ടൊവിനോ തോമസ്, കീർത്തി സുരേഷ് എന്നിവർ വക്കീൽ വേഷത്തിൽ എത്തുന്ന 'വാശി' (Vaashi movie) ജൂൺ 17ന് റിലീസ് ചെയ്യും. രേവതി കലാമന്ദിറിന്റെ ബാനറിൽ ജി. സുരേഷ് കുമാർ നിർമ്മിച്ച് വിഷ്ണു രാഘവ് തിരക്കഥയും, സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ കഥ ജാനിസ് ചാക്കോ സൈമൺന്റേതാണ്.
മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണ് കോ പ്രൊഡ്യൂസർമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - നിതിൻ മോഹൻ, ലൈൻ പ്രൊഡ്യൂസർ - കെ. രാധാകൃഷ്ണൻ.
അനു മോഹൻ, അനഘ നാരായണൻ, ബൈജു, രമേഷ് കോട്ടയം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിതരണം - ഉർവ്വശി തിയറ്റർ, ഛായാഗ്രാഹകൻ- നീൽ ഡി. കുഞ്ഞ, സംഗീതം - കൈലാസ് മേനോൻ, ഗാനരചന - വിനായക് ശശികുമാർ, പശ്ചാത്തല സംഗീതം - യാക്സൻ & നേഹ, എഡിറ്റർ - അർജുൻ ബെൻ, ക്രീയറ്റിവ് സൂപ്പർവൈസർ - മഹേഷ് നാരായണൻ, മേക്കപ്പ് - പി.വി. ശങ്കർ, വസ്ത്രാലങ്കാരം - ദിവ്യ ജോർജ്, ചീഫ് അസോസിയേറ്റ് - നിതിൻ മൈക്കിൾ, ശബ്ദമിശ്രണം - എം.ആർ. രാജാകൃഷ്ണൻ, കലാ സംവിധാനം - സാബു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ - പ്രതാപൻ കള്ളിയൂർ, സ്റ്റിൽസ് - രോഹിത് കെ.എസ്., പോസ്റ്റർ ഡിസൈൻ - ഓൾഡ് മോങ്ക്‌സ്, VFX - കോക്കനട്ട് ബഞ്ച് ക്രീയേഷൻസ്, മാർക്കറ്റിംഗ് ഡിസൈനിങ് - പപ്പെറ്റ് മീഡിയ.
Also read: Kanakarajyam | ഇന്ദ്രൻസും മുരളി ഗോപിയും; 'കനകരാജ്യം' ചിത്രീകരണം പൂർത്തിയായിഅജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച്, സാഗർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന കനകരാജ്യം (Kanakarajyam) എന്ന ചിത്രത്തിൻ്റെ ചിത്രീകരണം, കൊട്ടാരക്കര, കുണ്ടറ, കൊല്ലം ഭാഗങ്ങളിലായി പൂർത്തിയായി. ഇന്ദ്രൻസ് (Indrans), മുരളി ഗോപി (Murali Gopy) എന്നിവർ മുഖ്യവേഷങ്ങൾ അവതരിപ്പിക്കുന്നു. ആലപ്പുഴയിൽ കുറച്ചു നാൾ മുമ്പു നടന്ന രണ്ട് യഥാർത്ഥ സംഭവങ്ങളെ ഏകോപിപ്പിച്ച് തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്നതാണീ ചിത്രം.
സമൂഹത്തിന്റെ ആരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചില യാഥാർത്ഥ്യങ്ങളിലേക്കാണ് ഈ ചിത്രം വിരൽ ചൂണ്ടുന്നത്. ഇന്ദ്രൻസും മുരളി ഗോപിയുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദിനേശ് പ്രഭാകർ, കോട്ടയം രമേഷ്, ശ്രീജിത്ത് രവി, ലിയോണാ, ആതിരാ പട്ടേൽ, ഉണ്ണി രാജ്, ജയിംസ് ഏല്യാ, അച്ചുതാനന്ദൻ, ഹരീഷ് പെങ്ങൻ, രാജേഷ് ശർമ്മ, രമ്യാ സുരേഷ്, ജോർഡി പൂഞ്ഞാർ, ശ്രീവിദ്യാ മുല്ലശ്ശേരി, ജോളി, സൈനാ കൃഷ്ണ എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Summary: Tovino Thomas, Keerthy Suresh movie Vaashi is releasing in the month of June. The movie has them portraying the roles as lawyers. The film marks Keerthy's next in Malayalam after 'Marakkar: Arabikkadalinte Simham'ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.