• HOME
  • »
  • NEWS
  • »
  • film
  • »
  • 'പ്രളയ അറിയിപ്പ് പോസ്റ്റ് ചെയ്താലും സിനിമാ പ്രൊമോഷന്റെ ഭാഗം എന്ന് ചിലർ പറയും'

'പ്രളയ അറിയിപ്പ് പോസ്റ്റ് ചെയ്താലും സിനിമാ പ്രൊമോഷന്റെ ഭാഗം എന്ന് ചിലർ പറയും'

Tovino Thomas Facebook post on Kerala Floods | 'കുറേ ആളുകളെ പേടിച്ചിട്ടാണ് flood alert post ഒക്കെ ഇടാതിരുന്നത്'

ടൊവിനോ തോമസ്

ടൊവിനോ തോമസ്

  • Share this:
    കേരളത്തെ ദുരന്ത ഭൂമിയാക്കിയ 2018ലെ പ്രളയ കാലത്താണ് ടൊവിനോ തോമസ് അതുവരെ ചെയ്ത സിനിമയെക്കാളും കഥാപാത്രങ്ങളെക്കാളും ശ്രദ്ധേയനാവുന്നത്. ദുരിതാശ്വാസ ക്യാമ്പിൽ വേണ്ട സഹായങ്ങൾ ഒരുക്കാൻ, എടുത്താൽ പൊങ്ങാത്ത ഭാരവുമേന്തി നിൽക്കുന്ന ടൊവിനോയുടെ ചിത്രം ആ ദിവസങ്ങളിൽ ശ്രദ്ധേയമായിരുന്നു. ശേഷം തുടരെ തുടരെ ചിത്രങ്ങളുള്ള തിരക്കേറിയ നടനായി മാറി ടൊവിനോ. വീണ്ടും ദുരിത പെയ്ത്തു തുടരുമ്പോൾ, ടൊവിനോ ഒരു ഫേസ്ബുക് പോസ്റ്റുമായി എത്തുകയാണ്. ഫേസ്ബുക് വാളിൽ എന്ത് കുറിച്ചാലും അത് സിനിമാ പ്രൊമോഷന്റെ ഭാഗം എന്ന് പറയുന്നവരെപ്പറ്റിയാണ് താരം പരാമർശിക്കുന്നത്.



    "കുറേ ആളുകളെ പേടിച്ചിട്ടാണ് flood alert post ഒക്കെ ഇടാതിരുന്നത് . അതിട്ടാൽ, അതും ഞാൻ സിനിമ പ്രൊമോഷന്റെ ഭാഗമായിട്ട് ചെയ്യുന്നതാണ് എന്നും പറഞ്ഞോണ്ട് കുറെ പേര് വരും. ഒരിക്കൽ അത് ഞാൻ അനുഭവിച്ചതും ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നതും ആണ്. അപ്പൊ ഇനി നിങ്ങള് പറ . ഞാൻ ഇനി സിനിമ post ഒന്നും ഇടുന്നില്ല . ഫുൾ alert posts ആയിരിക്കും അപ്പൊ flood star എന്നും പറഞ്ഞോണ്ട് വരുന്നൊരെ എന്ത് ചെയ്യണം എന്നുംകൂടെ ഒന്ന് പറ!" ടൊവിനോയുടെ വാക്കുകൾ ഇങ്ങനെ.

    ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കൽക്കിയാണ് ടൊവിനോയുടെ തിയേറ്ററിലെത്തിയ ഏറ്റവും പുതിയ ചിത്രം.

    First published: