• HOME
  • »
  • NEWS
  • »
  • film
  • »
  • Thallumaala | കളക്ഷനിൽ 25 കോടി നേടി ടൊവിനോയുടെ 'തല്ലുമാല'യും

Thallumaala | കളക്ഷനിൽ 25 കോടി നേടി ടൊവിനോയുടെ 'തല്ലുമാല'യും

തല്ലിക്കൊണ്ട് കൂട്ടുകൂടുന്ന സുഹൃത്തുക്കളുടെ കഥയാണ് 'തല്ലുമാല'

തല്ലുമാല

തല്ലുമാല

  • Last Updated :
  • Share this:
    മലയാള സിനിമയിൽ ഇത് കോടി ക്ളബ്ബുകളുടെ കാലമാണ്. റിലീസ് ചെയ്ത് അഞ്ചു ദിവസം പിന്നിടും മുൻപേ 25 കോടി കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ തല്ലിന്റെ പൊടിപൂരവുമായെത്തിയ ടൊവിനോ തോമസിന്റെ (Tovino Thomas) 'തല്ലുമാല'യും (Thallumaala). IMDB റിപ്പോർട്ട് പ്രകാരം ചിത്രം ഇതുവരെ 25.48 കോടി രൂപ നേടിക്കഴിഞ്ഞു. ഓഗസ്റ്റ് 12നാണ് ചിത്രം റിലീസ് ചെയ്തത്.

    തല്ലിക്കൊണ്ട് കൂട്ടുകൂടുന്ന സുഹൃത്തുക്കളുടെ കഥയാണ് 'തല്ലുമാല'.

    മണവാളൻ വസീം എന്നാണ് ടൊവിനോ കഥാപാത്രത്തിന്റെ പേര്. ബീപാത്തു എന്ന കഥാപാത്രമായാണ് കല്യാണി പ്രിയദർശൻ എത്തുക. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിച്ച് ഖാലിദ് റഹമാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തല്ലുമാല'. മുഹ്‌സിൻ പരാരിയും, അഷ്‌റഫ് ഹംസയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.




    ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാൻ അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.




    സിനിമ മുന്നോട്ടു വയ്ക്കുന്ന വിഷയത്തിന് ചേരുന്ന നിലയിലാണ് വസീമിന്റെ കൂട്ടുകാരെയും കാസ്റ്റ് ചെയ്തത്. വസിം വേണ്ടെന്നു വച്ചാലും 'വസിയേ' എന്ന വിളിയിൽ അടുത്ത അടിക്ക് സെറ്റിടാൻ ഇവർ ധാരാളം. വസീമിന്റെ കൂട്ടുകാരായി ഇൻസ്റ്റഗ്രാം റീൽസിലൂടെ ശ്രദ്ധേയനായ അദ്രി ജോ, സ്വാതി ദാസ് പ്രഭു തുടങ്ങിയവരുണ്ട്. കൂടാതെ ലുക്മാൻ അവറാൻ, 'വിജയ് സൂപ്പറും പൗർണ്ണമിയും' സിനിമയിലെ അതിഥിവേഷം ചെയ്ത് ശ്രദ്ധ നേടിയ അസിസ്റ്റന്റ് ഡയറക്ടർ ഓസ്റ്റിൻ എന്നിവരും കൂടി ചേർന്നാൽ സുഹൃദ് സംഘം പൂർണ്ണം.

    യൂത്തന്മാരുടെ പ്രതീകമായി ടൊവിനോ തോമസും, അടിയുണ്ടാക്കുന്നവന്മാരെക്കാൾ തല്ലു പ്രിയനായ എസ്.ഐ. റെജി മാത്യുവായി ഷൈൻ ടോം ചാക്കോയും സിനിമയിലുടനീളം നിറയുന്നു.

    Summary: Tovino Thomas movie Thallumaala enters 25 crore club. The film has Kalyani Priyadarshan as female lead. It is directed by Khalid Rahman
    Published by:user_57
    First published: