• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ആദ്യ ക്രോസ്സോവർ ചിത്രവുമായി ടൊവിനോ തോമസ്

Tovino Thomas's first crossover movie announced | ഫേസ്ബുക് വഴി ടൊവിനോ തന്നെയാണ് പുതിയ പ്രൊജക്റ്റ് അനൗൺസ് ചെയ്തത്

news18india
Updated: July 13, 2019, 12:37 PM IST
ആദ്യ ക്രോസ്സോവർ ചിത്രവുമായി ടൊവിനോ തോമസ്
ടൊവിനോ തോമസ്
news18india
Updated: July 13, 2019, 12:37 PM IST
ടൊവിനോ തോമസ് ആദ്യമായി നായകനാവുന്ന ക്രോസ്സോവർ ചിത്രം പ്രഖ്യാപിച്ചു. യാഥാർഥ്യത്തെ വെല്ലുന്ന ഫിക്ഷൻ കഥാപാത്രങ്ങളും സാഹചര്യവും ചേർന്നതാണ് ക്രോസ്സോവർ സിനിമ. ഫേസ്ബുക് വഴി ടൊവിനോ തന്നെയാണ് പുതിയ പ്രൊജക്റ്റ് അനൗൺസ് ചെയ്തത്. റോണി റോയ് എന്ന നവാഗത സംവിധായകന്റെ ചിത്രം നിർമ്മിക്കുന്നത് ബി. രാകേഷ്. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ചിത്രം പുറത്തിറങ്ങും. 563 സെയിന്റ് ചാൾസ് സ്ട്രീറ്റ് എന്നാണ് ചിത്രത്തിന് പേര്. സംവിധായകന്റേതാണ് കഥ. തിരക്കഥയും സംഭാഷാവവും ഒരുക്കുന്നത് സംഗീത് ജയ്ൻ. ക്യാമറ: ജിഗ്മെ ടെൻസിങ്. സംഗീതം: ജേക്സ് ബിജോയ്. എഡിറ്റ്: ശ്രീജിത്ത് സാരംഗ്. ഡിസൈൻ: ഓൾഡ് മങ്ക്സ്.



അനവധി നിരവധി ചിത്രങ്ങളിൽ നായകനായ ടൊവിനോയുടെ മൂന്നു ചിത്രങ്ങൾ 2019 ജൂൺ മാസം പുറത്തു വന്നിരുന്നു. വൈറസ്, ആൻഡ് ദി ഓസ്കർ ഗോസ് ടു, ലൂക്ക തുടങ്ങിയ ചിത്രങ്ങളിൽ വൈറസ് മാത്രമാണ് മൾട്ടി സ്റ്റാർ ചിത്രം. ഇനി ഓഗസ്റ്റ് മാസം ആണ് അടുത്ത ചിത്രം പുറത്തു വരിക. പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന കൽക്കിയാണ് ഈ ചിത്രം. നിലവിൽ ഇടക്കാട്‌ ബറ്റാലിയന്റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്നു. കൂടാതെ പ്രഖ്യാപിക്കപ്പെട്ട ചിത്രങ്ങളുടെ ഒരു നീണ്ട നിര തന്നെ ടൊവിനോയുടേതായി ഉണ്ട്.

First published: July 13, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...