററിലെത്തും.

First published: March 16, 2019, 3:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading