• HOME
  • »
  • NEWS
  • »
  • film
  • »
  • അണിയറയില്‍ വമ്പന്മാര്‍ ; സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പടിക്കലായി ടോവിനോ തോമസ്, 'നടികര്‍ തിലകം' ഒരുങ്ങുന്നു

അണിയറയില്‍ വമ്പന്മാര്‍ ; സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പടിക്കലായി ടോവിനോ തോമസ്, 'നടികര്‍ തിലകം' ഒരുങ്ങുന്നു

ടൊവിനോയ്‌ക്കൊപ്പം സൗബിന്‍ ഷഹീറും ഒരു പ്രധാന വേഷത്തിലെത്തുന്നു. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

  • Last Updated :
  • Share this:
    സൂപ്പര്‍ ഹിറ്റായ മിന്നല്‍ മുരളിക്കും , തല്ലുമാലയ്ക്കും ശേഷം ടോവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം 'നടികര്‍ തിലകം' അണിയറയില്‍ ഒരുങ്ങുന്നു.  ഡ്രൈവിംഗ് ലൈസന്‍സിന്‍റെ വിജയത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡും തെലുങ്കിലെ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ മൈത്രി മൂവിമേക്കേഴ്സുമാണ്. ആദ്യമായാണ് മൈത്രി മൂവിമേക്കേഴ്സ് ഒരു മലയാള സിനിമയുടെ നിര്‍മാണത്തില്‍ പങ്കാളികളാകുന്നത്.

    'സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പടിക്കല്‍' എന്ന കഥാപാത്രമായാണ് ടൊവിനോ തോമസ് ചിത്രത്തിലെത്തുന്നത്. ടൊവിനോയ്‌ക്കൊപ്പം സൗബിന്‍ ഷഹീറും ഒരു പ്രധാന വേഷത്തിലെത്തുന്നു. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികര്‍ തിലകത്തിനുണ്ട്.



    ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സുവിന്‍ സോമശേഖരനാണ്. ആല്‍ബിയാണ്  ഛായാഗ്രഹണം. രതീഷ് രാജാണ് എഡിറ്റര്‍. യക്സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവര്‍ സംഗീത സംവിധാനവും പ്രശാന്ത് മാധവ് കലാസംവിധാനവും നിര്‍വഹിക്കുന്നു. നിതിന്‍ മൈക്കിളാണ് ചീഫ് അസോസിയേറ്റ്. പ്രവീണ്‍ വര്‍മ വസ്ത്രാലങ്കാരവും ആര്‍ ജി വയനാട് മേക്കപ്പും നിര്‍വഹിക്കുന്നു.  മാസ്റ്റര്‍, വിക്രം തുടങ്ങി ഹിറ്റ് ചിത്രങ്ങളുടെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയ അന്‍ബരിവ് ആണ് നടികര്‍ തിലകത്തിന്‍റെ  സ്റ്റണ്ട് കൈകാര്യം ചെയ്യുന്നത്. ഭൂപതി കൊറിയോഗ്രഫിയും അരുണ്‍ വര്‍മ്മ സൗണ്ട് ഡിസൈനിങ്ങും നിര്‍വഹിക്കുന്നു.
    Published by:Arun krishna
    First published: