HOME » NEWS » Film » MOVIES TRAILER DROPS FOR MAILK MOVIE STARRING FAHADH FAASIL

Malik trailer | നാട് കാക്കുന്ന സുലൈമാൻ മാലിക്; റിലീസിന് മുൻപ് ട്രെയ്‌ലറുമായി ഫഹദിന്റെ മാലിക്

Trailer drops for Mailk movie starring Fahadh Faasil | ജൂലൈ 15നാണ് സിനിമ പ്രദർശനത്തിനെത്തുക

News18 Malayalam | news18-malayalam
Updated: July 6, 2021, 12:10 PM IST
Malik trailer | നാട് കാക്കുന്ന സുലൈമാൻ മാലിക്; റിലീസിന് മുൻപ് ട്രെയ്‌ലറുമായി ഫഹദിന്റെ മാലിക്
Trailer drops for Mailk movie starring Fahadh Faasil | ജൂലൈ 15നാണ് സിനിമ പ്രദർശനത്തിനെത്തുക
  • Share this:
ഏറെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ ആമസോൺ പ്രൈമിലൂടെ വേൾഡ്-വൈഡ് റിലീസിനൊരുങ്ങുന്ന ഫഹദ് ഫാസിൽ ചിത്രം 'മാലിക്' ട്രെയ്‌ലർ പുറത്തിറങ്ങി. ജൂലൈ 15നാണ് സിനിമ പ്രദർശനത്തിനെത്തുക. തിയേറ്റർ റിലീസ് പ്രതീക്ഷിച്ചെങ്കിലും ഒടുവിൽ ഡിജിറ്റൽ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

'ടേക്ക് ഓഫ്' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും സംവിധായകൻ മഹേഷ് നാരായണനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണിത്. 27 കോടിയോളം മുതൽമുടക്കുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച ഫഹദിന്റെ ലുക്കിന്റെ പേരിലാണ് ചിത്രം തുടക്കത്തിൽ തന്നെ ശ്രദ്ധേയമായത്. സിനിമയിൽ നിമിഷ സജയൻ, പൂർണ്ണിമ ഇന്ദ്രജിത്ത് തുടങ്ങിയവർ വ്യത്യസ്ത ഗെറ്റപ്പുകളിൽ എത്തുന്നുണ്ട്.

ഫഹദ്-മഹേഷ് കൂട്ടുകെട്ടിൽ ഡിജിറ്റൽ റിലീസ് ചെയ്ത 'സീ യു സൂൺ' എന്ന സിനിമ പുറത്തിറങ്ങിയിരുന്നു. 2020 ലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് നടുവിൽ ചിത്രീകരിച്ച സിനിമയും ആമസോൺ പ്രൈം റിലീസായിരുന്നു.

ന്യൂനപക്ഷ സമുദായത്തിന് നേരെയുള്ള അനീതികൾക്കെതിരായ ജീവിത സമരം ഉൾപ്പെടുന്ന യഥാർത്ഥ ജീവിത സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള പൊളിറ്റിക്കൽ ഡ്രാമയാണ് 'മാലിക്'. സുലൈമാൻ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്. അസ്ഥിരമായ സാമൂഹികവും രാഷ്ട്രീയവുമായ പശ്ചാത്തലത്തിൽ നായകന്റെ 30 വർഷത്തെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം എന്നാണ് സൂചന. മഹേഷ് നാരായണൻ തന്നെയാണ് 'മാലിക്' എഡിറ്റർ. ചിത്രം വേൾഡ്-വൈഡ് റിലീസാണ്.

Youtube Video


ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ, സലിംകുമാർ, ഇന്ദ്രൻസ്‌, വിനയ് ഫോർട്ട്, നിമിഷ സജയൻ, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്തുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്.

സനു ജോൺ വർഗീസ് ഫ്രെയിമുകൾ ഒരുക്കിയിരിക്കുന്ന ചിത്രത്തിനായി സംഗീതം ചെയ്തിരിക്കുന്നത് സുഷിൻ ശ്യാമാണ്. ബാഹുബലി സ്റ്റണ്ട് ഡയറക്ടർ ആയിരുന്ന ലീ വിറ്റേക്കറാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത്.

ഈ ചിത്രത്തിന്റേതായി പുറത്തു വന്ന ഫഹദിന്റെ പോസ്റ്ററും ശ്രദ്ധേയമായിരുന്നു. ഒരു തടികസേരയിൽ ചിന്താമഗ്നനായി ഇരിക്കുന്ന നായകനായിരുന്നു അതിൽ. വെള്ള ഷർട്ട് അണിഞ്ഞ ഫഹദിന്റെ പോക്കറ്റിൽ ഒരു മൊബൈൽ ഫോൺ കാണാം. ഈ കഥാപാത്രത്തിന്റെ ലുക്കിന് പ്രാധാന്യം കൽപ്പിക്കുന്ന നീളൻ താടിയും കൂടി ചേർന്നാൽ ഫഹദിന്റെ മറ്റൊരു തകർപ്പൻ പെർഫോമൻസ് പ്രതീക്ഷിക്കാവുന്ന കഥാപാത്രത്തിന്റെ ഏകദേശ രൂപം പിടികിട്ടും.

Summary: Trailer drops for Fahadh Faasil movie Malik directed by Mahesh Narayanan. The film is up for a digital release on Amazon Prime Video on July 15. This is the fourth Fahadh movie to be released online after C U Soon, Irul and Joji
Published by: user_57
First published: July 6, 2021, 12:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories