പലരും രണ്ടാമതൊന്ന് ആലോചിച്ച ശേഷം മാത്രമേ സ്വന്തമാക്കൂ എന്ന് വിശ്വസിക്കപ്പെടുന്നവയാണ് 13-ാം നമ്പർ റൂമുകളും, ഫ്ലാറ്റുകളും, വണ്ടി നമ്പറുകളും മറ്റും. അവിശ്വാസികൾ എന്ന് പറയുന്നവർ പോലും ഇക്കാര്യത്തിൽ ശ്രദ്ധാലുക്കളാവുന്ന കാഴ്ചയുണ്ട്. കാളിദാസൻ പുതിയതായി താമസിക്കാൻ വരുന്ന ഫ്ലാറ്റിന്റെ നമ്പർ 13A ആണ്. വന്നു കേറുന്നത് മുതൽ നിഗൂഢമായ ചിലതെല്ലാം മോഹൻലാൽ (Mohanlal) കഥാപാത്രമായ കാളിദാസന്റെ ജീവിതത്തിൽ സംഭവിക്കാൻ കാരണമാവുന്നു.
ഷാജി കൈലാസിന്റെ (Shaji Kailas) സംവിധാനത്തിൽ മോഹൻലാൽ നായകനാവുന്ന ‘എലോൺ’ (Alone) സിനിമയുടെ ട്രെയ്ലർ പുതുവര്‍ഷപ്പിറവിയിൽ പുറത്തിറങ്ങി. ചിത്രത്തിൽ മോഹൻലാൽ മാത്രമാണ് നായകൻ. ശബ്ദ സാന്നിധ്യമായി മഞ്ജു വാര്യരും പൃഥ്വിരാജും എത്തുന്നു.
മാസ്കും സാനിടൈസറുമായി കോവിഡ് കാലത്തെ ഐസോലേഷന് ജീവിതത്തെ അനുസ്മരിപ്പിക്കുന്ന ചിത്രമാണിത്.
രാജേഷ് ജയരാമൻ തിരക്കഥയൊരുക്കിയ ചിത്രത്തിന് അഭിനന്ദൻ രാമാനുജൻ ക്യാമറ ചലിപ്പിക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നരസിംഹം, ആറാം തമ്പുരാൻ എന്നിവയുൾപ്പെടെ മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ വാണിജ്യ ഹിറ്റുകളുടെ പിന്നിൽ മോഹൻലാൽ-ഷാജി കൈലാസ് ജോഡിയായിരുന്നു എന്നതും ശ്രദ്ധേയം.ഫോര്‍ മ്യൂസിക്സാണ് സിനിമയുടെ സംഗീത സംവിധാനം. ഡോണ്‍ മാക്സാണ് എഡിറ്റിങ്ങ് കൈകാര്യം ചെയ്തിരിക്കുന്നത്.
Summary: On January 1, 2023, the trailer for the Shaji Kailas-directed Mohanlal film Alone got released. The lockdown during the Covid 19 epidemic serves as the central theme of the story. Actors like Manju Warrier and Prithviraj Sukumaran exclusively appear in voice cast
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.