ഇന്റർഫേസ് /വാർത്ത /Film / Oruthee | നവ്യയുടെ 'ഒരുത്തീ' ട്രെയ്‌ലർ പങ്കിട്ട് ധ്യാൻ ശ്രീനിവാസൻ; തിരിച്ചുവരവ് ചിത്രത്തിൽ മികച്ച പ്രകടനവുമായി നവ്യ

Oruthee | നവ്യയുടെ 'ഒരുത്തീ' ട്രെയ്‌ലർ പങ്കിട്ട് ധ്യാൻ ശ്രീനിവാസൻ; തിരിച്ചുവരവ് ചിത്രത്തിൽ മികച്ച പ്രകടനവുമായി നവ്യ

'ഒരുത്തീയിൽ' നവ്യ നായർ

'ഒരുത്തീയിൽ' നവ്യ നായർ

Trailer drops for Navya Nair movie Oruthee | എട്ട് വ‍ർഷങ്ങൾക്ക് ശേഷം നവ്യ നായർ മലയാളത്തിൽ അഭിനയിക്കുന്ന 'ഒരുത്തീ' എന്ന സിനിമയുടെ ട്രെയ്‌ലർ

  • Share this:

എട്ട് വ‍ർഷങ്ങൾക്ക് ശേഷം നവ്യ നായർ (Navya Nair) മലയാളത്തിൽ അഭിനയിക്കുന്ന 'ഒരുത്തീ' (Oruthee) എന്ന സിനിമയുടെ ട്രെയ്‌ലറിന് യൂട്യൂബിൽ മികച്ച പ്രതികരണം. കുടുംബ ബന്ധങ്ങളുടെ സ്നേഹത്തിന്‍റേയും അതീജീവനത്തിന്‍റെയും കഥയാണ് സംവിധായകൻ വി.കെ. പ്രകാശ് ഒരുക്കിയ ചിത്രം പറയുന്നതെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നുണ്ട്.

സമൂഹ മാധ്യമങ്ങളിലും പ്രേക്ഷകർക്കിടയിലും മികച്ച പ്രതികരണം ലഭിച്ചുകൊണ്ടിരിക്കുന്ന ട്രെയ്‌ലറിന് ഇതിനകം 12 ലക്ഷത്തിലേറെ കാഴ്ചക്കാരെ ലഭിച്ചുകഴിഞ്ഞു. നിരവധി താരങ്ങള്‍ ട്രെയ്‌ലർ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ നവ്യയുടെ ട്രെയിലര്‍ സോഷ്യൽമീഡിയയിലൂടെ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ധ്യാൻ ശ്രീനിവാസനും പങ്കുവെച്ചിരിക്കുകയാണ്.

ടി.വി. ചാനലിന് ഒരിക്കൽ വിനീതും ധ്യാനും നൽകിയ അഭിമുഖം ഈയടുത്തിടെയാണ് സോഷ്യൽ മീഡിയയിൽ വൈറാലിയിരുന്നത്. കുടുംബവിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടയിൽ ധ്യാൻ ഇഷ്ടനായികമാരെ കുറിച്ച് പറഞ്ഞത് ഏറെ ചർച്ചയായിരുന്നു. നവ്യ നായരെ ഇഷ്ടമായിരുന്നുവെന്നും 'വെള്ളിത്തിര' കണ്ടതോടെ അത് പോയെന്നും നവ്യയെ വിവാഹം ചെയ്യാനും ആഗ്രഹിച്ചിരുന്നുവെന്നമാണ് കൗമാരക്കാരനായിരുന്ന ധ്യാൻ വീഡിയോയിൽ പറഞ്ഞത്.

ഇരുവരും വിദ്യാ‍ർഥികളായിരുന്ന സമയത്തുള്ള ഈ വീഡിയോ അടുത്തിടെ പുറത്തുവിട്ടതോടെ വലിയ വാർത്തയായിരുന്നു. ട്രോളുകളിലുൾപ്പെടെ ഈ വീഡിയോ എത്തുകയുണ്ടായി. 15 വര്‍ഷത്തിന് മുമ്പ് നൽകിയ ഈ അഭിമുഖത്തിൽ നിനക്ക് നവ്യയെ വിവാഹം ചെയ്യണമെന്നുണ്ടോ എന്ന് അച്ഛൻ ശ്രീനിവാസനും ധ്യാനിനോട് ചോദിക്കുന്നതുണ്ട്. ഇപ്പോ ഇല്ല എന്നും ധ്യാൻ അപ്പോള്‍ മറുപടി പറഞ്ഞിരുന്നു. ചേട്ടന് മീര ജാസ്മിനെ ഇഷ്ടമാണെന്നും ഏട്ടത്തിയായി മീര വരുന്നതിൽ നിനക്കെന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് ചേട്ടൻ ചോദിച്ചുവെന്നും ധ്യാൻ അന്ന് തുറന്നടിച്ച് പറഞ്ഞിരുന്നു.

' isDesktop="true" id="511785" youtubeid="0fRgHKDXoeE" category="film">

ഇപ്പോഴിതാ നവ്യയോട് തനിക്ക് വേറെ ഇഷ്ടക്കേടൊന്നുമില്ലെന്ന് ധ്യാൻ പറയാതെ പറഞ്ഞിരിക്കുകയാണ്. 'കുടുംബങ്ങളുടേയും ബന്ധങ്ങളുടെയും അതിജീവനത്തിന്‍റെ ഉദ്വേഗജനകമായ കഥയായ ഒരുത്തിയുടെ ഒഫീഷ്യൽ ട്രെയിലർ പങ്കിടുന്നതിൽ സന്തോഷമുണ്ട്' എന്ന് എഴുതിക്കൊണ്ട് നവ്യയുടെ പുതിയ ചിത്രമായ ഒരുത്തീയുടെ ട്രെയിലർ ധ്യാൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ കെ.വി. അബ്ദുൾ നാസര്‍ നിര്‍മ്മിച്ച് വി.കെ. പ്രകാശ് സംവിധാനവും എസ്. സുരേഷ് ബാബു രചനയും നിർവഹിക്കുന്ന 'ഒരുത്തീ' മാർച്ച് 11നാണ് തിയേറ്ററുകളിൽ എത്തുന്നത്.

ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ കെ.വി. അബ്ദുൾ നാസര്‍ നിര്‍മ്മിച്ച് വി.കെ. പ്രകാശ് സംവിധാനവും എസ്. സുരേഷ് ബാബു രചനയും നിർവഹിക്കുന്ന 'ഒരുത്തീ' മാർച്ച് 11ന് റിലീസ് ചെയ്യും.

Summary: Trailer from the movie 'Oruthee' featuring Navya Nair got released. It was shared by actor Dhyan Sreenivasan, who was widely trolled on social media for a remark on Navya made during his student days in a family interview with dad Sreenivasan and brother Vineeth Sreenivasan

First published:

Tags: Navya nair, Oruthee movie