'കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റേഴ്സ്' ഡിജിറ്റൽ റിലീസ് ആകാം; മറ്റ് സിനിമകൾക്ക് സമ്മതം മൂളാതെ തീയറ്റർ ഉടമകൾ

മറ്റ് ചിത്രങ്ങൾ ഒ.ടി.ടി. പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്താൽ അതിൻറെ നിർമ്മാതാക്കളുമായി ഭാവിയിൽ സഹകരിക്കേണ്ടതില്ല എന്നാണ് തീയറ്റർ ഉടമകളുടെ തീരുമാനം

News18 Malayalam | news18-malayalam
Updated: August 12, 2020, 7:12 PM IST
'കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റേഴ്സ്' ഡിജിറ്റൽ റിലീസ് ആകാം; മറ്റ് സിനിമകൾക്ക് സമ്മതം മൂളാതെ തീയറ്റർ ഉടമകൾ
kilometers and kilometres
  • Share this:
ടൊവിനോ തോമസ് നിർമ്മാതാവും നായകനുമാകുന്ന കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റേഴ്സ് ഒ.ടി.ടി. പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നതിന് തീയറ്റർ ഉടമകളുടെ സംഘനയായ ഫിയോക്ക് അനുവാദം നൽകി. ചിത്രം പൈറസി ഭീഷണി നേരിട്ട സാഹചര്യത്തിലാണ് ഡിജിറ്റൽ റിലീസിന് സമ്മതം മൂളിയത്. ഇനിയും ചിത്രത്തിൻറെ റിലീസ് വൈകിയാൽ നിർമ്മാതാക്കളായ ആൻറോ ജോസഫ്, ടൊവിനൊ തുടങ്ങിയവർക്ക് വലിയ നഷ്ടം ഉണ്ടാകുമെന്ന് ഫിയോക്ക് വിലയിരുത്തി. അതേസമയം മറ്റ് ചിത്രങ്ങൾ ഒ.ടി.ടി. പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്താൽ അതിൻറെ നിർമ്മാതാക്കളുമായി ഭാവിയിൽ സഹകരിക്കേണ്ടതില്ല എന്നാണ് തീയറ്റർ ഉടമകളുടെ തീരുമാനം.

വിജയ് ബാബുവിൻറെ ജയസൂര്യ നായകനായ സൂഫിയും സുജാതയുമാണ് മലയാളത്തിൽ ആദ്യമായി ഒ.ടി.ടി. പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത ചിത്രം. വിജയ് ബാബു, ജയസൂര്യ എന്നിവരുടെ ഭാവി പ്രോജക്ടുകളുമായി സഹകരിക്കേണ്ടതില്ലെന്നാണ് ഫിയോക്കിൻറെ തീരുമാനം. ഇതിനെ തുടർന്ന് ഒ.ടി.ടി റിലീസിൽ നിന്ന് പല നിർമ്മാതാക്കളും പിന്നോട്ട് പോയി. എന്നാൽ തീയറ്റർ ഉടമകളുടെ നിലപാടിനെ എതിർത്തു കൊണ്ട് പലരും രംഗത്തുവന്നു. ചിത്രത്തിന് ജനപിന്തുണ കുറഞ്ഞാലുടൻ തീയറ്ററുകളിൽ നിന്ന് നീക്കുന്നവർ ഡിജിറ്റൽ റിലീസിനെ എതിർക്കുന്നതിൽ അർത്ഥമില്ലെന്നായിരുന്നു വിമർശനം.

TRENDING Kamala Harris| ഇന്ത്യന്‍ വംശജ കമല ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി [NEWS]Covid 19 | സംസ്ഥാനത്ത് ഇന്ന് 1212 പേർക്ക് കോവിഡ്; 880 പേർ രോഗമുക്തി നേടി [NEWS] 'ഹിന്ദു കുടുംബങ്ങളുടെ സ്വത്തിൽ മകൾക്കും തുല്യാവകാശം: 2005 ന് മുൻപ് പിതാവ് മരിച്ചവർക്കും വിധി ബാധകം': സുപ്രീംകോടതി[NEWS]
കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റേഴ്സ് ഓണത്തിന് റിലീസ് ചെയ്യാനാണ് ആലോചിക്കുന്നത്. നടൻ ടൊവിനോ തോമസ് ആദ്യമായി നിർമാണ രംഗത്തേക്ക് കടക്കുന്ന ചിത്രം കൂടിയാണ് കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്. ടൊവിനോയ്ക്ക് ഒപ്പം റംഷി അഹമ്മദ്, ആന്‍റോ ജോസഫ്, സിനു സിദ്ധാർഥ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ചിത്രത്തിൽ ടൊവിനോയ്ക്ക് നായികയായി എത്തുന്നത് അമേരിക്കൻ നടിയായ ഇന്ത്യ ജാർവിസാണ്.

ലോകയാത്ര നടത്തുന്ന ഒരു അമേരിക്കന്‍ പെണ്‍കുട്ടി അവസാന ലക്ഷ്യമായ ഇന്ത്യയിലേയ്ക്ക് എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്സ് എന്ന‌ സിനിമയുടെ പ്രമേയം. രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞുദൈവം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സൂരജ് എസ്. കുറുപ്പാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. പശ്ചാത്തല സംഗീതം സുഷിൻ ശ്യാം. സിനു സിദ്ധാർഥാണ് ഛായാഗ്രഹണം നിർവഹിച്ചത്.

കോവിഡിന് മുൻപ് റിലീസിന് തയ്യാറായതാണ് കിലോമീറ്റേഴ്സ് ആൻ്റ് കിലോമീറ്റേഴ്സ്. കോവിഡ് പശ്ചാത്തലത്തിൽ റിലീസ് മാറ്റി വയ്ക്കുകയായിരുന്നു. പടത്തിൻറെ വ്യാജപതിപ്പ് പുറത്തിറക്കാൻ ചിലർ നടത്തിയ ശ്രമവും വിവാദമായിരുന്നു.
Published by: user_49
First published: August 12, 2020, 7:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading