• HOME
  • »
  • NEWS
  • »
  • film
  • »
  • MOVIES TOVINO THOMAS MOVIE KALA CENSORED WITH A CERTIFICATE

Tovino Thomas | ടൊവിനോ തോമസിന്റെ പുതിയ സിനിമയ്ക്ക് A സർട്ടിഫിക്കറ്റ്; വാർത്ത പങ്കുവച്ച് ടൊവിനോ

Tovino Thomas movie Kala censored with A certificate | സെന്സറിംഗ് കഴിഞ്ഞ ശേഷം ടൊവിനോ ഇക്കാര്യം പോസ്റ്റ് ചെയ്യുകയായിരുന്നു

'കള'യിൽ ടൊവിനോ തോമസ്

'കള'യിൽ ടൊവിനോ തോമസ്

  • Share this:
    പുതിയ ചിത്രം 'കള' എ സർട്ടിഫിക്കറ്റ് നേടിയ വാർത്ത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് നടൻ ടൊവിനോ തോമസ്. സെന്സറിംഗ് കഴിഞ്ഞ ശേഷം ടൊവിനോ ഇക്കാര്യം പോസ്റ്റ് ചെയ്യുകയായിരുന്നു.

    സിനിമാ ചിത്രീകരണത്തിനിടെ നായകൻ ടൊവിനോ തോമസ് വയറിനുള്ളിൽ പരിക്കേറ്റ് ഐ.സി.യുവിനുള്ളിൽ കഴിഞ്ഞതിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞ സിനിമയാണ് 'കള'.

    മനുഷ്യനും വന്യജീവിതവും പ്രമേയമാവുന്ന ചിത്രം രോഹിത് വി.എസ്. സംവിധാനം ചെയ്യുന്നു. ടൊവിനോയും ജൂവിസ് പ്രൊഡക്ഷനും ചേർന്നാണ് നിർമ്മാണം. മനുഷ്യന്റെ പരിണാമത്തിലൂന്നിയ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമാണ്. യദു പുഷ്‍പാകരനും രോഹിതും ചേർന്ന് രചന നിർവ്വഹിക്കുന്ന ചിത്രമാണ് കള. ചിത്രത്തിൽ ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

    ഷൂട്ടിങ്ങിനിടെ വയറിനുള്ളിലെ രക്തക്കുഴലിനേറ്റ മുറിവ് കാരണം ടൊവിനോ ഐ.സി.യു.വിൽ പ്രവേശിപ്പിക്കപ്പെടുകയും പരിക്ക് ഗുരുതരമല്ലാത്തതിനാൽ അധികം വൈകാതെ ആശുപത്രി വിടുകയും ചെയ്തിരുന്നു. ഒക്ടോബർ മാസത്തിലാണ് ടൊവിനോ തോമസിന് ആക്ഷൻ രംഗത്തിനിടെ പരിക്കേറ്റത്.

    ടൊവിനോയെ കൂടാതെ ലാൽ, ദിവ്യ പിള്ള, മൂർ എന്നിവരും മുഖ്യ കഥാപാത്രങ്ങൾ ചെയ്യുന്നു. 'എടക്കാട് ബറ്റാലിയനിൽ' ടൊവിനോയും ദിവ്യയും ഒന്നിച്ചഭിനയിച്ചിരുന്നു. മമ്മൂട്ടി ചിത്രം 'പതിനെട്ടാം പടിയിൽ' സ്കൂൾ വിദ്യാർത്ഥിയായ അമ്പോറ്റിയുടെ വേഷം കൈകാര്യം ചെയ്ത നടനാണ് സുമേഷ് മൂർ.

    ഇവർക്ക് പുറമേ, 'ബാസിഗർ' എന്ന പേരിൽ ഒരു നായയും ഈ സിനിമയിൽ മുഖ്യവേഷം കൈകാര്യം ചെയ്യുന്നു.




    ടൊവിനോ തോമസിന്റെ 'കാണെക്കാണെ'

    'കാണെക്കാണെ' എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിൽ ടൊവിനോ തോമസിനും ഐശ്വര്യ ലക്ഷ്മിക്കും ഒപ്പം സുരാജ് വെഞ്ഞാറമൂടും ശ്രുതി രാമചന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഒട്ടേറെ പ്രമുഖ താരങ്ങൾ പങ്കുവെച്ച ടൈറ്റിൽ വ്യത്യസ്ഥകൊണ്ട് ഏറെ ശ്രദ്ധേയമാവുകയാണ്. 1983, ക്വീൻ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ച ടി.ആർ. ഷംസുദ്ധീൻ ഡ്രീംകാച്ചർ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രമാണിത്.

    ആൽബി ആന്റണി ഛായാഗ്രഹണം നിർവഹിക്കുന്ന കാണെക്കാണെയുടെ എഡിറ്റർ അഭിലാഷ് ബാലചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് രഞ്ജിൻ രാജ് ആണ് സംഗീതം നൽകുന്നത്. സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ. കല ദിലീപ് നാഥ്.

    'മായാനദി' എന്ന സിനിമയിലെ പ്രണയജോഡികളായി എത്തിയ ടൊവിനോയും ഐശ്വര്യയും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അപ്പു, മാത്തൻ എന്നിങ്ങനെയായിരുന്നു ഇവരുടെ കഥാപാത്രങ്ങൾ.

    Summary: Tovino Thomas movie Kala censored with A certificate. The actor shared the news on his social media handles. This is the film where the hero got injured while shooting a fight scene. The plot captures human evolution and it has an ensemble cast including a dog
    Published by:user_57
    First published:
    )}