ആരാധകരുടെ ഏറെ നാളത്തെ ആകാംക്ഷയ്ക്ക് ശേഷം അജിത് കുമാർ (Ajith Kumar) നായകനാകുന്ന ആക്ഷൻ ത്രില്ലർ ‘തുനിവ്’ (Thunivu) ട്രെയ്ലർ പുറത്തിറങ്ങി. 2023 ജനുവരി 12 ന് തിയറ്ററുകളിൽ എത്താൻ പോകുന്ന ചിത്രത്തിന്റെ കൗതുകകരമായ ട്രെയ്ലർ നിർമാതാവ് ബോണി കപൂർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ട്രെയ്ലറിൽ അജിത് കുമാറിന്റെ സ്റ്റൈൽ ആകർഷണീയമാണ്. മഞ്ജു വാര്യർ സിനിമയിൽ നായികാവേഷം അവതരിപ്പിക്കും. കണ്മണി എന്നാണ് മഞ്ജു വാര്യർ കഥാപാത്രത്തിന് പേര്.
Also read: Thunivu | തുനിവിലെ ‘കണ്മണി’യെ കണ്ടോ ; ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍
ഒരു ബാങ്കിലേക്ക് കടന്നുകയറ്റം നടത്തുന്ന കള്ളനെപ്പോലെയുള്ള നിരവധി ആക്ഷൻ സീക്വൻസുകളാണ് ട്രെയിലറിൽ കാണുന്നത്. നിരവധി ആക്ഷൻ സീക്വൻസുകളും ത്രില്ലിംഗ് ഫൈറ്റ് സീക്വൻസുകളും കൊണ്ട് നിറഞ്ഞ അജിത്ത് പോലീസ് ഉദ്യോഗസ്ഥരോടും വ്യവസ്ഥിതിയോടും വപോരാടുന്ന കാഴ്ചയാണ് ട്രെയ്ലറിൽ. ട്രെയ്ലറിലും ആവേശകരമായ പോരാട്ട സീക്വൻസുകളിലും ധാരാളം തോക്കുകളും മൈൻഡ് ഗെയിമുകളും നനിറയുന്നു. സിനിമ ഒരു ഫുൾ മസാല എന്റർടെയ്നർ ആണെന്നാണ് സൂചന.
ട്രെയ്ലർ ചുവടെ കാണാം:
20 MILLION+ real-time views and trending #1 on YouTube! #ThunivuTrailer raking up the numbers at lightning speed!https://t.co/UXBLSL8pG6#ThunivuPongal #Thunivu #NoGutsNoGlory#Ajithkumar #HVinoth@zeestudios_ @bayviewprojoffl @redgiantmovies_ @kalaignartv_off pic.twitter.com/jxMT1ensIu
— Boney Kapoor (@BoneyKapoor) January 1, 2023
ഈ വർഷം ആദ്യം പുറത്തിറങ്ങിയ വലിമൈയ്ക്ക് ശേഷം ബോണി കപൂർ, എച്ച്. വിനോദ്, അജിത് കുമാർ എന്നിവരുടെ ടീം വീണ്ടും ഒന്നിക്കുന്നത് തുനിവ് സിനിമയിലാണ്. തായ്ലൻഡ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലാണ് തുനിവ് ചിത്രീകരിച്ചിരിക്കുന്നത്. നായകൻ അജിത്തിന്റെ ക്യാരക്ടർ പോസ്റ്ററിലെ സാൾട് ആൻഡ് പെപ്പർ ലുക്ക് ട്രെൻഡിങ് ആയിരുന്നു.
തുനിവിലെ മൈ പാ എന്ന പത്രപ്രവർത്തകയുടെ വേഷമാണ് മോഹന അവതരിപ്പിക്കുന്നത്. നടനെ മാതൃകയാക്കിയാണ് വിനോദ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. മോഹന സുന്ദരത്തിന്റെ ക്യാരക്ടർ പോസ്റ്റർ ഹെഡ്സെറ്റും ഐഡി കാർഡും ധരിച്ചുകൊണ്ട് നിൽക്കുന്ന രംഗമാണ്. മറ്റ് അഭിനേതാക്കളുടെ ക്യാരക്ടർ പോസ്റ്ററുകൾ പിന്നീട് പ്രൊഡക്ഷൻ ടീം പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Summary: Ajithkumar and Manju Warrier’s movie Thunivu has released a mesmerising trailer. On January 12, 2023, the movie will be released everywhere as a pongal release. Boney Kapoor, the film’s producer, tweeted the release of the trailer. The action moments and exciting scenes in the video are outstanding. Kanmani is the character played by Manju Warrier
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.