• HOME
  • »
  • NEWS
  • »
  • film
  • »
  • Dear Friend | ടൊവിനോ തോമസ്, ദർശന രാജേന്ദ്രൻ ചിത്രം 'ഡിയർ ഫ്രണ്ട്' റിലീസിനൊരുങ്ങുന്നു

Dear Friend | ടൊവിനോ തോമസ്, ദർശന രാജേന്ദ്രൻ ചിത്രം 'ഡിയർ ഫ്രണ്ട്' റിലീസിനൊരുങ്ങുന്നു

Tovino Thomas, Darshana Rajendran movie Dear Friend releasing soon | അര്‍ജുന്‍ ലാല്‍, ബേസില്‍ ജോസഫ്, അർജുൻ രാധാകൃഷ്ണൻ, സഞ്ജന നടരാജൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ

ഡിയർ ഫ്രണ്ട്

ഡിയർ ഫ്രണ്ട്

  • Share this:
ടൊവിനോ തോമസ് (Tovino Thomas), ദര്‍ശന രാജേന്ദ്രൻ (Darshana Rajendran) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'അയാള്‍ ഞാനല്ല'എന്ന ചിത്രത്തിനു ശേഷം നടന്‍ വിനീത് കുമാർ സംവിധാനം ചെയ്യുന്ന 'ഡിയര്‍ ഫ്രണ്ട്' (Dear Friend) ജൂൺ 10ന് സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് റിലീസ് തിയെറ്ററിലെത്തിക്കുന്നു. അര്‍ജുന്‍ ലാല്‍, ബേസില്‍ ജോസഫ്, അർജുൻ രാധാകൃഷ്ണൻ, സഞ്ജന നടരാജൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഛായാഗ്രാഹണം ഷൈജു ഖാലിദ് നിർവ്വഹിക്കുന്നു. ഷറഫു, സുഹാസ്, അര്‍ജുന്‍ ലാല്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു. ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്, ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളിൽ ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ആഷിഖ് ഉസ്മാന്‍ എന്നിവര്‍ ചേർന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ജസ്റ്റിന്‍ വര്‍ഗീസ് നിർവ്വഹിക്കുന്നു.

എഡിറ്റിംഗ്- ദീപു ജോസഫ്, കല- ഗോകുല്‍ ദാസ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം- മഷര്‍ ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അനുപ് എസ്. പിള്ള, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുധര്‍മന്‍ വള്ളിക്കുന്ന്, കളറിസ്റ്റ്- ലിജു പ്രഭാകര്‍, സൗണ്ട് ഡിസൈന്‍- വിക്കി, കിഷന്‍, ഓഡിയോഗ്രഫി- രാജകൃഷ്ണന്‍ എം.ആര്‍., അസോസിയേറ്റ് ഡയറക്ടര്‍മാര്‍-ജീസ് പൂപ്പാടി, ഓസ്റ്റിന്‍ ഡാന്‍, സ്റ്റില്‍സ്- അരുണ്‍ കിരണം, ലൈന്‍ പ്രൊഡ്യൂസര്‍മാര്‍- ധനരാജ് കെ.കെ., വിനോദ് ഉണ്ണിത്താന്‍, വിഎഫ്എക്സ്-മൈന്‍ഡ്‌സ്‌റ്റൈന്‍ സ്റ്റുഡിയോസ്, പബ്ലിസിറ്റി ഡിസൈന്‍- സ്‌പെല്‍ബൗണ്ട് സ്റ്റുഡിയോസ്, പി.ആർ.ഒ.- എ.എസ്. ദിനേശ്.Also read: 'പ്രകാശൻ പറക്കട്ടെ' സിനിമയിൽ നിന്നും ജീവാകാശം... ലിറിക് വീഡിയോ

ദിലീഷ് പോത്തൻ (Dileesh Pothan), മാത്യു തോമസ് (Mathew Thomas), അജു വർഗീസ് (Aju Varghese), സൈജു കുറുപ്പ് (Saiju Kurup), ധ്യാൻ ശ്രീനിവാസൻ (Dhyan Sreenivasan) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന 'പ്രകാശൻ പറക്കട്ടെ' (Prakashan Parakkatte) എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. ബി.കെ. ഹരിനാരായണൻ എഴുതിയ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകർന്ന് സൂരജ് സന്തോഷ് ആലപിച്ച 'ജീവാകാശം കാണുന്നേ മേലേ...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

പുതുമുഖം മാളവിക മനോജാണ് നായിക. ശ്രീജിത്ത് രവി, ഗോവിന്ദ് വി. പെെ, നിഷാ സാരംഗ് തുടങ്ങിയവർക്കൊപ്പം നടന്‍ ശ്രീജിത്ത് രവിയുടെ മകന്‍ മാസ്റ്റര്‍ ഋതുണ്‍ ജയ് ശ്രീജിത്ത് രവിയും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ധ്യാന്‍ ശ്രീനിവാസന്റെ അസ്സോസിയേറ്റ് ഡയറക്ടറായിരുന്ന ഷഹദിന്റെ ആദ്യ ചിത്രമാണിത്.

ഫന്റാസ്റ്റിക് ഫിലിംസ്, ഹിറ്റ് മേക്കേഴ്സ് എന്റര്‍ടെെയ്മെന്റ് എന്നീ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ ധ്യാന്‍ ശ്രീനിവാസന്‍ എഴുതുന്നു.
Published by:user_57
First published: