നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • ആലപ്പാടിന് വേണ്ടി ടൊവിനോയുടെ ശബ്ദം

    ആലപ്പാടിന് വേണ്ടി ടൊവിനോയുടെ ശബ്ദം

    ടൊവിനോ തോമസ്

    ടൊവിനോ തോമസ്

    • Share this:
      ഏതാനും മാസങ്ങൾ മുൻപ് പ്രളയദുരന്തത്തിൽ പെട്ട് വലഞ്ഞ കേരളത്തിന് ലഭിച്ച കൈത്താങ്ങുകളിൽ ഒന്ന് ആലപ്പാട് എന്ന കടലോര ഗ്രാമത്തിൽ നിന്നുമാണ്. മറ്റുള്ളവർക്ക് സഹായകമായ കൈകൾ ഇന്ന് സ്വരക്ഷക്കായി കേഴുകയാണ്. ഒരു ഗ്രാമപ്രദേശം മുഴുവനും കടൽ വിഴുങ്ങുന്ന സാഹചര്യം ഉണ്ടാക്കുന്ന ഭീഷണിയെപ്പറ്റി പലരും അറിയുന്നത് അന്നാട്ടിലെ ഒരു പെൺകുട്ടി സമൂഹ മാധ്യമങ്ങളിൽ വന്നു സംസാരിച്ചപ്പോഴാണ്. അതേറ്റു പിടിക്കാൻ, മലയാള സിനിമയിൽ നിന്നും ഉയർന്ന ശബ്ദം ടൊവിനോ തോമസിന്റെയും.

      പ്രളയ കാലത്തെ സന്നദ്ധ പ്രവർത്തകരിൽ ശ്രദ്ധേയനായിരുന്നു ടൊവിനോ. സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്ത പോലെ മുഖ്യധാരയിലേക്കും ആലപ്പാട് കടന്നു വരണം എന്നാണ് ടൊവിനോക്ക് പറയാനുള്ളത്.



      കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ കടലിനും കായലിനും മദ്ധ്യേ കിടക്കുന്ന ചെറു ഗ്രാമമാണ് ആലപ്പാട്. ഒരു വശം ടി.എസ്. കനാലും, മറുവശം അറബിക്കടലും. കരിമണലിനാൽ സമ്പുഷ്ടമായ ആലപ്പാടിൽ ഖനനം തകൃതിയായി നടക്കുകയാണ്. സ്ഥലവാസികൾ പ്രതിഷേധവുമായി രംഗത്തുണ്ട്. 89.5 ചതുരശ്ര കിലോമീറ്റർ ഉണ്ടായിരുന്നിടത്തിപ്പോൾ 7.6 ചതുരശ്ര കിലോമീറ്റർ മാത്രമേ അവശേഷിക്കുന്നുള്ളു എന്നാണ് പ്രതിഷേധക്കാരുടെ വാദം. പിറന്ന മണ്ണിൽ ജീവിക്കാനും മരിക്കാനുമുള്ള അവകാശം തങ്ങളിൽ നിന്നും തട്ടിയെടുക്കരുതെന്നാണ് മത്സ്യബന്ധന തൊഴിലാളികളായ ജനങ്ങളുടെ പ്രധാന ആവശ്യം.

      First published:
      )}