HOME » NEWS » Film »

Kho Kho trailer | വീണ്ടും സ്പോർട്സ് പ്രമേയ ചിത്രവുമായി രജിഷ; 'ഖോ ഖോ' ട്രെയ്‌ലർ പുറത്തിറങ്ങി

Trailer drops for Kho Kho starring Rajisha Vijayan | രജിഷ വിജയൻ നായികയാവുന്ന സ്പോർട്സ് ചിത്രം 'ഖോ ഖോ'യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

News18 Malayalam | news18-malayalam
Updated: April 2, 2021, 10:53 AM IST
Kho Kho trailer | വീണ്ടും സ്പോർട്സ് പ്രമേയ ചിത്രവുമായി രജിഷ; 'ഖോ ഖോ' ട്രെയ്‌ലർ പുറത്തിറങ്ങി
ഖോ ഖോ
  • Share this:
രജിഷ വിജയൻ നായികയാവുന്ന സ്പോർട്സ് ചിത്രം 'ഖോ ഖോ'യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ഇത് രണ്ടാം തവണയാണ് രജിഷ സ്പോർട്സ് പ്രമേയ ചിത്രത്തിൽ വേഷമിടുന്നത്. രാഹുൽ റിജി നായർ സംവിധാനം ചെയ്യുന്ന സ്പോർട്സ് ഡ്രാമയിൽ രജിഷ 'ഖോ ഖോ' ടീം കോച്ചിന്റെ വേഷം കൈകാര്യം ചെയ്യുന്നു. 2017ൽ ഒറ്റമുറി വെളിച്ചം എന്ന സിനിമയ്ക്ക് മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ആളാണ് രാഹുൽ.

കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കാത്ത ഒരു വിദ്യാലയത്തിൽ 'ഖോ ഖോ' ടീമിനെ ഉയർത്തിക്കൊണ്ടു വരുന്ന ഒരു കോച്ചിന്റെ ശ്രമഫലം വരച്ചു കാട്ടുന്ന ചിത്രമാണിത്. ഈ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് പെൺകുട്ടികൾ അംഗങ്ങളായുള്ള ഒരു ടീമിനെ വാർത്തെടുക്കുന്ന കോച്ചിന്റെ ശ്രമഫലങ്ങൾ ആണ് സിനിമയുടെ പ്രമേയം.

മമിത ബൈജു, വെങ്കിടേഷ് വി.പി, രഞ്ജിത് ശേഖർ നായർ എന്നിവർ മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.

ടോബിൻ തോമസ് ആണ് ഛായാഗ്രാഹകൻ. സിദ്ധാർത്ഥ പ്രദീപ് സംഗീത സംവിധാനവും ക്രിസ്റ്റി സെബാസ്റ്റ്യൻ എഡിറ്റിംഗും നിർവഹിക്കുന്നു. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് ആണ് നിർമ്മാണം. ക്യാപിറ്റൽ സ്റുഡിയോസ് ആണ് ചിത്രത്തിന്റെ വിതരണക്കാർ.



2016ലെ അനുരാഗ കരിക്കിൻവെള്ളം എന്ന സിനിമയിലൂടെയായിരുന്നു രജിഷ വിജയൻറെ സിനിമാ പ്രവേശം. ആദ്യ ചിത്രത്തിന് തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം കരസ്ഥമാക്കി. പിന്നീട് ഏതാനും സിനിമകളിൽ കൂടി വേഷമിട്ട രജിഷ 'ജൂൺ' എന്ന സിനിമയിലൂടെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ വേഷം ചെയ്ത് മടങ്ങിയെത്തി.

ധനുഷ് ചിത്രം 'കർണ്ണനിൽ' രജിഷ വേഷമിടുന്നുണ്ട്. മാരി സെൽവരാജ് ആണ് സംവിധായകൻ.

ഫൈനൽസ് സിനിമയ്ക്ക് ശേഷമുള്ള രജിഷയുടെ സ്പോർട്സ് ചിത്രമാണ് 'ഖോ ഖോ'.

അന്താരാഷ്ട്ര സൈക്ലിംഗ് താരമായി രജിഷ വേഷമിട്ട ചിത്രമാണിത്. ആലിസ് എന്ന സൈക്ലിംഗ് താരത്തിന്റെ വേഷമാണ് രജിഷക്ക്. കട്ടപ്പന നിർമൽ സിറ്റിയിൽ സൈക്ലിംഗ് രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിൽ രജിഷയ്ക്ക് വീണു പരിക്കേറ്റിരുന്നു. പരിക്ക് സാരമല്ലാത്തതിനാൽ രജിഷക്ക് വീണ്ടും സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞു. നിരഞ്ജ് മണിയൻപിള്ള, സുരാജ് വെഞ്ഞാറമൂട്, ടിനി ടോം, സോന നായർ എന്നിവർ മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് പി.ആർ. അരുൺ.

Summary: Rajisha Vijayan essays the character of a Kho Kho coach in her new movie Kho Kho. The trailer of the movie showcases the efforts of a sports coach to train her students while facing odds. This is the second sports drama of Rajisha, who had earlier enacted the role of a cycling prodigy in the movie Finals.
Published by: user_57
First published: April 2, 2021, 10:53 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories