പാത്രം പാടുകയോ? സംശയമുണ്ടെങ്കിൽ ടൊവിനോ തോമസ് കാട്ടി തരും. പാത്രം പാടും. താരത്തിന്റെ പുത്തൻ വിശേഷങ്ങളിൽ ഒന്നിതാണ്. ടിബറ്റിലെ പരമ്പരാഗത ഉപകരണമാണ് ഈ പാടുന്ന പാത്രം. ടിബറ്റൻ സിംഗിംഗ് ബൗളിന് വെറുതെ അങ്ങ് പാട്ടു പാടൽ മാത്രമല്ല പണി. ഉപയോഗിക്കുമ്പോൾ പ്രകമ്പനം കൊണ്ട് ഉറച്ച ശബ്ദം ആഴത്തിൽ ഉണ്ടാക്കാൻ കഴിവുള്ളവയാണ്. ഇതിന് മനസ്സിനെ ശാന്തമാക്കാനും ഒപ്പം രോഗശാന്തി നൽകാനും കഴിയും. ബുദ്ധ സന്യാസികൾ ഇവയെ ധ്യാനത്തിനായി ഉപയോഗിച്ച് വരുന്നു. ഈ സിംഗിംഗ് ബൗൾ ആണ് ടൊവിനോയുടെ കയ്യിൽ. ഇൻസ്റാഗ്രാമിലാണ് ഈ വീഡിയോ വന്നിരിക്കുന്നത്.
ജൂൺ മാസം ടൊവിനോയുടെ മൂന്നു ചിത്രങ്ങൾ പുറത്തു വന്നിരുന്നു. വൻ താരനിര അണിനിരന്ന ആഷിഖ് അബു ചിത്രം വൈറസ് ആയിരുന്നു ജൂണിൽ പുറത്തു വന്ന ആദ്യ ചിത്രം. ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്ത 'ആൻഡ് ദി ഓസ്കർ ഗോസ് ടു' പുറത്തു വന്നു. ഒരു യുവ സംവിധായകൻ ഓസ്കർ വേദി വരെ എത്തി നിൽക്കുമ്പോൾ അയാളിൽ ഉണ്ടാവുന്ന ആത്മസംഘർഷങ്ങളെ മനോഹരമായി ചിത്രീകരിച്ച പടമാണിത്. ശേഷം ജൂൺ മാസം അവസാനത്തോട് കൂടി വന്ന ലൂക്ക യുവ ജോഡികളുടെ അഗാധ പ്രണയം പറയുന്ന പ്രമേയത്തിലൂന്നിയ ചിത്രമാണ്. ഓഗസ്റ്റ് മാസം റിലീസ് പ്രതീക്ഷിക്കുന്ന കൽക്കിയാണ് ടൊവിനോയുടെ അടുത്ത ചിത്രം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.