• HOME
  • »
  • NEWS
  • »
  • film
  • »
  • Tovino Thomas | ടൊവിനോ തോമസ് നായകനാകുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും' തിരക്കഥാകൃത്ത് ജിനു വി. എബ്രഹാം നിർമ്മിക്കും

Tovino Thomas | ടൊവിനോ തോമസ് നായകനാകുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും' തിരക്കഥാകൃത്ത് ജിനു വി. എബ്രഹാം നിർമ്മിക്കും

ചിത്രത്തിനു വേണ്ടി നാലുകോടി രൂപയോളം ചെലവിട്ട് ടൗൺഷിപ്പ് നിർമിക്കുന്നു

  • Share this:

    ടൊവിനോ തോമസ് (Tovino Thomas) നായകനാകുന്ന പുതിയ ചിത്രമാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’. നവാഗതനായ ഡാർവിൻ കുര്യാക്കോസ് ഈ ചിത്രം സംവിധാനം ചെയ്യുന്നു. ജോണി ആന്റണി, ജിനു വി. എബ്രഹാം എന്നിവരുടെ സഹ സംവിധായകനായി പ്രവർത്തിച്ചു കൊണ്ടാണ് ഡാർവിൻ കുര്യാക്കോസ് സ്വതന്ത്ര സംവിധായകനാവുന്നത്.

    തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, തിരക്കഥാകൃത്ത് ജിനു വി. എബ്രഹാം എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കാപ്പയുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രീകരണം മാർച്ച് ആറ് തിങ്കളാഴ്ച കോട്ടയത്ത് ആരംഭിക്കുന്നു.

    വൻ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങളും കോർത്തിണക്കി വിശാലമായ ക്യാൻവാസ്സിലാണ് ഈ ചിത്രത്തിന്റെ അവതരണം. സമീപകാലത്തെ വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കുമിത്. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ജോണറിലുള്ള ഒരു ചിത്രമാണിത്. എന്നാൽ പതിവു രീതിയിലുള്ള അന്വേഷണങ്ങളുടെ കഥയല്ല, അന്വേഷകരുടെ കഥയാണ് ഈ ചിത്രം പറയുന്നത്.

    Also read: Citadel | റിച്ചാർഡ് മാഡൻ, പ്രിയങ്ക ചോപ്ര; സ്പൈ സീരീസ് സിറ്റഡലിന്‍റെ പ്രീമിയർ തീയതി ഇതാ

    എഴുപതോളം മികച്ച താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിൽ
    സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യാ സുവി (നൻപകൽ നേരത്ത് മയക്കം ഫെയിം) എന്നിവർ പ്രധാന താരങ്ങളാണ്. മറ്റ് അഭിനേതാക്കളുടെ നിർണ്ണയം പൂർത്തിയായി വരുന്നു. ചിത്രത്തിൽ രണ്ടു നായികമാരാണുള്ളത്. രണ്ടുപേരും പുതുമുഖങ്ങളാണ്

    തമിഴ്, തെലുങ്ക്, ചലച്ചിത്ര വേദിയിലെ മികച്ച സംഗീത സംവിധായകനായ സന്തോഷ് നാരായണനാണ്സംഗീത സംവിധായകൻ. ഈ ഭാഷകളിലെ നിരവധി താരചിത്രങ്ങൾക്ക് സന്തോഷ് നാരായണൻ സംഗീതം പകർന്ന് ഇന്ന് ദഷിണേന്ത്യൻ സിനിമയുടെ ഏറവും ഡിമാന്റുള്ള സംഗീത സംവിധായകനായി മാറിയിരിക്കുകയാണ്.

    വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ പഞ്ചാത്തല സംഗീതം നിർവ്വഹിച്ചത് സന്തോഷ് നാരായണനാണ്. എന്നാൽ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും ഉൾപ്പടെ ഒരു സിനിമയുടെ സംഗീതം പൂർണ്ണമായും സന്തോഷ് നാരായണൻ നിർവഹിക്കുന്ന ആദ്യ മലയാള ചിത്രമായിരിക്കും അന്വേഷിപ്പിൻ കണ്ടെത്തും.

    മാർച്ച് ആറിന് ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം രണ്ടു ഘട്ടങ്ങളിലായിട്ടാണ് പൂർത്തിയാകുന്നത്. കോട്ടയം, തൊടുപുഴ, കട്ടപ്പന, എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാകുന്നത്. ചിത്രത്തിനു വേണ്ടി നാലുകോടി രൂപയോളം ചെലവിട്ട് ഒരു ടൗൺഷിപ്പ് തന്നെ കലാ സംവിധായകനായ ദിലീപ് നാഥ് രൂപകൽപ്പന നൽകി ഒരുക്കിവരുന്നു. ഈ സെറ്റ് ഇതിനകം തന്നെ കട്ടപ്പനയിലും പരിസരങ്ങളിലും വലിയ കൗതുകം സൃഷ്ടിച്ചിരിക്കുന്നു. ഒറിജിനൽ കട്ടപ്പനയെ വെല്ലുന്ന വിധത്തിലാണ് കട്ടപ്പനയുടെ സെറ്റൊരുങ്ങുന്നത് എന്ന് അണിയറപ്രവർത്തകർ.

    ഛായാഗ്രഹണം – ഗൗതം ശങ്കർ (തങ്കം ഫെയിം), എഡിറ്റിംഗ് – സൈജു ശ്രീധർ, കലാ സംവിധാനം – ദിലീപ് നാഥ്, മേക്കപ്പ്- സജി കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ – സമീരാ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ- ബെന്നി കട്ടപ്പന, പി.ആർ.ഒ.- വാഴൂർ ജോസ്.

    Published by:user_57
    First published: