പുതിയ ചിത്രം ജോൺ ലൂഥറിനായി (John Luther) കാക്കി അണിഞ്ഞ് നടൻ ജയസൂര്യ (Jayasurya). ദുരൂഹതകൾ നിറഞ്ഞ ട്രെയ്‌ലർ ചിത്രത്തിൽ നിന്നും പുറത്തുവന്നു കഴിഞ്ഞു. ജയസൂര്യ, ആത്മീയ, ദൃശ്യ രഘുനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അഭിജിത്ത് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ്. ദീപക് പരമ്പോൽ, സിദ്ദിഖ്, ശിവദാസ് കണ്ണൂർ, ശ്രീലക്ഷ്മി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
2020 ഓഗസ്റ്റിൽ പ്രഖ്യാപിക്കപ്പെട്ട ചിത്രം 2021 സെപ്റ്റംബറിലാണ് ചിത്രീകരണമാരംഭിച്ചത്. കോവിഡ് കാരണം ചിത്രീകരണം വൈകി എങ്കിലും, നിർമ്മാതാക്കൾ അഭിജിത്തിന്റെ കാഴ്ചപ്പാടിനെ പിന്തുണച്ചതിൽ സന്തോഷമുണ്ടെന്ന് ജയസൂര്യ പറഞ്ഞു. “കഴിഞ്ഞ ഏപ്രിലിൽ സിനിമ തുടങ്ങേണ്ടതായിരുന്നു. അതുകൊണ്ട് തന്നെ സിനിമയുടെ നിർമ്മാതാവ് തോമസ് പി. മാത്യുവിനോടാണ് ഞാൻ ആദ്യം നന്ദി പറയുന്നു. ഒരു നവാഗതന്റെ സിനിമയ്‌ക്കായി മറ്റൊരു നിർമ്മാതാവ് ഇത്രയും കാലം കാത്തിരുന്നിട്ടുണ്ടാകില്ല. എന്നാൽ അദ്ദേഹം സിനിമയ്‌ക്കൊപ്പം നിന്നു. അഭിജിത്തും അത്തരത്തിൽ ഭാഗ്യവാനാണെന്ന് ഞാൻ കരുതുന്നു. എനിക്ക് അഡ്വാൻസ് തിരികെ നൽകി അതിനിടയിൽ മറ്റൊരു പ്രൊജക്‌റ്റ് ചെയ്യാമായിരുന്നു. പക്ഷേ എന്റെ സിനിമയിലൂടെ ഇൻഡസ്ട്രിയിലേക്ക് വരുന്ന ഒരു സംവിധായകനെ എനിക്ക് നഷ്ടമാകുമായിരുന്നു. അദ്ദേഹം ഒരു മികച്ച ചലച്ചിത്രകാരനാണെന്ന് ഞാൻ വ്യക്തിപരമായി വിശ്വസിക്കുന്നു,” ജയസൂര്യ ഒരഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.
അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ് പി. മാത്യു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റോബി വര്‍ഗ്ഗീസ്സ് രാജ് നിര്‍വ്വഹിക്കുന്നു.
കോ പ്രൊഡ്യുസര്‍- ക്രിസ്റ്റീന തോമസ്സ്, സംഗീതം- ഷാന്‍ റഹ്മാന്‍, എഡിറ്റിംങ്-പ്രവീണ്‍ പ്രഭാകര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രവീണ്‍ ബി. മേനോന്‍, കല-അജയ് മങ്ങാട്, മേക്കപ്പ്- ലിബിന്‍ മോഹനന്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്, ജയസൂര്യ കോസ്റ്റ്യൂം- സരിത ജയസൂര്യ, സ്റ്റില്‍സ്- നവീൻ മുരളി, സൗണ്ട്- വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ജിബിന്‍ ജോണ്‍, ആക്ഷന്‍- ഫീനിക്സ് പ്രഭു, പരസ്യകല- ആനന്ദ് രാജേന്ദ്രന്‍,
വിതരണം- സെഞ്ച്വറി റിലീസ്, വാര്‍ത്താ പ്രചരണം- എ.എസ്. ദിനേശ്.
Summary: Trailer drops for Jayasurya movie John Luther where he dons the role of a police officer. In what looks like an investigative thriller, the trailer contains intriguing moments ensuing a road accident. Announced way back in August 2020, the movie went on floors only in September 2021 due to the outbreak of Covid 19 pandemic. The trailer is trending on number 2 spot on YouTubeഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.