ടൊവിനോ തോമസും സൗബിനും 'തല്ലുമാല'യിൽ ഒന്നിക്കുന്നു

Tovino Thomas and Soubin Shahir unite for Thallumaala movie | മായാനദി, വൈറസ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ടൊവിനോ തോമസും സൗബിൻ ഷാഹിറും വെള്ളിത്തിരയിൽ വീണ്ടും

news18-malayalam
Updated: October 5, 2019, 6:00 PM IST
ടൊവിനോ തോമസും സൗബിനും 'തല്ലുമാല'യിൽ ഒന്നിക്കുന്നു
ടൊവിനോ, സൗബിൻ
  • Share this:
മായാനദി, വൈറസ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ടൊവിനോ തോമസും സൗബിൻ ഷാഹിറും വെള്ളിത്തിരയിൽ വീണ്ടും ഒന്നിക്കുന്നു. ഇരുവരും മുഖ്യ കഥാപാത്രങ്ങളാവുന്ന ചിത്രം 'തല്ലുമാല'യുടെ പ്രഖ്യാപനം ടൊവിനോ തോമസിന്റെ ഫേസ്ബുക് പേജ് വഴി നിർവഹിച്ചു.

വൈറസിന്റെ രചയിതാവായ മുഹ്‌സിൻ പരാരി സംവിധാനം ചെയ്യുന്ന ചിത്രം ആഷിഖ് അബുവും റിമാ കല്ലിങ്കലും ചേർന്ന് നിർമ്മിക്കും. ജിംഷി ഖാലിദ് ആണ് ക്യാമറ. സംഗീതം സുഷിൻ ശ്യാം. 2020 സെപ്റ്റംബർ മാസം റിലീസ് പ്രതീക്ഷിക്കുന്നു.

പൂജാ ചിത്രമായി പുറത്തിറങ്ങിയ 'വികൃതി'യാണ് സൗബിന്റെ ഏറ്റവും പുതിയ സിനിമ. കൂടാതെ 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ' എന്ന ചിത്രത്തിന് തുടക്കം കുറിച്ചിട്ടുമുണ്ട്. കുഞ്ചാക്കോ ബോബനെ നായകനാക്കി സൗബിൻ ഒരു ചിത്രം സംവിധാനം ചെയ്യാനും പ്ലാൻ ഉണ്ട്.

ഷൂട്ടിംഗ് പോലും ആരംഭിക്കാത്ത ഒരു പിടി ചിത്രങ്ങളിലെ നായകനാണ് ടൊവിനോ തോമസ്. അടുത്തതായി വരുന്നത് ഈ മാസം 18ന് റിലീസ് ആവുന്ന എടക്കാട് ബറ്റാലിയനാണ്.First published: October 5, 2019, 6:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading