ഇന്റർഫേസ് /വാർത്ത /Film / Naradan movie | ടൊവിനോ തോമസ്- ആഷിഖ് അബു ചിത്രം 'നാരദൻ' തിയേറ്ററിൽ തന്നെ; റിലീസ് തിയതി പ്രഖ്യാപിച്ചു

Naradan movie | ടൊവിനോ തോമസ്- ആഷിഖ് അബു ചിത്രം 'നാരദൻ' തിയേറ്ററിൽ തന്നെ; റിലീസ് തിയതി പ്രഖ്യാപിച്ചു

നാരദൻ

നാരദൻ

കോവിഡ് മൂന്നാം തരംഗ ഭീഷണിയും ഒമിക്രോണ്‍ വ്യാപനവും മുന്‍നിര്‍ത്തി നേരത്തെ ചിത്രത്തിന്റെ ജനുവരി 27ലെ റിലീസ് മാറ്റിവെച്ചിരുന്നു

  • Share this:

ടൊവിനോ തോമസിനെയും (Tovino Thomas) അന്ന ബെന്നിനെയും (Anna Ben) കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിഖ് അബു (Aashiq Abu) സംവിധാനം ചെയ്ത 'നാരദന്‍' (Naradan) സിനിമയുടെ പുതുക്കിയ റിലീസ് തിയതി പ്രഖ്യാപിച്ചു. മാര്‍ച്ച് മൂന്നിന് ലോക വ്യാപകമായി ചിത്രം റിലീസ് ചെയ്യുമെന്ന് സംവിധായകനും നിര്‍മ്മാതാവുമായ ആഷിഖ് അബു അറിയിച്ചു.

കോവിഡ് മൂന്നാം തരംഗ ഭീഷണിയും ഒമിക്രോണ്‍ വ്യാപനവും മുന്‍നിര്‍ത്തി നേരത്തെ ചിത്രത്തിന്റെ ജനുവരി 27ലെ റിലീസ് മാറ്റിവെച്ചിരുന്നു. ഇതിന് ശേഷമാണ് ഇന്ന് പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചത്.

മാധ്യമലോകത്തെ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആഷിഖ് അബുവാണ്. രണ്ട് ഗെറ്റപ്പിലാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്.

ഡാര്‍ക്ക് ഷേഡിലുള്ള പോസ്റ്ററുകള്‍ ചിത്രത്തിന്റെ ദുരൂഹ സ്വഭാവം വർദ്ധിപ്പിക്കുന്നതാണ്. സിനിമ ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കും. മായാനദിക്കും വൈറസിനും ശേഷം ടൊവിനോയും ആഷിഖ് അബുവും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'നാരദന്‍'.


ഡിസംബര്‍ 25 ന് പുറത്തിറങ്ങിയ ട്രെയ്ലറില്‍ ഇത് അമേരിക്കയോ യൂറോപ്പോ അല്ല ഭാരതമാണ് എന്ന ടൊവിനോയുടെ ഡയലോഗ് ശ്രദ്ധ നേടിയിരുന്നു. വളരെ മികച്ച പ്രതികരണമാണ് ട്രെയ്ലറിന് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത്.

മിന്നല്‍ മുരളിയോടെ പാന്‍ ഇന്ത്യന്‍ അപ്പീലിലേക്ക് ഉയര്‍ന്ന ടൊവിനോയുടെ പുതിയ ചിത്രവും കേരളത്തിന് പുറത്തേക്ക് ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന ചിത്രത്തിന്റെ ട്രെയ്‌ലർ പങ്കുവെച്ച് ആശംസകള്‍ നേര്‍ന്നിരുന്നു. നെറ്റ്ഫ്ളിക്‌സിന്റെ ഇന്ത്യന്‍ ട്രെൻഡിങ് ലിസ്റ്റില്‍ ഒന്നാമതായി തന്നെ തുടരുകയാണ് ചിത്രം ഇപ്പോഴും.

ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.

സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജാഫര്‍ സാദിഖ് ആണ് ക്യാമറ. സൈജു ശ്രീധരനാണ് എഡിറ്റിംഗ്.

സംഗീത സംവിധാനം ഡി.ജെ. ശേഖര്‍ മേനോനും, ഒര്‍ജിനല്‍ സൗണ്ട് ട്രാക്ക് നേഹയും യാക്‌സണ്‍ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്. ആര്‍ട്ട്- ഗോകുല്‍ ദാസ്. ഉണ്ണി ആര്‍. ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പി.ആര്‍.ഒ.- ആതിര ദില്‍ജിത്ത്.

Summary: Malayalam movie Naradan gets a fresh release date. The film releasing in March 2022 narrates a story centered around the complexities of media and media gaze. The movie directed and bankrolled by Aashiq Abu has Tovino Thomas and Anna Ben playing the lead roles

First published: