നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • സിക്സ് പാക്ക് ഉണ്ടോ, ഇതുപോലെ? അജു വർഗീസിന്റെ പോസ്റ്റിന് ടൊവിനോയുടെ മറുപടി

  സിക്സ് പാക്ക് ഉണ്ടോ, ഇതുപോലെ? അജു വർഗീസിന്റെ പോസ്റ്റിന് ടൊവിനോയുടെ മറുപടി

  Tovino Thomas reacts to Aju Varghese's post on six pack bod | സ്വന്തം 'സിക്സ് പാക്ക്' കാട്ടി ജിമ്മിൽ വിയർത്തൊഴുകുന്ന ടൊവിനോ തോമസിനെ വെല്ലുവിളിക്കുകയാണ് അജു വർഗീസ്

  അജുവിന്റെ പോസ്റ്റ്; ടൊവിനോ തോമസ്

  അജുവിന്റെ പോസ്റ്റ്; ടൊവിനോ തോമസ്

  • Share this:
   പൊതുവെ ജിം വർക്ക്ഔട്ട് ചെയ്ത ബോഡിയുമായി സ്‌ക്രീനിൽ പ്രത്യക്ഷപ്പെടാത്ത താരമാണ് അജു വർഗീസ്. സ്വന്തം 'സിക്സ് പാക്ക്' കാട്ടി ജിമ്മിൽ വിയർത്തൊഴുകുന്ന ടൊവിനോ തോമസിനെ വെല്ലുവിളിക്കുകയാണ് അജു വർഗീസ്. പെൻസിൽ കൊണ്ട് വരച്ചതാണെന്നു മാത്രം! ഇതുപോലെ സിക്സ് പാക്ക് ഉണ്ടോ എന്നാണ് ചോദ്യം.

   പുതിയ ചിത്രം 'മിന്നൽ മുരളി'യിലെ നാടൻ സൂപ്പർ ഹീറോ ആവാൻ വേണ്ടി ശരീരം പരുവപ്പെടുത്താൻ കഷ്‌ടപ്പെടുന്ന ടൊവിനോയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് അജുവിന്റെ ചോദ്യം.

   'മിന്നൽ മുരളി' സംവിധാനം ചെയ്യുന്നത് ബേസിൽ ജോസഫാണ്. ഗോദക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സോഫിയ പോൾ ആണ് ചിത്രം നിർമിക്കുന്നത്. നാല് ഭാഷകളിലായി സിനിമ തിയേറ്ററിലെത്തും. 2019 ജനുവരിയിൽ പ്രഖ്യാപിച്ച ചിത്രത്തിന് ആരംഭം കുറിക്കുന്ന വിവരം സംവിധായകൻ 2019 ഡിസംബർ മാസത്തിലാണ് പ്രഖ്യാപിക്കുന്നത്.

   'സിക്സ് പാക്ക് കമിംഗ് സൂൺ' എന്നാണ് അജുവിന്‌ ടൊവിനോ നൽകുന്ന മറുപടി.

   Published by:meera
   First published:
   )}