HOME » NEWS » Film » MOVIES TOVINO THOMAS STARRER KALA MOVIE RELEASING TODAY

Kala Movie Release| ആകാംക്ഷ നിറച്ച് പുതിയ ട്രെയിലർ; കള ഇന്ന് തിയേറ്ററുകളിൽ

സിനിമയുടെ ആക്ഷൻ ചിത്രീകരണത്തിനിടെ ടൊവിനോയ്ക്ക് പരിക്കേറ്റിരുന്നതും വാർത്തയായിരുന്നു

News18 Malayalam | news18-malayalam
Updated: March 25, 2021, 7:53 AM IST
Kala Movie Release| ആകാംക്ഷ നിറച്ച് പുതിയ ട്രെയിലർ; കള ഇന്ന് തിയേറ്ററുകളിൽ
kala Movie/ Image: Instagram
  • Share this:
ടൊവിനോ തോമസ് നായകനാകുന്ന ആക്ഷൻ ത്രില്ലർ ചിത്രം കള ഇന്ന് തിയേറ്ററുകളിൽ. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങൾക്കു ശേഷം രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കള. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലർ ഏറെ ആകാംക്ഷ നിറയ്ക്കുന്നതായിരുന്നു.

ടൊവിനോയുടെ ഇതുവരെ കാണാത്ത ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സസ്പൻസ് നിലനിർത്തുന്ന ട്രെയിലറും വലിയ പ്രതീക്ഷ തന്നെയാണ് പ്രേക്ഷകർക്ക് നൽകുന്നത്. സിനിമയുടെ ആക്ഷൻ ചിത്രീകരണത്തിനിടെ ടൊവിനോയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

കേരളത്തിന് പുറമേ, കാനഡയിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ടൊവിനോ തോമസ് കാനഡ തിയേറ്റർ ലിസ്റ്റ് സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.



രോഹിതിനൊപ്പം യദു പുഷ്പാകരനും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ദിവ്യ പിള്ളയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ലാലും പ്രധാന വേഷത്തിൽ ചിത്രത്തിലെത്തുന്നുണ്ട്. ആരിഷ്, പതിനെട്ടാം പടി ഫെയിം മൂർ എന്നിവരും പ്രധാനവേഷങ്ങളിൽ എത്തുന്നു.
Also Read-Kunchacko Boban | 'അനിയത്തിപ്രാവി'ന് 24 വയസ് ആയപ്പോൾ കുഞ്ചാക്കോ ബോബൻ തമിഴിലേക്ക്

ചിത്രത്തിൽ ഷാജി എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. സിനിമയ്ക്ക് 'എ' സർട്ടിഫിക്കറ്റ് നേടിയ വാർത്ത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ടൊവിനോയും ജൂവിസ് പ്രൊഡക്ഷനും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
Youtube Video

മനുഷ്യനും വന്യജീവിതവും പ്രമേയമാവുന്ന ചിത്രമാണ് കള എന്നാണ് സൂചന. മനുഷ്യന്റെ പരിണാമത്തിലൂന്നിയ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമാണ്.

Also Read-Barroz | 'അമൂല്യ' സെൽഫിയുമായി സുപ്രിയ മേനോൻ; ആ 'നിമിഷം' പങ്കുവെച്ച് അജു വർഗീസ്; ബറോസിന് ആശംസാ പ്രവാഹം

ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നൽ മുരളിയാണ് ടൊവിനോയുടെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. ഗോദയ്ക്ക് ശേഷം ബേസിലും ടൊവിനോയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മിന്നിൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ കഥാപാത്രത്തെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കോവിഡ് ലോക്ക്ഡൗൺ മൂലം മുടങ്ങിയ സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് പൂർത്തിയാക്കിയത്.

കീർത്തി സുരേഷ് നായികയാകുന്ന വാഷി, ആഷിക് അബു ചിത്രം നാരദൻ എന്നിവയാണ് ടൊവിനോയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ. കൂടാതെ ടൊവിനോയും ഐശ്വര്യ ലക്ഷ്മിയും വീണ്ടും ഒന്നിക്കുന്ന കാണെക്കാണെയുടെ ചിത്രീകരണവും പുരോഗമിക്കുന്നുണ്ട്. മനു അശോകൻ ഒരുക്കുന്ന ചിത്രത്തിൽ, സുരാജ് വെഞ്ഞാറമ്മൂടും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ഉയരെക്ക് ശേഷം മനു അശോകനും ബോബി സഞ്ജയ് ടീമും ഒന്നിക്കുന്ന ചിത്രമാണിത്. 1983, ക്വീൻ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നിർമ്മിച്ച ടി ആർ ഷംസുദ്ധീൻ ഡ്രീംകാച്ചർ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന പുതിയ ചിത്രം കൂടിയാണിത്.
Published by: Naseeba TC
First published: March 25, 2021, 7:53 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories