• HOME
 • »
 • NEWS
 • »
 • film
 • »
 • Poovan trailer | 'ഇതെന്തൊരു കോഴിയാ, ഒരു വ്യക്തിത്വമില്ലാത്തൊരു കോഴി'; ആന്റണി വർഗീസിന്റെ 'പൂവൻ' ട്രെയ്‌ലർ

Poovan trailer | 'ഇതെന്തൊരു കോഴിയാ, ഒരു വ്യക്തിത്വമില്ലാത്തൊരു കോഴി'; ആന്റണി വർഗീസിന്റെ 'പൂവൻ' ട്രെയ്‌ലർ

സ്വഭാവിക അഭിനയമുഹൂർത്തങ്ങളും നര്‍മ്മം തുളുമ്പുന്ന സംഭാഷങ്ങളുമൊക്കെ ട്രെയ്‌ലറിലുണ്ട്

 • Share this:

  ഒരു കോഴിയും, കുറേ നാട്ടുകാരും, വീട്ടുകാരും, അവരുടെ ഇടയിലെ പ്രശ്നങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും. ആന്‍റണി വര്‍ഗ്ഗീസ് നായകനായെത്തുന്ന പുതിയ ചിത്രം ‘പൂവൻ’ ഇത്തരത്തിലുള്ള സംഭവങ്ങളിലേക്കാണ് പ്രേക്ഷകരെ ക്ഷണിക്കുന്നത്. റിലീസിന് മുന്നോടിയായി സിനിമയുടെ ഏറെ രസകരമായ ട്രെയ്‌ലർ പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോൾ.

  വീട്ടിലേക്ക് കൊണ്ടുവരുന്ന ഒരു കോഴിക്കുഞ്ഞ് പതിയെ പതിയെ ആ വീട്ടിലുള്ളവരുടെ ഓമനയായി മാറുന്നതും ലക്ഷണമൊത്തൊരു വെളുവെളുത്ത പൂവൻ കോഴിയായി വളരുന്നതും പിന്നീടുള്ള സംഭവങ്ങളുമൊക്കെ ചേർത്തുവെച്ചൊരുക്കിയിരിക്കുന്ന ചിത്രം ജനുവരി 20നാണ് തിയേറ്ററുകളിലെത്തുന്നത്.

  തനി നാട്ടിൻപുറത്തെ ഒരുപിടി കഥാപാത്രങ്ങള്‍ തന്നെ സിനിമയിലുണ്ടെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. സ്വഭാവിക അഭിനയമുഹൂർത്തങ്ങളും നര്‍മ്മം തുളുമ്പുന്ന സംഭാഷങ്ങളുമൊക്കെ ട്രെയ്‌ലറിലുണ്ട്. സിനിമയിലേതായി പുറത്തിറങ്ങിയ ‘ചന്തക്കാരി’, ‘പള്ളിമേടയിൽ’ തുടങ്ങിയ പാട്ടുകള്‍ അടുത്തിടെ സോഷ്യൽമീഡിയയിൽ ശ്രദ്ധനേടിയിരുന്നു.

  Also read: Bhavana in Hunt | ഭാവന വേഷമിടുന്ന ഷാജി കൈലാസ് ചിത്രം; ‘ഹണ്ട്’ ഫസ്റ്റ് ലുക്ക്

  ‘സൂപ്പര്‍ ശരണ്യ’ എന്ന ചിത്രത്തിനു ശേഷം ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സും സ്റ്റക്ക് കൗവ്‌സ്‌ പ്രൊഡക്ഷൻസും സംയുക്തമായി നിര്‍മ്മിച്ച ‘പൂവനി’ൽ സമീപകാല ആക്ഷൻ കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി, ഏറെ രസകരമായ ഒരു കഥാപാത്രത്തെയാണ്‌ ആന്‍റണി വർഗ്ഗീസ്‌ അവതരിപ്പിക്കുന്നതെന്നതാണ് ശ്രദ്ധേയം.

  ‘സൂപ്പര്‍ ശരണ്യ’ എന്ന ചിത്രത്തിലെ ക്യാമ്പസ് വില്ലനായെത്തിയ അജിത് മേനോനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ വിനീത് വാസുദേവനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സൂപ്പര്‍ ശരണ്യ, അജഗജാന്തരം, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച വരുൺ ധാരയാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്. ‘സൂപ്പര്‍ ശരണ്യ’യില്‍ ആന്‍റണി വർഗ്ഗീസും അതിഥിവേഷത്തില്‍ അഭിനയിച്ചിരുന്നു.

  ‘അനുരാഗ്‌ എഞ്ചിനീയറിംഗ്‌ വർക്ക്സ്‌’ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയരായ വിനീത്‌ വാസുദേവൻ, അഖില ഭാർഗ്ഗവൻ എന്നിവർ ‘പൂവനിൽ’ പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്‌. കൂടാതെ മണിയന്‍ പിള്ള രാജു, വരുണ്‍ ധാര, വിനീത് വിശ്വം, സജിന്‍ ചെറുകയില്‍, അനിഷ്മ, റിങ്കു, സംവിധായകനും നിർമ്മാതാവുമായ ഗിരീഷ്‌ എ.ഡി. എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

  സുഹൈല്‍ കോയയുടെ വരികള്‍ക്ക് ഗരുഢ ഗമന ഋഷഭ വാഹന, ഒരു മൊട്ടൈയ കഥൈ,‌ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ മിഥുന്‍ മുകുന്ദനാണ്‌ ചിത്രത്തിന്‌ ഈണം പകര്‍ന്നിരിക്കുന്നത്‌. മമ്മൂട്ടി ചിത്രമായ റോഷാക്കിലും മിഥുന്‍ മുകുന്ദൻ സംഗീതം പകരുന്നുണ്ട്‌. ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സജിത്ത് പുരുഷൻ ആണ്.

  രചന: വരുണ്‍ ധാരാ, ചിത്രസംയോജനം: ആകാശ് ജോസഫ് വര്‍ഗീസ്, കലാസംവിധാനം: സാബു മോഹന്‍, കോസ്റ്റ്യൂം ഡിസൈന്‍: ധന്യാ ബാലകൃഷ്ണന്‍, മേക്കപ്പ്: സിനൂപ് രാജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: സുഹൈല്‍ എം, അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ്: വിഷ്ണു ദേവന്‍, സനത്ത്‌ ശിവരാജ്; സംവിധാന സഹായികള്‍: റിസ് തോമസ്, അര്‍ജുന്‍ കെ. കിരണ്‍ ജോസി, ഫിനാന്‍സ് കണ്‍ട്രോളര്‍: ഉദയന്‍ കപ്രശ്ശേരി, പ്രൊഡക്ഷന്‍ മാനേജേഴ്‌സ്: എബി കോടിയാട്ട്, മനു ഗ്രിഗറി; പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: രാജേഷ് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അലക്‌സ് ഇ. കുര്യന്‍, സ്റ്റില്‍സ്: ആദര്‍ശ് സദാനന്ദന്‍, സൗണ്ട് ഡിസൈൻ: ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, ഫൈനൽ മിക്സ്: വിഷ്ണു സുജാതൻ, അസോസിയേറ്റ് ക്യാമറാമാൻ: ക്ലിന്‍റോ ആന്‍റണി, വിഎഫ്എക്സ് പ്രോമിസ്, ഡിഐ കളറിസ്റ്റ്: ശ്രീക് വാര്യർ, ടൈറ്റിൽ ഡിസൈൻ: അമൽ ജോസ്, ഡിസൈൻസ്‌: യെല്ലോ ടൂത്ത്സ്‌, പി.ആര്‍.ഒ.: വാഴൂര്‍ ജോസ്, വാർത്താ പ്രചരണം‌: സ്നേക്ക്‌ പ്ലാന്‍റ്.

  Published by:user_57
  First published: