• HOME
  • »
  • NEWS
  • »
  • film
  • »
  • ടൊവിനോയുടെ പോസ്റ്റിനു താഴെ പപ്പടവടയുമായി ആരാധകൻ, കരിങ്കോഴി കുഞ്ഞുങ്ങൾ ഉണ്ടോയെന്ന് താരം

ടൊവിനോയുടെ പോസ്റ്റിനു താഴെ പപ്പടവടയുമായി ആരാധകൻ, കരിങ്കോഴി കുഞ്ഞുങ്ങൾ ഉണ്ടോയെന്ന് താരം

മറുപടി കമന്റ്റിന് മാത്രം വീണത് ആയിരത്തിൽപരം ലൈക്കുകൾ

  • Last Updated :
  • Share this:
    നാല് വർഷം മുൻപ് ചെയ്ത സ്കൈ ഡൈവിങ്ങിന്റെ ഓർമ്മ പുതുക്കിയതാണ് ടൊവിനോ തോമസ്. ആകാശത്തിൽ പറന്നു നടന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. ടൊവിനോ നടത്തിയ കുറെ ആകാശപ്പറക്കലുകളുടെ വിഡിയോകളിൽ ഏറ്റവും ഒടുവിലായി പോസ്റ്റ് ചെയ്തതാണിത്. എന്നാൽ കരിങ്കോഴി, ദിനോസർ കുഞ്ഞുങ്ങളുടെ കമന്റ് ട്രെൻഡ് ആയി തുടങ്ങിയ ടൈമിലാണ് ടൊവിനോയുടെ വീഡിയോ പൊങ്ങുന്നത്. അധികം വൈകിയില്ല. പപ്പടവട ഉണ്ടാക്കുന്ന പാചകകുറിപ്പുമായി ഒരാരാധകൻ പോസ്റ്റിനു ചുവടെ. ടൊവിനോ വെറുതെ വിട്ടില്ല. "കരിങ്കോഴി കുഞ്ഞുങ്ങൾ ഉണ്ടോ രണ്ടെണ്ണം എടുക്കാൻ?" എന്ന് തിരിച്ചും. മറുപടി കമന്റ്റിന് മാത്രം വീണത് ആയിരത്തിൽപരം ലൈക്കുകൾ.



     




    View this post on Instagram




     

    ചുമ്മാ ഒരു throwback!! #skydiving #2016 #onesingleshortlife #overcomeyourfears #celebratelife


    A post shared by Tovino Thomas (@tovinothomas) on






    മലയാള സിനിമയിലെ തിരക്കുള്ള നടനായ ടൊവിനോയുടെ ഒരുപറ്റം ചിത്രങ്ങൾ 2019ൽ തയ്യാറാവുന്നുണ്ട്. ഗോദ സംവിധായകൻ ബേസിൽ ജോസഫിനൊപ്പം മിന്നൽ മുരളിയിൽ ടൊവിനോ നായകനാവുന്നുണ്ട്. ജിയോ ബേബിയുടെ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്, അരുൺ ബോസിന്റെ ലൂക്ക, ആഷിഖ് അബുവിന്റെ വൈറസ്, സലിം അഹമ്മദിന്റെ ആൻഡ് ദി ഓസ്കർ ഗോസ് ടൂ, മനു അശോകന്റെ ഉയരെ, ആൽബിയുടെ ജോ, പ്രവീൺ പ്രഭാകരന്റെ കൽക്കി എന്നീ സിനിമകളാണ് ടൊവിനൊ നായകനായി പുറത്തിറങ്ങാനുള്ളത്. ഇതിന് പുറമെ മോഹൻലാൽ- പൃഥ്വിരാജ് ടീമിന്റെ ലൂസിഫറിലും പ്രധാനപ്പെട്ട റോളിലാണ് ടൊവിനോ എത്തുന്നത്.‌ ഇതിൽ ലൂസിഫർ ഉടൻ തന്നെ തിയേറ്ററുകളിലെത്താൻ തയ്യാറെടുക്കുന്നുണ്ട്.

    First published: