• HOME
  • »
  • NEWS
  • »
  • film
  • »
  • Sreedhanya Catering Service trailer | വീണ്ടും ചില അടുക്കളക്കാര്യങ്ങൾ; ബിരിയാണി കളിയുമായി 'ശ്രീധന്യ കാറ്ററിംഗ് സർവീസ്' ട്രെയ്‌ലർ

Sreedhanya Catering Service trailer | വീണ്ടും ചില അടുക്കളക്കാര്യങ്ങൾ; ബിരിയാണി കളിയുമായി 'ശ്രീധന്യ കാറ്ററിംഗ് സർവീസ്' ട്രെയ്‌ലർ

ചിത്രം ഓഗസ്റ്റ് 26ന് തിയേറ്ററുകളിൽ എത്തും

ശ്രീധന്യ കാറ്ററിംഗ് 
സർവ്വീസ് ട്രെയ്‌ലർ

ശ്രീധന്യ കാറ്ററിംഗ് സർവ്വീസ് ട്രെയ്‌ലർ

  • Last Updated :
  • Share this:
    കുറെയേറെ അടുക്കളക്കാഴ്ചകളും ചിന്തകളുമായി എത്തിയ 'ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' സംവിധായകന്റെ പുതിയ ചിത്രം 'ശ്രീധന്യ കാറ്ററിംഗ് സർവീസ്' (Sreedhanya Catering Service) ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു കാറ്ററിംഗ് പരിപാടിയുമായുള്ള ചില ഏർപ്പാടുകളും അടിപിടികളും മറ്റുമാണ് ട്രെയ്‌ലറിന്റെ ഉള്ളിൽ.

    'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ', 'ഫ്രീഡം ഫൈറ്റ്' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിയോ ബേബി (Jeo Baby) രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഏറ്റവും പുതിയ സിനിമയാണിത്. ചിത്രം ഓഗസ്റ്റ് 26ന് തിയേറ്ററുകളിൽ എത്തും. സംവിധായകൻ ജിയോ ബേബി തന്നെയാണ് ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

    ചിത്രത്തിന്റേതായി ടീസർ പുറത്തിറങ്ങിയിരുന്നു. സംവിധായകനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മൂർ, പ്രശാന്ത് മുരളി, ജിലു ജോസഫ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുക. ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ്. രാജ്, വിഷ്ണു രാജന്‍ എന്നിവർ ചേർന്നാണ് നിർമ്മാണം.



    ഛായാഗ്രഹണം- സാലു കെ. തോമസ്, എഡിറ്റര്‍- ഫ്രാന്‍സിസ് ലൂയിസ്, സംഗീത സംവിധാനം- ബേസില്‍ സി.ജെ., മാത്യൂസ് പുളിക്കല്‍; കലാ സംവിധാനം- നോബിന്‍ കുര്യന്‍, വസ്ത്രാലങ്കാരം- സ്വാതി വിജയന്‍, ശബ്ദ രൂപകല്പന- ടോണി ബാബു, എംപിഎസ്ഇ; ഗാനരചന- സുഹൈല്‍ കോയ, അലീന; കളറിസ്റ്റ്- ലിജു പ്രഭാകര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിനോയ് ജി. തലനാട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ആരോമല്‍ രാജന്‍, ലൈന്‍ പ്രൊഡ്യൂസര്‍- നിദിന്‍ രാജു, കോ ഡയറക്ടര്‍- അഖില്‍ ആനന്ദന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- നിധിന്‍ പണിക്കര്‍, മാര്‍ട്ടിന്‍ എന്‍. ജോസഫ്, അസോസിയേറ്റ് ഡയറക്ടര്‍- ദീപക് ശിവന്‍, സ്റ്റില്‍സ്- അജയ് അലക്സ്, പരസ്യകല- നിയാണ്ടര്‍ താള്‍, വിനയ് വിന്‍സന്‍, മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ്- റോജിൻ കെ. റോയ്.








    View this post on Instagram






    A post shared by Jeo Baby (@jeobabymusic)






    ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജിയാണ് അവസാനമായി റിലീസ് ചെയ്ത ജിയോ ബേബി ചിത്രം. അഞ്ച് ചെറു ചിത്രങ്ങളുടെ ആന്തോളജിയായി എത്തിയ സിനിമയിൽ 'ഓള്‍ഡ് ഏജ് ഹോം' എന്ന ചിത്രം ജിയോ ബേബി സംവിധാനം ചെയ്‍തിരുന്നു. ഫ്രാന്‍സിസ് ലൂയിസ് സംവിധാനം ചെയ്ത 'റേഷന്‍' എന്ന ചിത്രത്തില്‍ ജിയോ അഭിനയിക്കുകയും ചെയ്‍തിരുന്നു. ചിത്രത്തിന് ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ പ്രത്യേക ജൂറി പരാമര്‍ശം ജിയോ ബേബി കരസ്ഥമാക്കിയിരുന്നു.

    Summary: Trailer drops for 'Sreedhanya Catering Service' movie directed by Jeo Baby. The director is known for previous films 'The Great Indian Kitchen' and 'Freedom Fight'
    Published by:user_57
    First published: