ആരാധകന്റെ വീട്ടിൽ പ്രിയ താരം ടൊവിനോ

news18india
Updated: November 17, 2018, 4:07 PM IST
ആരാധകന്റെ വീട്ടിൽ പ്രിയ താരം ടൊവിനോ
  • Share this:
ഉറങ്ങാൻ കിടക്കുമ്പോൾ അരുണിന്റെ സ്വപ്നങ്ങളിൽ അവന്റെ പ്രിയ താരം വരാറുണ്ടായിരുന്നിരിക്കണം. സന്ധികളിൽ വേദന പകരുന്ന ഹൈപ്പർ മൊബിലിറ്റി സിൻഡ്രം എന്ന മാരക രോഗത്തിന് അടിമയാണ് കോഴിക്കോട് കക്കോടി സ്വദേശിയായ കെ.പി. അരുൺ. വേദന കൊണ്ട് പുളയുമ്പോഴും അരുണിന്റെ മനസ്സിൽ ഒരാഗ്രഹം കെടാതെ ജ്വലിച്ചു നിന്നു. പ്രിയ താരം ടൊവിനോയെ കാണണം. അങ്ങനെ കഴിഞ്ഞ ദിവസം സ്വപ്നം വന്നു വിളിക്കുന്ന നേരം അരുണിന്റെ വീടിന്റെ കതകിൽ മുട്ടിയത് ടൊവിനോ! ആരാധകന്റെ ആഗ്രഹം അറിഞ്ഞ താരം കണ്ണൂരിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും പോരും വഴി രാത്രി 11 മണിക്ക് അരുണിനെ കാണാനെത്തി.സന്ധികളെ ബാധിക്കുന്ന രോഗം നിമിത്തം സ്കൂളിൽ പോകാൻ കഴിയില്ല. വേദന വന്നാൽ അഞ്ചു മിനിറ്റോളം കാഴ്ച മറയും. നല്ലൊരു ചിത്രകാരനും ശില്പിയുമാണ് അരുൺ. അരുൺ വരച്ച ചിത്രങ്ങളിൽ ടോവിനോയും ഉണ്ടെന്നു പറയേണ്ടതില്ലല്ലോ. എന്നാൽ അതിനൊപ്പം ഒരു കുഞ്ഞു വലിയ സമ്മാനവും അരുണിന്റെ പക്കൽ ഉണ്ടായിരുന്നു. ടൊവിനോയുടെ കാരിക്കേച്ചർ ശിൽപ്പം. താരത്തിനതു സമ്മാനിക്കാൻ അരുൺ മറന്നില്ല. താര പ്രഭക്കു മീതെ സാമൂഹിക പ്രതിബദ്ധതയും, മനുഷ്യസ്നേഹമുള്ള ഒരു വ്യക്തിയാണ് താനെന്നു വിളിച്ചു പറയാതെ തന്നെ പലവട്ടം തെളിയിച്ചിട്ടുണ്ട് ടൊവിനോ.

മണിക്കൂറോളം അരുണിനൊപ്പം ചെലവഴിക്കുകയും രക്ഷിതാക്കളോട് സംസാരിക്കുകയും ചെയ്തതിനു ശേഷം മാത്രമാണ് ടൊവിനോ മറ്റു തിരക്കുകളിലേയ്ക്ക് പോയത്. മാതാപിതാക്കളായ അനീഷ് കുമാറും സിന്ധുവും മകന്റെ ചികിത്സക്കുള്ള ഭാരിച്ച തുക കണ്ടെത്താനാവാതെ വിഷമിക്കുകയാണ്.

First published: November 17, 2018, 4:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading