HOME » NEWS » Film » MOVIES TRAILER DROPS FOR BIRIYAANI MOVIE

Biriyaani trailer | നിങ്ങൾ ഇതുവരെ കണ്ട ബിരിയാണിയല്ല ഇത്; സജിൻ ബാബുവിന്റെ 'ബിരിയാണി' ട്രെയ്‌ലർ ഇതാ

Trailer drops for Biriyaani movie | കനി കുസൃതിക്ക്‌ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത ബിരിയാണി മാർച്ച് 26ന് തിയേറ്ററുകളിലേക്ക്. ട്രെയ്‌ലർ ഇതാ

News18 Malayalam | news18-malayalam
Updated: March 20, 2021, 8:06 PM IST
Biriyaani trailer | നിങ്ങൾ ഇതുവരെ കണ്ട ബിരിയാണിയല്ല ഇത്; സജിൻ ബാബുവിന്റെ 'ബിരിയാണി' ട്രെയ്‌ലർ ഇതാ
'ബിരിയാണി'യിൽ കനി കുസൃതി
  • Share this:
നടി കനി കുസൃതിക്ക്‌ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഉൾപ്പെടെ എണ്ണംപറഞ്ഞ അന്താരാഷ്ട്ര അവാർഡുകൾ വാരിക്കൂട്ടിയ 'ബിരിയാണി' ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു പേരിൽ ഒതുങ്ങാത്ത ഈ ചിത്രം ഇതുവരെ കണ്ട ഒരു ബിരിയാണി കഥയായി പ്രതീക്ഷിക്കേണ്ടതില്ല. സമൂഹത്തിൽ സാഹചര്യങ്ങളുടെ സമ്മർദ്ദം നിമിത്തം പാർശ്വവൽക്കരിക്കപ്പെട്ട ഖദീജ എന്ന യുവതിയുടെ ഒറ്റയാൾ പോരാട്ടവും ജീവിത സമരങ്ങളുമാണ് വിദേശ മേളകളെക്കൊണ്ട് പോലും മികച്ച അഭിപ്രായം പറയിപ്പിച്ച 'ബിരിയാണി'. സജിൻ ബാബു സംവിധാനം ചെയ്ത ചിത്രമാണ് 'ബിരിയാണി'.

'അൺടു ദി ഡസ്ക്' (അസ്തമയം വരെ) 'അയാൾ ശശി' തുടങ്ങിയ സിനിമകൾക്ക് ശേഷം സജിൻ സംവിധാനം ചെയ്ത ചിത്രമാണ്. മാർച്ച് 26ന് ചിത്രം കേരളത്തിൽ റിലീസ് ചെയ്യും.

ജീവിതത്തിന്റെ പച്ചയായ യാഥാർഥ്യങ്ങളെ പൊള്ളത്തരം കൊണ്ട് മൂടാതെ അതേ തീവ്രതയോടെ ഒപ്പിയെടുക്കുന്ന, ഒരുപക്ഷെ നിങ്ങളെ അലോസരപ്പെടുത്തുന്ന വിഷ്വൽസ് ഈ ചിത്രത്തിൽ നിന്നും പ്രതീക്ഷിക്കാം.



കടൽ തീരത്ത് താമസിക്കുന്ന ഖദീജയുടേയും, ഉമ്മയുടേയും ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങൾ കാരണം അവർക്ക് നാട് വിടേണ്ടി വരുന്നു. അതിന് ശേഷമുള്ള അവരുടെ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ഖദീജയായി കനി കുസൃതിയും, ഉമ്മയായി ശൈലജ ജലയും അഭിനയിക്കുന്നു.

കൂടാതെ സുർജിത് ഗോപിനാഥ്, അനിൽ നെടുമങ്ങാട്, ശ്യാം റെജി, തോന്നക്കൽ ജയചന്ദ്രൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി വരുന്നു. UAN ഫിലിം ഹൗസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചനയും, സംവിധാനവും സജിൻ ബാബുവും, ക്യാമറ കാർത്തിക് മുത്തുകുമാറും, എഡിറ്റിംഗ് അപ്പു ഭട്ടതിരിയും, മ്യൂസിക് ലിയോ ടോമും, ആർട്ട് നിതീഷ് ചന്ദ്ര ആചാര്യയും നിർവഹിക്കുന്നു.

ഇറ്റലിയിലെ റോമിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറായി പ്രദർശിക്കുകയും അവിടെ മികച്ച സിനിമക്കുള്ള നെറ്റ്പാക്ക് അവാർഡ് നേടുകയും, ബാംഗ്ലൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ജൂറി അവാർഡ്, മികച്ച തിരക്കഥക്കുള്ള പത്മരാജൻ പുരസ്ക്കാരം, ലോകത്തിലെ ഏറ്റവും മികച്ച 15 ഫിലിം ഫെസ്റ്റിവലിൽ ഒന്നായ 42-മത് മോസ്കോ ഫിലിം ഫെസ്റ്റിവലിൽ ബ്രിക്സ് മത്സര വിഭാഗത്തിലെ സെലക്ഷൻ, മാഡ്രിഡിലെ ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ കനി കുസൃതിക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്ക്കാരം, അമേരിക്ക, ഫ്രാൻസ്, ജർമ്മനി, നേപ്പാൾ, തുടങ്ങി വിവിധ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ സെലക്ഷൻസ് എന്നിവ ബിരിയാണിയുടെ മാത്രം നേട്ടങ്ങളാണ്.

Summary: Trailer of Malayalam movie 'Biriyaani' has been released. Lead actor Kani Kusruti has been adjudged best actor (female) in the 50th Kerala State Film Awards for performing the role of Khadeeja. The film is directed by Sajin Baabu
Published by: user_57
First published: March 20, 2021, 8:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories