നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Manathukanni | മലയാള ചിത്രം 'മാനത്തുകണ്ണിയുടെ' ട്രെയ്‌ലർ പുറത്തിറങ്ങി

  Manathukanni | മലയാള ചിത്രം 'മാനത്തുകണ്ണിയുടെ' ട്രെയ്‌ലർ പുറത്തിറങ്ങി

  Trailer drops for Manathukanni movie in Malayalam | അതിജീവനവും പാരിസ്ഥിതീക സംബന്ധിയായ വിഷയങ്ങളും ചർച്ച ചെയ്യുന്ന സിനിമയാണ് 'മാനത്തുകണ്ണി'

  ട്രെയ്‌ലറിലെ ദൃശ്യം

  ട്രെയ്‌ലറിലെ ദൃശ്യം

  • Share this:
   ഇടം തിയേറ്ററിന്റെ ബാനറിൽ ജെയിൻ ക്രിസ്റ്റഫർ കഥയും, ചായഗ്രഹണവും, സംവിധനവും നിർവഹിച്ച 'മാനത്തുകണ്ണി' (Manathukanni) എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ (trailer) പുറത്തിറങ്ങി. സംവിധയാകൻ പാ. രഞ്ജിത്ത് (Pa.Ranjith) തന്റെ ട്വിറ്റർ പേജിലൂടെയാണ് ട്രെയ്‌ലർ പുറത്തിറക്കിയത്.

   അതിജീവനവും പാരിസ്ഥിതീക സംബന്ധിയായ വിഷയങ്ങളും ചർച്ച ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത് ജിതിൻ ജോർജ് മാത്യു ആണ്. നാടകപ്രവർത്തകനും, നടനുമായ സുധിക്കുട്ടി കേന്ദ്ര കഥപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.


   എഡിറ്റിംഗ്- റിനോ മാത്യു, ബാക്ക് ഗ്രൗണ്ട് സ്കോർ- റോഷൻ മാത്യു റോബി, അസോസിയേറ്റ് ഡയറക്ടർ- ചന്തു. എസ്. പണിക്കർ, സൗണ്ട് ഡിസൈൻ- ജോമെറ്റ് കെ. ജോൺസൻ, രാഹുൽ സാൻ, കല- മിഥുൻ ഓമല്ലൂർ, ചമയം- ബിനു കുറ്റപ്പുഴ, വസ്ത്രാലങ്കാരം- മധു ഏഴകുളം, സംഘട്ടനം- അജി കെ. സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ മാനേജർ- രാജ്‌കുമാർ തമ്പി, പ്രൊഡക്ഷൻ കൺട്രോളർ- മഹേഷ്‌ എ.വി.എം., ടൈറ്റിൽ- രഞ്ജിത് റാം, സ്റ്റിൽസ് ഡിസൈൻ- സന മീഡിയ.

   Also read: കോമഡി എന്റെർറ്റൈനെർ ചിത്രം 'ജാൻ.എ.മൻ.' സിനിമയുടെ പോസ്റ്റർ പുറത്തിറങ്ങി

   മലയാളത്തിലെ യുവ താരനിര അണിനിരക്കുന്ന സമ്പൂർണ്ണ കോമഡി എന്റര്‍ടെയ്നർ ചിത്രമായ ജാൻ.എ.മൻ. പുതിയ പോസ്റ്റർ പുറത്ത്. മലയാള സിനിമയിലെ യുവതാരങ്ങളായ ലാൽ, അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, ബേസിൽ ജോസഫ്, സിദ്ധാർഥ് മേനോൻ, അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ചെമ്പിൽ അശോകൻ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഇവരെ കൂടാതെ ധാരാളം പുതുമുഖങ്ങളും ഈ സിനിമയിലൂടെ കൂടി മലയാള സിനിമാ ലോകത്തേക്ക് കാലെടുത്തു വെക്കുന്നുണ്ട്.

   കോമഡിക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഈ ഫാമിലി എൻ്റർടെയ്നർ സംവിധാനം ചെയ്തിരിക്കുന്നത് ചിദംബരമാണ്. വിഷ്ണു തണ്ടാശേരി ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

   'വികൃതി' എന്ന സിനിമക്ക് ശേഷം ചിയേഴ്സ് എന്റർടൈൻമെൻറ്സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോൻ, സജിത്ത് കൂക്കള്‍, ഷോൺ ആൻ്റണി എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.

   Summary: Trailer drops for Manathukanni movie in Malayalam. The film touches upon environmental issues and the pressing need for ecological conservation for the generations to come
   Published by:user_57
   First published:
   )}