നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Kala movie | ടൊവിനോ തോമസിന്റെ 'കള' ഇനി തമിഴ്, തെലുങ്ക് ഓഡിയോകള്‍ക്കൊപ്പവും ലഭ്യമാകും

  Kala movie | ടൊവിനോ തോമസിന്റെ 'കള' ഇനി തമിഴ്, തെലുങ്ക് ഓഡിയോകള്‍ക്കൊപ്പവും ലഭ്യമാകും

  Tovino Thomas movie Kala to be streamed with Tamil and Telugu audio | തമിഴ്‌നാട്, ആന്ധ്ര, തെലുങ്കാന എന്നിവിടങ്ങളില്‍ ടൊവിനോയ്ക്കുള്ള ജനപ്രിയത കണക്കിലെടുത്താണ് കൂടുതൽ ഭാഷകളിൽ ചിത്രം അവതരിപ്പിക്കാനുള്ള നീക്കം എന്ന് അണിയറക്കാർ വ്യക്തമാക്കി

  കളയിൽ ടൊവിനോ

  കളയിൽ ടൊവിനോ

  • Share this:
   ടൊവിനോ തോമസിന്റെ ചിത്രം 'കള' ആമസോണ്‍ പ്രൈം വീഡിയോയില്‍ സംപ്രേഷണം ചെയ്തുവരികയാണ്. ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളോടെ മലയാളത്തില്‍ സ്ട്രീം ചെയ്തു തുടങ്ങിയ ചിത്രം താമസിയാതെ തമിഴ്, തെലുങ്ക് ഓഡിയോകള്‍ക്കൊപ്പവും ലഭ്യമാകും.

   രോഹിത് വി. എസ്., യദു പുഷ്പാകരന്‍ എന്നിവര്‍ രചിച്ച് രോഹിത് സംവിധാനം ചെയ്യുന്ന ഈ സൈക്കോളജിക്കല്‍ ത്രില്ലറില്‍ ഷാജി എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. മെയ് 20 മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം ലഭ്യമാണ്. കേരളത്തിനു പുറമെ തമിഴ്‌നാട്, ആന്ധ്ര, തെലുങ്കാന എന്നിവിടങ്ങളില്‍ ടൊവിനോയ്ക്കുള്ള ജനപ്രിയത കണക്കിലെടുത്താണ് കൂടുതൽ ഭാഷകളിൽ ചിത്രം അവതരിപ്പിക്കാനുള്ള നീക്കം എന്ന് അണിയറക്കാർ വ്യക്തമാക്കി.

   ടൊവിനോ ഉള്‍പ്പെടെയുള്ളവരുടെ മികച്ച പെര്‍ഫോമന്‍സും ചിത്രത്തിന്റെ ത്രില്ലിംഗ് സ്വഭാവവും മികച്ച ടേക്കിംഗും ചേര്‍ന്ന് നേടിയ പോസ്റ്റീവ് റിവ്യൂകളുടെ പിന്‍ബലത്തോടെയാണ് കള മുന്നേറുന്നത്. കള പോലുള്ള സിനിമകള്‍ ഒരു നടനെ സംബന്ധിച്ചിടത്തോളം നിരന്തരം നവീകരിക്കാനും പ്രകടന നിലവാരം ഉയര്‍ത്താനും പ്രേരിപ്പിക്കുന്നതാണെന്നും അതുകൊണ്ടു തന്നെ പരമാവധി ആളുകള്‍ കള കാണണമെന്നാണ് തന്റെ ആഗ്രഹമെന്നും ടൊവിനോ തോമസ് പറഞ്ഞു. ആമസോണ്‍ പ്രൈം വീഡിയോ ഈ കഥയില്‍ വിശ്വാസം പ്രകടിപ്പിച്ചതില്‍ സന്തോഷമുണ്ട്. കള കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്താന്‍ ഇത് സഹായിക്കും എന്നും ടൊവിനോ അഭിപ്രായപ്പെട്ടു.   ഒരു സാധാരണ കഥയില്‍ നിന്ന് വ്യത്യസ്തമായി, വളരെ തീവ്രമായ ഒരു കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ള അഗാധമായുള്ള കാഴ്ചാനുഭവം സമ്മാനിക്കുന്ന സിനിമയാണ് കളയെന്ന് ചിത്രത്തിന്റെ സഹതിരക്കഥാകൃത്തു കൂടിയായ സംവിധായകന്‍ രോഹിത് വി. എസ്. പറഞ്ഞു. "ചിത്രം തീരും വരെ പ്രേക്ഷകരെ അവരുടെ ഇരിപ്പിടങ്ങളില്‍ത്തന്നെ ഇരുത്താനും ചിത്രം തീര്‍ന്നാലും അവരുടെ ചിന്തയില്‍ തുടരാനും കളയ്ക്ക് സാധിക്കുമെന്നതാണ് ഞങ്ങളുടെ വാഗ്ദാനം. 'ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീം ചെയ്തു തുടങ്ങിയെന്നതും അഭിമാനകരമാണ്. ഞങ്ങളുടെ കഥ ലോകത്തെല്ലായിടത്തുമെത്താന്‍ ഇതിലൂടെ സാധിക്കും," രോഹിത് പറഞ്ഞു.

   മനുഷ്യമനസ്സിന്റെ അടിത്തിട്ടിലുള്ള ഇരുണ്ട ഗുഹകളിലേയ്ക്ക് ഊളിയിട്ടു ചെന്ന് ഞെട്ടിയ്ക്കുന്ന കള ഒടുവില്‍ പുതിയതും പെട്ടെന്ന് മറക്കാന്‍ സാധ്യതയില്ലാത്തതുമായ തിരിച്ചറിവുകളാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്.

   ലളിതമായ കുടുംബജീവിതം നയിക്കുന്ന ഷാജിയുടെ (ടൊവിനോ തോമസ്) ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങള്‍ അയാളുടെ മറ്റൊരു വശം വെളിപ്പെടുത്തുന്നു. അതു പിന്നെ മനുഷ്യപ്രകൃതത്തില്‍ നിന്ന് മൃഗങ്ങളോടുള്ള സ്‌നേഹത്തിലേക്കും മൃഗങ്ങളോടും മനുഷ്യരോടുമുള്ള ക്രൂരതയിലേക്കും നീങ്ങുന്നതാണ് പിന്നെ പ്രേക്ഷകർ കാണുന്നത്. നന്മയും തിന്മയും എന്താണെന്നുള്ള ആ വലിയ ചോദ്യത്തിന് ഉത്തരം തേടാന്‍ ഇത് കാഴ്ചക്കാരനെ വെല്ലുവിളിക്കുന്നു.

   Summary: Tovino Thomas movie Kala is to be streamed in Tamil and Telugu languages. The English-subtitled film is currently on Amazon Prime video. Kala is directed by Rohith V.S.
   Published by:user_57
   First published:
   )}