ഇന്ദ്രന്‍സിനെ (Indrans) നായക കഥാപാത്രമാക്കി നവാഗതനായ എ.ബി. ബിനില്‍ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘വാമനന്’ (Vamanan movie) എന്ന ചിത്രത്തിന്റെ ട്രെയ്ലർ റിലീസായി (trailer released). മൂവി ഗ്യാങ് പ്രൊഡക്ഷന്‍സ്ന്റെ ബാനറില്‍ അരുണ്‍ ബാബു കെ.ബി. നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബൈജു സന്തോഷ്, അരുണ്‍, നിര്‍മ്മല്‍ പാലാഴി, സെബാസ്റ്റ്യന്‍, ബിനോജ്, ജെറി, മനു ഭാഗവത്, ആദിത്യ സോണി, സീമ ജി. നായര്‍, ദില്‍സ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കോ പ്രൊഡ്യൂസർ- സമഹ് അലി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- രഘു വേണുഗോപാല്‍, ധോന തോമസ്, രാജീവ് വാര്യര്‍, അശോകന് കറുമത്തില്‍, ബിജു കറുമതിൽ, സുമ മേനോൻ; ലൈന്‍ പ്രൊഡ്യൂസര്‍- രജിത സുശാന്ത്. അരുണ്‍ ശിവ ഛായഗ്രഹണം നിര്‍വ്വഹിക്കുന്നു.
Also read: Roy movie | സുരാജ് വെഞ്ഞാറമൂടിന്റെ ‘റോയ്’ ഒ.ടി.ടി. റിലീസ്; പ്രതീക്ഷയേകുന്ന ട്രെയ്ലറുമായി ചിത്രം
സന്തോഷ് വര്‍മ്മ, വിവേക് മുഴക്കുന്ന് എന്നിവരുടെ വരികള്‍ക്ക് നിതിന്‍ ജോര്‍ജ് സംഗീതം പകരുന്നു. എഡിറ്റര്‍- സനല്‍ രാജ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ബിനു മുരളി, കല- നിധിന് എടപ്പാള്‍, മേക്കപ്പ്- അഖില്‍ ടി. രാജ്, വസ്ത്രാലങ്കാരം- സൂര്യ ശേഖര്‍, സ്റ്റില്‍സ്- അനു പള്ളിച്ചല്‍, പരസ്യകല- ആര്‍ട്ടോകാര്‍പസ്, സൗണ്ട്- കരുണ്‍ പ്രസാദ്, അസോസിയേറ്റ് ഡയറക്ടര്‍- ടൈറ്റ്സ് അലക്സാണ്ടര്‍.
ഒരു മലയോര ഗ്രാമത്തില്‍ ഹോം സ്റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥ പറയുന്ന ഒരു ഹൊറര്‍ സൈക്കോ ത്രില്ലര്‍ ചിത്രമായ ‘വാമനൻ’ ഡിസംബർ 16-ന് പ്രദർശനത്തിനെത്തുന്നു. വിതരണം- മൂവി ഗ്യാങ് ത്രൂ സാഗാ ഇന്റർനാഷണൽ, പി.ആര്.ഒ.- എ.എസ്. ദിനേശ്.
Summary: The trailer for the film Vamanan with Indrans in the lead was released recently. The film, which has a horror theme, examines a guesthouse manager’s existence in a hillstation. A horror/psycho thriller’s narrative centres on how a family overcame adversity. The film is scheduled to be released on December 16, 2022. Vamanan is directed by A.B. Binil
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.