പ്രളയ ചിത്രത്തിൽ നായികാ നായകന്മാരായി ടൊവിനോയും തൻവിയും

Tovino Thomas and Tanvi Ram in 2304 feet, a movie on Kerala Floods | 2018 ലെ പ്രളയകാലത്ത്‌ നിന്നും ടൊവിനോക്കും 2019 ലെ പെരുമഴക്കാലത്ത് തൻവിക്കും, ജീവിതവുമായി ബന്ധപ്പെട്ട കഥകൾ പറയാനുണ്ട്

News18 Malayalam | news18-malayalam
Updated: October 22, 2019, 4:12 PM IST
പ്രളയ ചിത്രത്തിൽ നായികാ നായകന്മാരായി ടൊവിനോയും തൻവിയും
ടൊവിനോ, തൻവി
  • Share this:
അമ്പിളിയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച തൻവി റാം ഇനി ടൊവിനോ തോമസിന്റെ നായികയായി 2304 ഫീറ്റ് എന്ന പ്രളയ ചിത്രത്തിൽ. മലയാള സിനിമയിലെ ഒന്നിലധികം മുൻനിര താരങ്ങളെ അണിനിരത്തി ജൂഡ് ആന്റണി ജോസഫ് അണിയിച്ചൊരുക്കുന്ന ചിത്രമാണ് 2304 ഫീറ്റ്.

എന്നാൽ പ്രളയവുമായി ഇരുവർക്കും ജീവിത ഗന്ധിയായ അനുഭവങ്ങൾ ഉണ്ടെന്നത് തീർത്തും യാദൃശ്ചികം. 2018ലെ പ്രളയകാലത്ത്‌ നിന്നും ടൊവിനോക്കും 2019ലെ പെരുമഴക്കാലത്ത് തൻവിക്കും ജീവിതവുമായി ബന്ധപ്പെട്ട കഥകൾ പറയാനുണ്ട്. 2018ലെ മഴക്കാലത്താണ് പ്രളയ ദുരിതം അനുഭവിക്കുന്നവർക്കായി ടൊവിനോ ക്യാമ്പുകളിൽ സന്നദ്ധ സേവകനായത്.

തൻവിക്കാകട്ടെ, ആദ്യ ചിത്രം റിലീസ് ആവുന്നത് മറ്റൊരു പെരുമഴക്കാലത്തും. 2019ൽ അമ്പിളിയുടെ റിലീസ് നിശ്ചയിച്ച ശേഷം അവസാന നിമിഷത്തിലാണ് കാര്യങ്ങൾ പൊടുന്നനെ മാറി മറിഞ്ഞത്. പ്രളയ സമാനമായ സാഹചര്യത്തിലാണ് അമ്പിളി തിയേറ്ററുകളിൽ എത്തിയത്. റിലീസ് ചെയ്യുകയല്ലാതെ മറ്റൊരു പോംവഴിയും അണിയറക്കാർക്ക് മുന്നിൽ അന്നേരം ഇല്ലായിരുന്നു.

തൻവിയും ടൊവിനോയും ഒരു പ്രളയ സിനിമക്കായി ഒന്നിക്കുക എന്നത് ഒരു നിയോഗം തന്നെയല്ലേ?

2018 ലെ മഹാ പ്രളയത്തെ ആസ്പദമാക്കി നിർമ്മിക്കുന്ന 2403 ഫീറ്റ് എന്ന ചിത്രത്തിനായി വൻ താരനിര എത്തുമെന്നാണ് സൂചന. ആന്റോ ജോസഫ് ആണ് നിർമ്മാണം.

2018ലെ പ്രളയ ശേഷം, ഒരു ഫേസ്ബുക് പോസ്റ്റ് വഴിയാണ് 'ഓം ശാന്തി ഓശാന', 'ഒരു മുത്തശ്ശി ഗദ' ചിത്രങ്ങളുടെ സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫ് പുതിയ ചിത്രം പ്രഖ്യാപിച്ചത്.First published: October 22, 2019, 4:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading