നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • 'എനിക്ക് അഭിനയത്തിൽ മാത്രമല്ലടാ , ലൈറ്റിംഗിലുമുണ്ടെടാ പിടി'; അറിഞ്ഞില്ല ടൊവിനോ, ആരും പറഞ്ഞില്ല

    'എനിക്ക് അഭിനയത്തിൽ മാത്രമല്ലടാ , ലൈറ്റിംഗിലുമുണ്ടെടാ പിടി'; അറിഞ്ഞില്ല ടൊവിനോ, ആരും പറഞ്ഞില്ല

    Lucifer celebrations | ടൊവിനോ തോമസ് ഒപ്പിച്ച കുസൃതിയാണ് ഇത്

    ലൂസിഫർ സംഘം

    ലൂസിഫർ സംഘം

    • Share this:
      ഈ പൊരി വെയിലിനും, തിരഞ്ഞെടുപ്പ് കാലത്തിനും ഇടയിൽ പോലും ഇക്കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്തത് എന്നതിനെപ്പറ്റി എന്ന് ചോദിച്ചാൽ മുഖവുരയില്ലാതെ പറയാം; ലൂസിഫർ. പടം ഹിറ്റായാൽ സിനിമയുടെ അണിയറയിൽ ആഘോഷം തുടങ്ങുന്നത് സ്വാഭാവികം. പക്ഷെ ലൂസിഫറിന്റെ ആഘോഷം താര നിബിഢമായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതിനിടെ ടൊവിനോ തോമസ് ഒപ്പിച്ച കുസൃതിയാണ് ഇത്. മോഹൻലാൽ, പൃഥ്വിരാജ്, ഭാര്യമാരായ സുചിത്ര, സുപ്രിയ എന്നിവർ ചേർന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. കൂടെയുണ്ടായിരുന്ന ടൊവിനോ ഉടൻ തന്നെ മറ്റൊരു ചുമതല ഏറ്റെടുത്തു. മുകളിൽ കണ്ട ലൈറ്റ് ഇവർക്ക് നേരെ തിരിച്ചു വച്ചു. പിന്നെ രണ്ടു ഫോട്ടോകൾ ഫേസ്ബുക്കിലേക്ക്. ഒപ്പം ക്യാപ്ഷൻ ഇങ്ങനെ: 'എനിക്ക് അഭിനയത്തിൽ മാത്രമല്ലടാ , ലൈറ്റിംഗിലുമുണ്ടെടാ പിടി'. സംഭവം കണ്ടുപിടിച്ച്‌ ലൈക് അടിക്കാൻ ആരാധകരും വൈകിയില്ല.



      പൃഥ്വിരാജിന്റെ ആദ്യ സംവിധാന ചിത്രം നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്. മോഹൻലാലിൻറെ അഭിനയവും, പൃഥ്വിയുടെ സംവിധാനവും, മുരളി ഗോപിയുടെ തിരക്കഥയും പ്രശംസ പിടിച്ചു പറ്റുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം.

      First published:
      )}