• HOME
  • »
  • NEWS
  • »
  • film
  • »
  • Veyil trailer | വൈകാരിക നിമിഷങ്ങളുമായി ഷെയ്ൻ നിഗം ചിത്രം വെയിൽ ട്രെയ്‌ലർ

Veyil trailer | വൈകാരിക നിമിഷങ്ങളുമായി ഷെയ്ൻ നിഗം ചിത്രം വെയിൽ ട്രെയ്‌ലർ

Trailer drops for Shane Nigam movie Veyil | ഷെയ്ൻ നിഗം ചിത്രം 'വെയിൽ' ട്രെയ്‌ലർ റിലീസ് ചെയ്തു

വെയിൽ

വെയിൽ

  • Share this:
കൊച്ചി: പലവിധ പ്രതിസന്ധിഘട്ടങ്ങൾ തരണം ചെയ്ത് ഷൂട്ടിംഗ് പൂർത്തിയാക്കിയ, നവാഗതനായ ശരത് സംവിധാനം ചെയ്യുന്ന വെയിൽ (Veyil) എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ മമ്മൂട്ടിയുടെ ഒഫീഷ്യൽ പേജ് വഴി പുറത്തുവിട്ടു.

ഷെയ്ൻ നിഗം (Shane Nigam), ഷൈൻ ടോം ചാക്കോ (Shine Tom Chacko), ജയിംസ് എലിയ എന്നിവരെ കൂടാതെ നവാഗതരായ ശ്രീരേഖ, സോനാ ഒളിക്കൽ, മെറിൻ ജോസ്, ഇമ്രാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. വെയിലിലെ പ്രകടനത്തിന് ശ്രീരേഖ മികച്ച സഹനടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയിരുന്നു.

സിദ്ധാർഥ് എന്ന കഥാപാത്രത്തെയാണ് ആണ് ഷെയ്ൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ജീവിതത്തിലെ പല സന്ദർഭങ്ങളിലൂടെ സാഹചര്യങ്ങളിലൂടെയും കടന്നു പോകുന്ന അമ്മയുടെയും രണ്ടു ആൺ മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്.



ആറ് ഗാനങ്ങളാണ് സിനിമയിൽ ഉള്ളത്. തമിഴ് സംഗീത സംവിധായകനായ പ്രദീപ്‌ കുമാർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രദീപിന്റെ ആദ്യ മലയാള ചിത്രമാണ് വെയിൽ. ജനുവരി 28 നാണ് ചിത്രം റിലീസ് തീരുമാനിച്ചിരിക്കുന്നത്. ശരത് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുകിയിരിക്കുന്നത്.

സുധി കോപ്പ, ഗീതി സംഗീതിക, അനന്തു എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാകൾ. ഗുഡ്‌വിൽ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഛായാഗ്രഹണം- ഷാസ് മുഹമ്മദ്, എഡിറ്റിംഗ്- പ്രവീൺ പ്രഭാകർ, സൗണ്ട് ഡിസൈൻ- രംഗനാഥ് രവി, വസ്ത്രലങ്കാരം- മെൽവിൻ, ചമയം- ബിബിൻ തൊടുപുഴ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- കിരൺ റാഫേൽ, അസോസിയേറ്റ് ഡയറക്ടർസ്- ഹാരിസ് റസാഖ്, ലക്ഷ്‌മി ഗോപികുമാർ, സംഘട്ടനം- ജി. എൻ., കലാസംവിധാനം- രാജീവ്‌, പി.ആർ.ഒ.- ആതിര ദിൽജിത്ത്.

Summary: Trailer drops for Malayalam movie Veyil starring Shane Nigam in the lead role. The plot is a poignant tale on the travails of a single mother and her two grown-up sons. Shane reprises the character Sidharth, who is one among the two sons
Published by:user_57
First published: