• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

തലയും ഉടലും വേറെ വേറെ; ഇങ്ങനെ പോസ്റ്റർ ഒട്ടിച്ചവന് നല്ലതു വരാൻ പ്രാർഥിച്ച് ടൊവിനോ

news18
Updated: July 30, 2018, 4:55 PM IST
തലയും ഉടലും വേറെ വേറെ; ഇങ്ങനെ പോസ്റ്റർ ഒട്ടിച്ചവന് നല്ലതു വരാൻ പ്രാർഥിച്ച് ടൊവിനോ
news18
Updated: July 30, 2018, 4:55 PM IST
മികച്ച അഭിപ്രായം നേടി മുന്നോട്ടു പോകുന്ന ചിത്രമാണ് ടൊവിനോ നായകനായ മറഡോണ. എന്നാൽ ചിത്രത്തിന്റെ വ്യത്യസ്തമായൊരു പോസ്റ്ററാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. ടൊവിനോയുടെ തലയും ഉടലും വേറെ വേറെ ആയിപ്പോയതാണ് പോസ്റ്ററിെ വ്യത്യസ്തമാക്കുന്നത്.

വ്യത്യസ്തമായ പോസ്റ്റർ എന്ന പേരിൽ ഒരാരാധകൻ സിനിമാ പാരഡൈസോ എന്ന ഗ്രൂപ്പിൽ പോസ്റ്റർ ഷെയർ ചെയ്തിുരുന്നു. പടത്തെപ്പറ്റി പോസിറ്റീവ് റിവ്യൂവാണ് കേട്ടതെന്നും ഈ പോസ്റ്റർ കണ്ടപ്പോൾ വ്യത്യസ്തമായ ചിത്രമായിരിക്കുമെന്ന് മനസിലായെന്നും ഇന്നു തന്നെ കാണണമെന്നും ആരാധകൻ കുറിച്ചിരിക്കുന്നു.

ചിത്രം ഷെയർ ചെയ്തു കൊണ്ട് നായകൻ ടൊവിനോയും കമന്റ് ചെയ്തിട്ടുണ്ട്. മറഡോണ തലതെറിച്ചൊരു തലവനാണെന്ന് ടൊവിനോ പറയുന്നു ഇനിയും ഉരുണ്ടാൽ ചെളി പുരളും എന്നും ടൊവിനോ പറയുന്നു. ഒപ്പം ഇങ്ങനെ പോസ്റ്റർ ഒട്ടിച്ചവന് നല്ലതു മാത്രം വരുത്തണേ ഈശ്വരാ എന്നും ടൊവിനോ പ്രാർഥിക്കുന്നു.

നവാഗതനായ വിഷ്ണു നാരായണൻ സംവിധാനം ചെയ്ത ചിത്രമാണ് മറഡോണ. പുതുമുഖം ശരണ്യയാണ് നായിക.

First published: July 30, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍