• HOME
  • »
  • NEWS
  • »
  • film
  • »
  • ടൊവിനോ തോമസ് ചിത്രം 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്' ഡിജിറ്റൽ റിലീസിനൊരുങ്ങുന്നു

ടൊവിനോ തോമസ് ചിത്രം 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്' ഡിജിറ്റൽ റിലീസിനൊരുങ്ങുന്നു

Tovino Thomas movie Kilometers and Kilometers to have digital release | ടൊവിനോ തോമസിനെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണിത്

കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്

കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്

  • Share this:
ടൊവിനോ തോമസ് ചിത്രം 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്' ഡിജിറ്റൽ റിലീസിന് തയാറെടുക്കുന്നു. ഓണത്തിന് റിലീസ് ചെയ്യാനാണ് ആലോചന. ഇന്ന് വൈകിട്ടോ നാളെയോ ഇത് സംബന്ധിച്ച കരാർ ഒപ്പുവയ്ക്കും. ചിത്രത്തിന് നൽകുന്ന തുക സംബന്ധിച്ചും അവസാന തീരുമാനമായിട്ടില്ല.

നടൻ ടൊവിനോ തോമസ് ആദ്യമായി നിർമാണരംഗത്തേക്ക് കടക്കുന്ന ചിത്രം കൂടിയാണ് 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്'. ടൊവിനോയ്ക്ക് ഒപ്പം റംഷി അഹമ്മദ്, ആന്‍റോ ജോസഫ്, സിനു സിദ്ധാർഥ് എന്നിവർ ചേർന്നാണ് നിർമ്മാണം. ചിത്രത്തിൽ ടൊവിനോയ്ക്ക് നായികയായി എത്തുന്നത് ഇന്ത്യ ജാർവിസ് എന്ന അമേരിക്കൻ നടിയാണ്.



ലോകയാത്ര നടത്തുന്ന ഒരു അമേരിക്കന്‍ പെണ്‍കുട്ടി അവസാന ലക്ഷ്യമായ ഇന്ത്യയിലേയ്ക്ക് എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് 'കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്സ്' എന്ന‌ സിനിമയുടെ പ്രമേയം.

രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞുദൈവം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സൂരജ് എസ്. കുറുപ്പാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. പശ്ചാത്തല സംഗീതം സുഷിൻ ശ്യാം. സിനു സിദ്ധാർഥാണ് ഛായാഗ്രഹണം നിർവഹിച്ചത്.

കോവിഡിന് മുൻപ് റിലീസിന് തയ്യാറായതാണ് 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്'. കോവിഡ് പശ്ചാത്തലത്തിൽ റിലീസ് മാറ്റി വയ്ക്കുകയായിരുന്നു. പടത്തിൻ്റെ വ്യാജപതിപ്പ് പുറത്തിറക്കാൻ ചിലർ നടത്തിയ ശ്രമവും വിവാദമായിരുന്നു.
Published by:user_57
First published: