• HOME
  • »
  • NEWS
  • »
  • film
  • »
  • 1744 White Alto | പൊലീസിന് അഞ്ചു കൊല്ലത്തേക്ക് ചുവന്ന തൊപ്പി ആയാലോ? കാഞ്ഞങ്ങാട് നിന്ന് '1744 വൈറ്റ് ഓൾട്ടോ'

1744 White Alto | പൊലീസിന് അഞ്ചു കൊല്ലത്തേക്ക് ചുവന്ന തൊപ്പി ആയാലോ? കാഞ്ഞങ്ങാട് നിന്ന് '1744 വൈറ്റ് ഓൾട്ടോ'

കാർ കണ്ടുപിടിക്കാൻ ശ്രമിക്കുന്ന ഒരു പോലീസുകാരനായ ഷറഫുദ്ദീൻ ആണ് നായകൻ

1744 വൈറ്റ് ഓൾട്ടോ

1744 വൈറ്റ് ഓൾട്ടോ

  • Share this:
'തിങ്കളാഴ്ച നിശ്ചയം' എന്ന സിനിമയ്ക്ക് ശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന '1744 വൈറ്റ് ഓൾട്ടോ' (1744 White Alto) എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. നവംബർ 18 ന് ചിത്രം റിലീസ് ചെയ്യും. ഷറഫുദ്ധീൻ, രാജേഷ് മാധവൻ, വിൻസി അലോഷ്യസ്, ആനന്ദ് മന്മഥൻ, നവാസ് വള്ളിക്കുന്ന്, അരുൺ കുര്യൻ, സജിൻ ചെറുകയിൽ, ആര്യ സലിം, ജോജി ജോൺ, നിൽജ കെ ബേബി, രഞ്ജി കാങ്കോൽ, സ്മിനു സിജോ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കും.

കാർ കണ്ടുപിടിക്കാൻ ശ്രമിക്കുന്ന ഒരു പോലീസുകാരനായ ഷറഫുദ്ദീൻ ആണ് നായകൻ.

ഒരു കാർ നഷ്‌ടപ്പെടുമ്പോൾ, തെറ്റിദ്ധാരണയുടെ പുറത്ത് ആളുകൾ കൂട്ടംകൂടി പരസ്പരം പിന്തുടരുന്ന സാഹചര്യം ഉണ്ടാവുന്നിടത്ത് കഥ ആരംഭിക്കുന്നു. സിനിമയിലുടനീളം കാർ പ്രധാനമാണ്. 1744 ആണ് കാണാതായ കാറിന്റെ ഭാഗിക നമ്പർ. വെളുത്ത ഓൾട്ടോ കാർ ആണ്. എല്ലാവരും കാറിനായി തിരയുന്നു. അതുകൊണ്ടാണ് സിനിമയ്ക്ക് ഈ തലക്കെട്ട് തിരഞ്ഞെടുത്തത് എന്ന് സംവിധായകൻ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.മൃണാൾ മുകുന്ദൻ, ശ്രീജിത്ത് നായർ, വിനോദ് ദിവാകർ എന്നിവരാണ് നിർമ്മാണം. ഛായാഗ്രഹണം - ശ്രീരാജ് രവീന്ദ്രൻ, തിരക്കഥ - സെന്ന ഹെഗ്‌ഡെ, ശ്രീരാജ് രവീന്ദ്രൻ, അഡിഷണൽ തിരക്കഥ - അർജുനൻ, എഡിറ്റർ - ഹരിലാൽ കെ. രാജീവ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - അമ്പിളി പെരുമ്പാവൂർ, സംഗീതം - മുജീബ് മജീദ്, വരികൾ - ഹരിത ഹരിബാബു, ജിമ്മ, ഷിബു ഷംസ് & ഷാ, ഗായകർ - ആൻ ആമി, ജെമൈമ, ഷാംസ്, ലാൽ കൃഷ്ണ, ഷാ; സൗണ്ട് ഡിസൈനും മിക്സും - നിക്സൺ ജോർജ്ജ് (ഓഡിയോ മോങ്ക്), സിങ്ക് സൗണ്ട് - ആദർശ് ജോസഫ്, പ്രൊഡക്ഷൻ ഡിസൈൻ - ഉല്ലാസ് ഹൈദൂർ, കല - വിനോദ് പട്ടണക്കാടൻ, വസ്ത്രങ്ങൾ - മെൽവി ജെ., മേക്കപ്പ് - രഞ്ജിത്ത് മണലിപറമ്പിൽ, ഡിഐ കളറിസ്റ്റ് - അവിനാഷ് ശുക്ല, വിഎഫ്എക്സ് - എഗ്വൈറ്റ് വിഎഫ്എക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സുധീഷ് ഗോപിനാഥ്, ചീഫ് അസോസിയേറ്റ് ഛായാഗ്രാഹകൻ - രമേഷ് മാത്യൂസ്, അസോസിയേറ്റ് ഡയറക്ടർമാർ - ശങ്കർ ലോഹിതാക്ഷൻ, അജിത് ചന്ദ്ര & അർജുനൻ, സ്റ്റിൽ - രോഹിത് കൃഷ്ണൻ, കൺസെപ്റ്റ് ആർട്ടും പോസ്റ്ററുകളും - സർക്കാസനം, വിതരണം - ഡ്രീം ബിഗ് ഫിലിംസ്.

Summary: The director of the highly acclaimed and award-winning film 'Thinkalazhcha Nishchayam' returns with his second film, '1744 White Alto'. The story of a lost car and a string of incidents brought on by uncertainty and mistaken identity is told by director Senna Hegde. Up to 40 artistes make up an ensemble cast, with Sharafudeen serving as its protagonist
Published by:user_57
First published: