നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'ലൂസിഫറിൽ ഹോം ഗ്രൗണ്ടിൽ കളിക്കുന്ന സ്വാതന്ത്ര്യം:' ടൊവിനോ

  'ലൂസിഫറിൽ ഹോം ഗ്രൗണ്ടിൽ കളിക്കുന്ന സ്വാതന്ത്ര്യം:' ടൊവിനോ

  ടൊവിനോ

  ടൊവിനോ

  • Share this:
   ഒരുപിടി നല്ല ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചവരാണ് ടൊവിനോയും പൃഥ്വിരാജും. എന്ന് നിൻറെ മൊയ്‌ദീനും എസ്‌റയും അതിൽ എടുത്തു പറയത്തക്കവയാണ്. എന്നാൽ അതിലെല്ലാമുപരിയാണ് ഇപ്പോൾ സംഭവിക്കുന്നത്. ഇപ്പോൾ അവരിൽ ഒരാൾ നടനും, മറ്റൊരാൾ സംവിധായകനാണ്. നമുക്കറിയാവുന്ന പോലെ ലൂസിഫറിൽ ഇരുവരും ഒന്നിച്ചെത്തുന്നു. എന്നാൽ നടൻ എന്ന പൃഥ്വിയും സംവിധായകനായ പൃഥ്വിയും രണ്ടും രണ്ടാണ്. അടുത്തിടെ ഒരു റേഡിയോ ചാനലിൽ നൽകിയ അഭിമുഖത്തിൽ ടൊവിനോ തന്നെയാണ് തന്റെ മുൻ സഹതാരത്തിന്റെ ഭാവ മാറ്റത്തെക്കുറിച്ച്‌ സംസാരിക്കുന്നത്.

   ജൂണിലെ ആദ്യ ഗാനം പുറത്തിറങ്ങി

   "ഹോം ഗ്രൗണ്ടിൽ കളിക്കാൻ പോകുന്ന സ്വാതന്ത്ര്യമുണ്ട്. പൃഥ്വിരാജ് എന്ന് പറയുന്ന ഡയറക്റ്ററിനേ അവിടെ കാണുള്ളൂ. നടനാണല്ലോ എന്നൊരു തോന്നൽ നമ്മുടെ മനസ്സിൽ ഉണ്ടാവും. പക്ഷെ ഒരു നടന്റേതായ യാതൊരു ചിന്തകളിലേക്കും ആള് പോകുന്നില്ല. ഒരു ഡയറക്റ്റർ എന്ന നിലയിൽ സിനിമ എങ്ങനെ കൊണ്ട് പോകാം എന്ന് മാത്രമേ ചിന്തിക്കുന്നുള്ളൂ. മനസ്സിൽ ഈ സിനിമ പ്രീ-എഡിറ്റഡ് ആണ്. സിനിമയിൽ ഉപയോഗിക്കാൻ പോകുന്നത് മാത്രമേ ഷൂട്ട് ചെയ്യുള്ളു. അത്രേം ഫോക്കസ്ഡ് ആണ്.

   അടുത്ത വർഷം പുറത്തിറങ്ങാനുള്ള ടൊവിനോയുടെ പ്രതീക്ഷകളേറെയുള്ള ചിത്രമാണ് ലൂസിഫർ. അടുത്തിടെയിറങ്ങിയ എൻ്റെ ഉമ്മാൻറെ പേരും മികച്ച നിലയിൽ പ്രേക്ഷക പ്രീതി നേടി മുന്നോട്ടു പോകുന്നു.

   First published:
   )}