നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Minnal Murali | 'മിന്നൽ മുരളി' ഈ ക്രിസ്തുമസിന്; റിലീസ് തിയതി പ്രഖ്യാപിച്ചു

  Minnal Murali | 'മിന്നൽ മുരളി' ഈ ക്രിസ്തുമസിന്; റിലീസ് തിയതി പ്രഖ്യാപിച്ചു

  Tovino Thomas starring Minnal Murali movie is releasing on December 24 | 'മിന്നൽ മുരളി' ക്രിസ്തുമസ് സമ്മാനമായി പ്രേക്ഷകർക്ക് മുന്നിലേക്ക്

  മിന്നൽ മുരളി

  മിന്നൽ മുരളി

  • Share this:
   മലയാള സിനിമയിലെ സൂപ്പർഹീറോ ചിത്രമായ 'മിന്നൽ മുരളി' ക്രിസ്തുമസ് സമ്മാനമായി പ്രേക്ഷകർക്ക് മുന്നിലെത്തും. ഡിസംബർ 24 ചിത്രത്തിന്റെ റിലീസ് തിയതിയാണ് പ്രഖ്യാപിച്ചു. ടൊവിനോ തോമസ് നായകനാവുന്ന ചിത്രം സംവിധാനം ചെയ്തത് ബേസിൽ ജോസഫ്. 'മിന്നൽ മുരളി'നെറ്ഫ്ലിക്സിലൂടെ ലോകമെമ്പാടും പ്രദർശിപ്പിക്കും. വീക്കെൻഡ് ബ്ലോക്ക്‌ ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മാണം.

   മിന്നൽ മുരളി എന്ന ചിത്രത്തെക്കുറിച്ച് സംവിധായകൻ ബേസിൽ ജോസഫ് ആവേശത്തോടെ പങ്കുവെച്ച വാക്കുകൾ ഇങ്ങനെ: "കാഴ്ചക്കാർക്ക് വൈകാരിക തലത്തിൽ സംവേദിക്കാനും ബന്ധപ്പെടാനും കഴിയുന്ന ഒരു സൂപ്പർ ഹീറോയെ സൃഷ്ടിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. ഒരു സൂപ്പർ ഹീറോ സിനിമയുടെ പ്രധാന ഘടകങ്ങൾ ആക്ഷനും ചടുലതയും ആണെങ്കിലും ശക്തമായൊരു ആഖ്യാനത്തിലൂന്നി കഥ പറയുവാനായിരുന്നു ഞങ്ങൾ കൂടുതൽ ശ്രമിച്ചത്. ചിത്രം വളരെ ആവേശകരമായ ഒന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റിലീസിനായി എല്ലാവരെയും പോലെ ഞാനും കാത്തിരിക്കുകയാണ്. ഇത് ഞങ്ങൾ മുഴുവൻ ടീമിന്റെയും സപ്ന സിനിമയാണ്. ചിത്രം നെറ്റ്ഫ്ലിക്സ് പോലെയുള്ള ഒരു ലോകോത്തര പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്യുന്നതിൽ ഒരു പാട് സന്തോഷമുണ്ട്."   സിനിമയുടെ നിർമ്മാതാവായ വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ സോഫിയ പോൾ പറയുന്നതിങ്ങനെ: "ഒരു നിർമ്മാതാവ് എന്ന നിലയിൽ ഈ സിനിമ വെല്ലുവിളിയോടൊപ്പം ചാരിതാർഥ്യജനകവുമായിരുന്നു. ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്കഭിമാനമുണ്ട്. ഈ ലോക്കൽ സൂപ്പർ ഹീറോ മിന്നൽ മുരളിയുടെ വിജയത്തിനായി ഞങ്ങൾ മികച്ച അഭിനേതാക്കളെയും സാങ്കേതിക പ്രവർത്തകരെയും കൊണ്ടുവന്നു. ഈ സൂപ്പർ ഹീറോ സിനിമ അതിന്റെ കരുത്തിൽ ഭാഷകളെ മറികടക്കുന്നു. ഇത് മനുഷ്യരുടെ വികാര വിചാരങ്ങളുടെ, സാഹചര്യങ്ങളുടെ കഥയാണ്. മിന്നൽ മുരളി എനിക്ക് അനുഭൂതിയും അഭിമാനവും ആണ്. ഈ വരുന്ന മലയാള സിനിമയിലൂടെ നെറ്റ്ഫ്ലിക്സുമായി ചേർന്ന് പ്രവർത്തിക്കുവാൻ അവസരം ലഭിച്ചതിൽ ഞാൻ വളരെ സന്തോഷിക്കുന്നു. മിന്നൽ മുരളി ഒരു തുടക്കം മാത്രമാണ്."

   മിന്നൽ മുരളിയുടെ ചിത്രീകരണ അനുഭവത്തെ കുറിച്ച് ടോവിനോ തോമസിന്റെ വാക്കുകൾ: "തുടക്കം മുതലേ എനിക്ക് മിന്നൽ മുരളി എന്ന കഥാപാത്രത്തോട് ഒരടുപ്പവും സ്നേഹവുമുണ്ടായി. സിനിമയുടെ മികച്ച വിജയം ഉറപ്പുവരുത്തുന്നതിനായി ഞാൻ നിരന്തരം സംവിധായകനുമായി സംവദിക്കുകയും കഥാപാത്രത്തിന്റെ പൂർണ്ണതക്കുവേണ്ടി ഒരുപാട് പ്രയത്നിക്കുകയും ചെയ്തു. ഒരുപാടു കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. പ്രതികൂലമായ ഈ ചുറ്റുപാടിലും പ്രേക്ഷകർ നെറ്റ്ഫ്ലിക്സിലൂടെ സ്വന്തം വീടുകളിലിരുന്ന് സിനിമ കാണുകയും ആസ്വദിക്കുകയും ചെയ്യുന്നതിൽ ഞാൻ സന്തോഷിക്കുന്നു. ഞാൻ മിന്നൽ മുരളിയെ ഇഷ്ടപ്പെടുന്നതുപോലെ ഓരോ പ്രേക്ഷകനും മിന്നൽ മുരളിയെ നെഞ്ചേറ്റും എന്നാണ് എന്റെ പ്രതീക്ഷ".

   Summary: Minnal Murali, a movie themed on a superhero in Malayalam, is releasing WorldWide in Netflix on December 24. The film is directed by Basil Joseph
   Published by:user_57
   First published:
   )}