Thami trailer | ഷൈൻ ടോം ചാക്കോയുടെ 'തമി' ട്രെയ്‌ലർ പുറത്തിറങ്ങി

Trailer drops for Shine Tom Chacko movie Thami | ട്രെയ്‌ലർ പ്രിയദര്‍ശന്‍, നിവിന്‍ പോളി എന്നിവരുടെ ഫേസ്ബുക്കിലൂടെ റിലീസ് ചെയ്തു

News18 Malayalam | news18-malayalam
Updated: August 28, 2020, 12:32 PM IST
Thami trailer | ഷൈൻ ടോം ചാക്കോയുടെ 'തമി' ട്രെയ്‌ലർ പുറത്തിറങ്ങി
തമിയിൽ ഷൈൻ ടോം ചാക്കോ
  • Share this:
ഷെെന്‍ ടോം ചോക്കോ, സോഹന്‍ സീനു ലാല്‍, ഗോപിക അനില്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ.ആര്‍. പ്രവീണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'തമി' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ സംവിധായന്‍ പ്രിയദര്‍ശന്‍, നടന്‍ നിവിന്‍ പോളി എന്നിവര്‍ തങ്ങളുടെ ഫേസ് ബുക്കിലൂടെ റിലീസ് ചെയ്തു. ഉദ്വേഗഭരിതമായ മുഹൂർത്തങ്ങളിലൂടെ, ഒരു അന്വേഷണാത്മക പശ്ചാത്തലത്തിലെ കഥയാണ് ചിത്രത്തിലൂടെ പറയുന്നതെന്ന് ട്രെയ്‌ലറിൽ നിന്നും മനസ്സിലാക്കാം.



സുനില്‍ സുഖദ, ശരണ്‍ എസ്.എസ്, ശശി കലിംഗ, ഷാജി ഷോ ഫെെന്‍, നിതിന്‍ തോമസ്സ്, ഉണ്ണി നായര്‍, അരുണ്‍ സോള്‍, രവിശങ്കര്‍, രാജന്‍ പാടൂര്‍, നിതീഷ് രമേശ്, ആഷ്ലി ഐസക് എബ്രാഹം, ഡിസ്നി ജെയിംസ്, ജീസ്മ ജീജി, വിജയലക്ഷ്മി, തുഷാര നമ്പ്യാര്‍, ക്ഷമ കൃഷ്ണ, ഭദ്ര വെങ്കിടേശ്വരന്‍, ഗീതി സംഗീത, മായാ വിനോദിനി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

സ്കെെ ഹെെ എന്റര്‍ടെെയ്മെന്റ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് സി. പിള്ള നിര്‍വ്വഹിക്കുന്നു. ഫൗസിയ അബൂബക്കര്‍, നിഥിഷ് നടേരി എന്നിവരുടെ വരികള്‍ക്ക് വിശ്വജിത്ത് സംഗീതം പകരുന്നു.
Published by: meera
First published: August 28, 2020, 12:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading