• HOME
  • »
  • NEWS
  • »
  • film
  • »
  • പേടിക്കാനൊന്നുമില്ല; ടൊവിനോ വെറുതെ ഒന്ന് മലർത്തി അടിച്ചതാ

പേടിക്കാനൊന്നുമില്ല; ടൊവിനോ വെറുതെ ഒന്ന് മലർത്തി അടിച്ചതാ

Tovino Thomas in a hilarious action-packed video | ഇതാ ടൊവിനോ ബലപരീക്ഷണം നടത്തുന്ന ഒരു വീഡിയോ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു

ആക്ഷൻ മോഡിൽ ടൊവിനോ തോമസ്

ആക്ഷൻ മോഡിൽ ടൊവിനോ തോമസ്

  • Share this:
    സ്ഥിരം ജിം വർക്ക്ഔട്ടുകളും ഫിറ്റ്നസ് ചിട്ടകളുമായി സോഷ്യൽ മീഡിയകളിൽ നിറയാറുള്ള താരമാണ് ടൊവിനോ തോമസ്. ഓരോ ചിത്രത്തിനും വ്യത്യസ്ത ലുക്കുകളും ഗെറ്റപ്പുകളും ടൊവിനോ സ്വന്തമാക്കുന്നത് ഇങ്ങനെ കഠിന പ്രയത്നത്തിലൂടെയാണ്. ഇപ്പോൾ ഇതാ ടൊവിനോ ബലപരീക്ഷണം നടത്തുന്ന ഒരു വീഡിയോ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. പക്ഷെ ഇത് സിനിമക്കൊന്നും വേണ്ടിയല്ല. ഒരു തമാശക്ക് സുഹൃത്തുമായി മൽപ്പിടുത്തം നടത്തി കൂട്ടുകാരനെ മലർത്തി അടിക്കുന്ന ടൊവിനോയാണ് വിഡിയോയിൽ.



    ഒരുപറ്റം ചിത്രങ്ങളിൽ നായകനാണ് ടൊവിനോ. പാർവതി, ആസിഫ് അലി എന്നിവർ ഒപ്പം വേഷമിട്ട ഉയരെ ആണ് ടോവിനോയുടെതായി തിയേറ്ററിൽ എത്തിയ ഏറ്റവും പുതിയ ചിത്രം. പോലീസ് വേഷത്തിൽ എത്തുന്ന കൽക്കിയുടെ ചിത്രീകരണം പൂർത്തിയായി. കൂടാതെ മമ്മൂട്ടി ചിത്രം പതിനെട്ടാം പടിയിൽ പൃഥ്വിക്കൊപ്പം അതിഥി താരമായി ടൊവിനോയുണ്ട്. ഗോദ സംവിധായകൻ ബേസിൽ ജോസഫിനൊപ്പം മിന്നൽ മുരളി, ജിയോ ബേബിയുടെ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്, അരുൺ ബോസിന്റെ ലൂക്ക, ആഷിഖ് അബുവിന്റെ വൈറസ്, സലിം അഹമ്മദിന്റെ ആൻഡ് ദി ഓസ്കർ ഗോസ് ടൂ, ആൽബിയുടെ ജോ, ജിത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന ആരവം. സുജിത് വാസുദേവിന്റെ ഫോറൻസിക് എന്നിവയാണ് ടൊവിനോയുടെ മറ്റ് ചിത്രങ്ങൾ.

    First published: