2021ൽ നിരൂപക ശ്രദ്ധ നേടിയ ചിത്രമാണ് ടൊവിനോ തോമസ് (Tovino Thomas) നായകനായ ‘കള’. രോഹിത് വി.എസ്. സംവിധാനം ചെയ്ത ചിത്രത്തിൽ ടൊവിനോ തോമസ്, മൂർ എന്നിവർ മത്സരിച്ചഭിനയിച്ചിരുന്നു. മാൻ വേഴ്സസ് വൈൽഡ് എന്ന വിഷയത്തിലൂന്നിയ ചിത്രമായിരുന്നു ‘കള’. ‘എ’ സർട്ടിഫിക്കറ്റ് നേടിയാണ് ചിത്രം പുറത്തിറങ്ങിയത്. സിനിമാ ചിത്രീകരണത്തിനിടെ നായകൻ ടൊവിനോ തോമസ് വയറിനുള്ളിൽ പരിക്കേറ്റ് ഐ.സി.യുവിൽ കഴിഞ്ഞിരുന്നതും വാർത്തയായിരുന്നു.
രണ്ടു വർഷങ്ങൾക്കിപ്പുറം, ടൊവിനോ തോമസ് ‘കള’ സംവിധായകനുമായി കൈകോർക്കുന്നു എന്ന് റിപോർട്ടുകൾ പുറത്തുവരുന്നു. സംവിധായകന്റെ ഒരു സ്റ്റാറ്റസ് അടിസ്ഥാനമാക്കിയാണ് ട്വിറ്ററിൽ പ്രചരിക്കുന്ന റിപ്പോർട്ടുകളിൽ പലതും.
Rohit VS and #TovinoThomas is reportedly to team up for their next flick after the much critically acclaimed #Kala 💥💥💥
The film is said to be an out and out mass entertainer with a 40 crore budget! 🤟 pic.twitter.com/ttY3E05Atp
— OverSeasRights.Com (@Overseasrights) January 22, 2023
Buzz :-
Rohit VS and #TovinoThomas is reportedly to team up for their next flick after the much critically acclaimed #Kala 📛
The film is said to be an out and out mass entertainer with a 40 crore budget! 🤟 pic.twitter.com/FjQ0AimqZF
— Filmy Kollywud (@FilmyKollywud) January 22, 2023
Reports :
Tovino Thomas and Rohit Vs will be joining hands again for their second film after Kala.
This time, for a complete mass entertainer with a whopping budget. pic.twitter.com/JtNfabWVEC— Friday Matinee (@VRFridayMatinee) January 22, 2023
Tovino Thomas and Rohit Vs will be joining hands again for their second film after Kala.
This time, for a complete mass entertainer with a whopping budget of 40 Cr..!!#TovinoThomas #RohithVs pic.twitter.com/lfnRqtVoz2
— ForumKeralam (@Forumkeralam2) January 22, 2023
ചിത്രത്തിൽ ടൊവിനോക്ക് ഒപ്പം ഒട്ടേറെ മുൻനിര താരങ്ങളും അണിനിരക്കുന്നുണ്ട് എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിലുടനീളം ചിത്രീകരിക്കുന്ന സിനിമ 40 കോടിയിലധികം ബഡ്ജറ്റിലാണ് ഒരുങ്ങുന്നതത്രെ. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ഒരു മാസ്സ് എന്റർടൈനർ ആയിരിക്കും ചിത്രമെന്നാണ് സൂചനകൾ.
അതേസമയം, ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഒന്നും അണിയറ പ്രവർത്തകർ പുറത്ത് വിട്ടട്ടില്ല. ടൊവിനോയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ഒട്ടേറെ പുതിയ ചിത്രങ്ങളുടെ പോസ്റ്ററുകളും വാർത്തകളും പുറത്ത് വന്നിരുന്നു. ഇതിനെല്ലാം ഒടുവിലാണ് ഇത്തരമൊരു വമ്പൻ ചിത്രത്തെ കുറിച്ചുള്ള റിപോർട്ടുകൾ ട്വിറ്ററിൽ പ്രചരിച്ചത്.
ടൊവിനോ തോമസ്, സൗബിൻ ഷാഹിർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ലാൽ ജൂനിയർ ചിത്രം നടികർ തിലകം, ആഷിഖ് അബു സംവിധാനത്തിൽ ടൊവിനോ വൈക്കം മുഹമ്മദ് ബഷീറായി എത്തുന്ന നീലവെളിച്ചം, നവാഗതനായ ജിതിൻ ലാലിന്റെ സംവിധാനത്തിൽ ട്രിപ്പിൾ റോളിൽ എത്തുന്ന അജയന്റെ രണ്ടാം മോഷണം, ഡോ ബിജു ഒരുക്കുന്ന അദൃശ്യ ജാലകങ്ങൾ എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റ് ടൊവിനോ ചിത്രങ്ങൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.